Covid19 Hotspot| സംസ്ഥാനത്ത് 16 പുതിയ ഹോട്ട്സ്പോട്ടുകൾ; ആകെ 234

അതേസമയം 9 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

News18 Malayalam | news18-malayalam
Updated: July 15, 2020, 7:41 PM IST
Covid19 Hotspot| സംസ്ഥാനത്ത് 16 പുതിയ ഹോട്ട്സ്പോട്ടുകൾ; ആകെ 234
hotspot in kerala
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 16 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി. പത്തനംതിട്ട, കണ്ണൂര്‍, പാലക്കാട്, തൃശൂർ, കൊല്ലം, കോഴിക്കോട് ജില്ലകളിലാണ് പുതിയ ഹോട്ട്സ്പോട്ടുകൾ. നിലവില്‍ ആകെ 234 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

പത്തനംതിട്ട ജില്ലയിലെ ചെറുകോല്‍ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 2, 12, 13), കടപ്ര (8, 9), കൊടുമണ്‍ (2, 13, 17), നാരങ്ങാനം (7), കണ്ണൂര്‍ ജില്ലയിലെ കടമ്പൂര്‍ (7), പന്ന്യന്നൂര്‍ (1), കണ്ണപുരം (8), പാലക്കാട് ജില്ലയിലെ ഓങ്ങല്ലൂര്‍ (16), കാരാക്കുറിശ്ശി (6), കാഞ്ഞിരപ്പുഴ (1), തൃശൂര്‍ ജില്ലയിലെ മൂരിയാട് (9, 13, 14), ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി (27), കൊല്ലം ജില്ലയിലെ പരവൂര്‍ മുന്‍സിപ്പാലിറ്റി (3, 9, 11, 12, 19, 20, 22, 26, 27), വെളിയം (എല്ലാ വാര്‍ഡുകളും), കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് (14, 15, 19), പേരാമ്പ്ര (17, 18, 19) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

TRENDING:Covid19|എൻജിനീയറിങ് , ഫാർമസി പ്രവേശന പരീക്ഷകൾ വ്യാഴാഴ്ച
[NEWS]
Kerala Plus Two Results| സംസ്ഥാനത്തെ പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 85.13 % വിജയം
[NEWS]
Covid 19 in Kerala| തുടർച്ചയായ രണ്ടാംദിവസവും 600 കടന്ന് കോവിഡ് രോഗികൾ; ഇന്ന് 623 പേർക്ക്; സമ്പർക്കത്തിലൂടെ 432 പേർക്ക്

അതേസമയം 9 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ കുളനട (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 14), റാന്നി (1, 2), കൊല്ലം ജില്ലയിലെ കരുന്നാഗപ്പള്ളി മുന്‍സിപ്പാലിറ്റി (15), മേലില (15), പാലക്കാട് ജില്ലയിലെ മണ്ണൂര്‍ (2), ചാലിശ്ശേരി (9, 14), കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് (8), കോഴിക്കോട് ജില്ലയിലെ ഒളവണ്ണ (9), വയനാട് ജില്ലയിലെ കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി (5, 9, 10, 11, 14, 15, 18, 19 കല്‍പ്പറ്റ ആനപ്പാലം റോഡ് മുതല്‍ ട്രാഫിക് ജങ്ഷന്‍വരെയുള്ള ബൈപാസ് റോഡ്) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്.
Published by: Gowthamy GG
First published: July 15, 2020, 7:41 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading