Covid 19 | 24 മണിക്കൂറിനിടെ 52,050 പോസിറ്റീവ് കേസുകൾ; 803 മരണം: രാജ്യത്ത് കോവിഡ് ബാധിതര്‍ 19 ലക്ഷത്തിലേക്ക്

രാജ്യത്ത് ദിനംപ്രതിയുള്ള രോഗബാധിതരുടെ എണ്ണം കഴിഞ്ഞ രണ്ട് ദിവസമായി ലോകത്തിലെ തന്നെ ഏറ്റവും കൂടിയ നിരക്കിലാണ്

News18 Malayalam | news18-malayalam
Updated: August 4, 2020, 11:19 AM IST
Covid 19 | 24 മണിക്കൂറിനിടെ 52,050 പോസിറ്റീവ് കേസുകൾ; 803 മരണം: രാജ്യത്ത് കോവിഡ് ബാധിതര്‍ 19 ലക്ഷത്തിലേക്ക്
Covid Outbreak
  • Share this:
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതർ കുതിച്ചുയരുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദിനംതോറും തുടർച്ചയായി അരലക്ഷത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം 52,050 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 18,55,745 ആയി ഉയർന്നിരിക്കുകയാണ്.

രണ്ട് ദിവസം കൊണ്ടാണ് രോഗബാധിതരുടെ എണ്ണം പതിനേഴിൽ നിന്നും പതിനെട്ട് ലക്ഷമായി ഉയർന്നിരിക്കുന്നത്. രാജ്യത്ത് ദിനംപ്രതിയുള്ള രോഗബാധിതരുടെ എണ്ണം കഴിഞ്ഞ രണ്ട് ദിവസമായി ലോകത്തിലെ തന്നെ ഏറ്റവും കൂടിയ നിരക്കിലാണ്.

TRENDING:കാട്ടാനയെ കണ്ട് ഭയന്നോടി; പിതാവിന്‍റെ കയ്യിൽ നിന്ന് തെറിച്ചു വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം[NEWS]ചതി കൊടും ചതി ! വിദേശമദ്യമെന്ന പേരിൽ കട്ടൻ ചായ; ലിറ്ററിന് 900 രൂപ നൽകി വാങ്ങി കബളിപ്പിക്കപ്പെട്ട് യുവാക്കൾ[NEWS]Sushant Singh Rajput | അന്വേഷണത്തിനായി ബീഹാറിൽ നിന്നെത്തിയ ഉദ്യോഗസ്ഥനെ മുംബൈയിൽ ക്വറന്‍റീൻ ചെയ്തു; നടപടിയിൽ വിമർശനം[PHOTOS]
ദിനംതോറുമുള്ള പരിശോധനകളുടെ എണ്ണവും കൂടിയ സാഹചര്യത്തിലാണ് രാജ്യത്ത് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം മാത്രം 6.62ലക്ഷം പേരാണ് രാജ്യത്ത് കോവിഡ് പരിശോധനയ്ക്ക് വിധേയരായത്. രോഗബാധിതരുടെ എണ്ണത്തിൽ കുതിച്ചു ചാട്ടമുണ്ടെങ്കിൽ രോഗമുക്തി നേടുന്നവരുടെ എണ്ണം അതിനെക്കാൾ ഉയരുന്നതാണ് ആശ്വസം നൽകുന്നത്. രാജ്യത്ത് കോവിഡ് രൂക്ഷമായി ബാധിച്ച സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിലും രോഗബാധിതരെക്കാൾ രോഗമുക്തി നേടുന്നവരുടെ എണ്ണമാണ് ഉയർന്നു നിൽക്കുന്നത്.

ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് 1230509 പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. 586298 പേരാണ് ചികിത്സയിലുള്ളത്. മരണനിരക്കും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണെന്നതാണ് ഇന്ത്യക്ക് ആശ്വാസമേകുന്ന മറ്റൊരു കാര്യം. കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ട 803 മരണങ്ങൾ‌ കൂടി കൂടി ചേർത്ത് 38938 ആളുകളാണ് കോവിഡ് ബാധിച്ച് ഇതുവരെ മരണത്തിന് കീഴടങ്ങിയത്.

Published by: Asha Sulfiker
First published: August 4, 2020, 11:19 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading