ന്യൂയോർക്ക്: വൈറ്റ്ഹൗസിലെ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു. ഇവാങ്ക ട്രംപിന്റെ സഹായിക്കും വൈറസ് ബാധ സ്ഥിരീകരിച്ചു എന്നതാണ് അവസാനം ലഭിക്കുന്ന റിപ്പോർട്ട്.
രോഗം സ്ഥിരീകരിച്ച സഹായി രണ്ടു മാസമായി ടെലിവർക്കിങ്ങിലാണെന്നും ഇവാങ്കയുമായി അടുത്ത് ഇടപഴകിയിട്ടില്ലെന്നുമാണ് വൈറ്റ്ഹൗസ് വ്യക്തമാക്കിയത്. ഇവാങ്കയുടേയും ഭർത്താവിന്റേയും കോവിഡ് പരിശോധന ഫലം നെഗറ്റീവായിരുന്നു.
കഴിഞ്ഞ ദിവസം വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ പ്രസ് സെക്രട്ടറി കാറ്റി മില്ലറിന് രോഗം സ്ഥിരീകരിച്ചിരുന്നു.
ഡൊണാൾഡ് ട്രംപുമായി അടുത്തിടപഴകിയിട്ടില്ലെങ്കിലും മൈക്ക് പെൻസുമായി നിരന്തരം ഇടപഴകിയിരുന്ന ഉദ്യോഗസ്ഥയാണ് കാറ്റി മില്ലർ.
ഇതുവരെ വൈറ്റ്ഹൗസിലെ മൂന്ന് ഉദ്യോഗസ്ഥർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ട്രംപിന്റെ പേഴ്സണൽ സ്റ്റാഫിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് ആദ്യമായി കോവിഡ് പോസിറ്റീവ് കണ്ടെത്തിയത്.
മില്ലറിന് പോസിറ്റീവായതോടെ വൈറ്റ്ഹൗസിലെ കോവിഡ് പരിശോധന കൂടുതൽ ഊർജിതമാക്കി. കൂടാതെ വൈറ്റ്ഹൗസിനുള്ളിൽ മാസ്ക് നിർബന്ധമാക്കുകയും ചെയ്തിരിക്കുകയാണ്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.