Covid 19: രണ്ടാം വ്യാപനം മുന്നിൽ കാണണം; കേരളം ശ്രദ്ധിക്കണമെന്ന് വിദഗ്ദ്ധർ

Covid 19 | പത്തനംതിട്ടയിൽ ഒരു രോഗ ലക്ഷണവും ഇല്ലാത്തവരും കോവിഡ് പോസിറ്റീവ് ആയിട്ടുണ്ട്. ഈ സാഹചര്യത്തിൽ നിശബ്ദവ്യാപന സാധ്യതയും കേരളത്തിലുണ്ട്. 

News18 Malayalam | news18-malayalam
Updated: April 15, 2020, 1:59 PM IST
Covid 19: രണ്ടാം വ്യാപനം മുന്നിൽ കാണണം; കേരളം ശ്രദ്ധിക്കണമെന്ന് വിദഗ്ദ്ധർ
Coronavirus
  • Share this:
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ മികച്ച നിലയിലാണ് കേരളമെങ്കിലും വൈറസിന്റെ രണ്ടാംവ്യാപനം മുന്നിൽ കാണമെന്ന് വിദഗ്ധർ. കേരളത്തിൽ നിലവിലെ സാഹചര്യം ആശ്വസിക്കാവുന്നതാണ്. എന്നാൽ രണ്ടാ വ്യാപനം അഥവാ സെക്കന്റ് വേവ് മുന്നിൽ കാണണമെന്നാണ് വിദഗ്ധ അഭിപ്രായം.

ചൈനയിലും, സിങ്കപ്പൂരിലും, ജപ്പാനിലും അടക്കം രണ്ടാം ഘട്ട വ്യാപനത്തിന്റെ സൂചനകൾ കണ്ട് തുടങ്ങി. വൈറസ് വ്യാപനം തടയാനുള്ള പ്രതിരോധ ശേഷി പൂർണമായും കേരളം എത്തിയിട്ടില്ല എന്നതാണ് കാരണം.

രണ്ടാം ഘട്ടവ്യാപനം ഉണ്ടായാൽ രോഗം വന്ന് ഭേദമായവർക്ക് വീണ്ടും വരാനുള്ള സാധ്യത കുറവാണ്. രോഗം ഭേദമായവർക്ക് ആർക്കും രോഗം വീണ്ടും വന്നതായി റിപ്പോർട്ട് ഇല്ല. രോഗലക്ഷണങ്ങൾ ഇല്ലാത്തവരും വൈറസ് വാഹകരാകാൻ സാധ്യതയുണ്ട്.
You may also like:രണ്ടാംഘട്ട ലോക്ക് ഡൗൺ: ഏപ്രിൽ 20 മുതൽ ഇളവുകൾ ഇങ്ങനെ [NEWS]https://malayalam.news18.com/news/coronavirus-latest-news/covid-19-may-have-to-endure-social-distancing-until-2022-nj-228057.html [PHOTO]ഗുജറാത്തിൽ മതത്തിന്റെ അടിസ്ഥാനത്തിൽ കോവിഡ് വാർഡ്: സർക്കാർ ഉത്തരവെന്ന് വിശദീകരണം [NEWS]
പത്തനംതിട്ടയിൽ ഒരു രോഗ ലക്ഷണവും ഇല്ലാത്തവരും കോവിഡ് പോസിറ്റീവ് ആയിട്ടുണ്ട്. ഈ സാഹചര്യത്തിൽ നിശബ്ദവ്യാപന സാധ്യതയും കേരളത്തിലുണ്ട്.

കേരളത്തിൽ രോഗം കുറയുന്നുണ്ടെങ്കിലും അതിർത്തി ജില്ലകളിൽ ദിവസവും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കൂടുകയാണ്. അതിര്‍ത്തി ജില്ലകളുമായുള്ള സമ്പർക്കത്തിലൂടെയും വീണ്ടും രോഗം പടർന്ന് പിടിച്ചേക്കാം. ഇത്തരം പകർച്ചവ്യാധികൾക്ക് മൂന്നാംഘട്ട വ്യാപന സാധ്യതയും ഉണ്ടായ സാഹചര്യങ്ങൾ ഉണ്ട്.

First published: April 15, 2020, 1:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading