കൊച്ചി: കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ കേരള ഹൈക്കോടതി നാളെ മുതൽ ഏപ്രിൽ എട്ടുവരെ അടച്ചിടാൻ തീരുമാനം. അടിയന്തര പ്രധാന്യമുള്ള കേസുകൾക്കായി വ്യാഴം, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കും.
ഹേബിയസ് കോർപസ്, ജാമ്യം, മുൻകൂർ ജാമ്യം, കസ്റ്റഡി തുടങ്ങിയ കാര്യങ്ങളാകും പരിഗണിക്കുക. അടിയന്തര പ്രാധാന്യമുള്ള പൊതുതാത്പര്യ ഹർജികളും പരിഗണിക്കും.
കോവിഡ് 19 നെ തുടർന്ന് സുപ്രീംകോടതിയും ഭാഗികമായി അടച്ചു. അടിയന്തര പ്രാധാന്യമുള്ള കേസുകൾ മാത്രമാകും വരും ദിവസങ്ങളിൽ കോടതി പരിഗണിക്കുക. അഭിഭാഷകർ കോടതിയിലെത്തുന്നതും വിലക്കി.
ലോയേഴ്സ് ചേമ്പർ അടയ്ക്കും. അത്യാവശ്യ കേസുകൾ വീഡിയോ കോൺഫറൻസിംഗിലൂടെയും പരിഗണിക്കും.
!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.