തിരുവനന്തപുരം: കോവിഡ് 19 നെതിരായ പോരാട്ടത്തില്‍ കേരളത്തിലെ ജനത അസാമാന്യ ആത്മവിശ്വാസം പ്രകടിപ്പിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ആദ്യ കോവിഡ് പോസിറ്റീവ് കേസ് സ്ഥിരീകരിച്ചിട്ട് 200 ദിവസങ്ങള്‍ പൂർത്തിയാകുമ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
"കോവിഡ്-19 പ്രതിസന്ധിയുടെ 200-ാം ദിനത്തിലാണ് നമ്മള്‍. ഈ കാലഘട്ടം നിരാശയുടെയും നഷ്‌ടങ്ങളുടെയും മാത്രമല്ലെന്ന് പിന്നിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ നമുക്ക് അഭിമാനത്തോടെ പറയാന്‍ സാധിക്കും. ധൈര്യം, അനുകമ്പ, അതിജീവനം, ഉന്മേഷം എന്നിവയുടെ കൂടിയായിരുന്നു ഈ ദിനങ്ങൾ. കേരളത്തിലെ ജനങ്ങള്‍ ഈ പ്രതിസന്ധിഘട്ടത്തെ അതിശയിപ്പിക്കുന്ന ആത്മവീര്യത്തോടെ നേരിട്ടു" ട്വിറ്ററിൽ മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയിലെ ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ചത് കേരളത്തിലാണ്. ചൈനയിലെ വുഹാനിൽനിന്ന് തിരിച്ചെത്തിയ വിദ്യാർഥിനിക്ക് ജനുവരി 30 നാണ് കോവിഡ് സ്ഥിരീകരിച്ചത്. ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്‌ത് 200-ാം ദിവസമാണിന്ന്. ഇപ്പോള്‍ കേരളത്തിലെ കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുകയാണ്.
You may also like:ഓണത്തിനു മുമ്പ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകും: മന്ത്രി തോമസ് ഐസക്ക് [NEWS]യുഎസ് സ്കോളർഷിപ്പ് നേടിയ ഇരുപതുകാരിയുടെ മരണം; രണ്ടു പേർ അറസ്റ്റിൽ [NEWS] 'കരാര്‍ നിയമനങ്ങള്‍ നടക്കുന്നില്ലെന്ന വാദം അദ്ഭുതകരം; PSC ചെയർമാൻ സര്‍ക്കാരിനെ വെള്ള പൂശുന്നു': രമേശ് ചെന്നിത്തല [NEWS]
നിലവിൽ ദിവസവും ആയിരത്തിലേറെ കോവിഡ് കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ദിവസം 1608 പേർക്കാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ഇപ്പോൾ സ്ഥിരീകരിക്കുന്ന കോവിഡ് കേസുകളിൽ ഭൂരിഭാഗവും സമ്പർക്കത്തിലൂടെയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Breaking news, Corona, Corona India, Corona Kerala, Corona News, Corona outbreak, Corona virus, Coronavirus, Coronavirus symptoms, Coronavirus update, Covid 19, Virus, കൊറോണ ആശങ്ക