• HOME
 • »
 • NEWS
 • »
 • coronavirus-latest-news
 • »
 • സംസ്ഥാനത്ത് അടുത്ത ആഴ്ച മുതൽ രാത്രികാല കർഫ്യൂ; WIPR ഏഴിൽ കൂടുതൽ ഉള്ളിടത്ത് ലോക്ഡൗൺ

സംസ്ഥാനത്ത് അടുത്ത ആഴ്ച മുതൽ രാത്രികാല കർഫ്യൂ; WIPR ഏഴിൽ കൂടുതൽ ഉള്ളിടത്ത് ലോക്ഡൗൺ

രാത്രി 10 മുതൽ രാവിലെ ആറ് വരെയായിരിക്കും കർഫ്യൂ. ജനസംഖ്യാ അടിസ്ഥാനത്തിലുള്ള പ്രതിവാര രോഗബാധ നിരക്ക്(ഡബ്ല്യുഐപിആർ) ഏഴിന് മുകളിലുള്ളിടത്ത് ഇനി മുതൽ ലോക്ക്ഡൌൺ ഏർപ്പെടുത്തും

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Last Updated :
 • Share this:
  തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചു. അടുത്ത ആഴ്ച മുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്താൻ ഇന്ന് ചേർന്ന അവലോകന യോഗത്തിൽ തീരുമാനിച്ചു. രാത്രി 10 മുതൽ രാവിലെ ആറ് വരെയായിരിക്കും കർഫ്യൂ. ഇതു കൂടാതെ ജനസംഖ്യാ അടിസ്ഥാനത്തിലുള്ള പ്രതിവാര രോഗബാധ നിരക്ക്(ഡബ്ല്യുഐപിആർ) ഏഴിന് മുകളിലുള്ളിടത്ത് ഇനി മുതൽ ലോക്ക്ഡൌൺ ഏർപ്പെടുത്തും. നിലവിൽ ഇത് എട്ടിന് മുകളിലുള്ള സ്ഥലങ്ങളിലായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം.

  സംസ്ഥാനത്ത് അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും പ്രായം കൂടിയവര്‍ക്കും കോവിഡ് ബാധയുണ്ടായാല്‍ അതിവേഗം ചികിത്സ ലഭ്യമാക്കാന്‍ നടപടിയെടുക്കും  അവര്‍ക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുന്നതിന് ഊന്നല്‍ നല്‍കും.  അനുബന്ധ രോഗമുള്ളവര്‍ ആശുപത്രിയിലെത്തുന്നില്ലെങ്കില്‍ രോഗം അതിവേഗം വഷളാകാനും മരണം സംഭവിക്കാനും സാധ്യത വളരെ കൂടുതലാണ്. ആ വിപത്ത് ഒഴിവാക്കാനുള്ള എല്ലാ   ഇടപെടലുമുണ്ടാകും. അനുബന്ധ രോഗികളുടെ കാര്യത്തിൽ ആദ്യത്തെ ദിവസങ്ങൾ വളരെ നിർണായകമാണ്. ആശുപത്രിയിൽ എത്തിക്കാൻ വൈകി പോയാൽ ഗുരുതരമാകുന്ന അവസ്ഥയിലേക്ക് നീങ്ങി പോകുന്ന സ്ഥിതി പലകേസുകളിലും ഉണ്ട് .സംസ്ഥാനത്ത് അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും പ്രായം കൂടിയവര്‍ക്കും കോവിഡ് ബാധയുണ്ടായാല്‍ അതിവേഗം ചികിത്സ ലഭ്യമാക്കാന്‍ നടപടിയെടുക്കും  അവര്‍ക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുന്നതിന് ഊന്നല്‍ നല്‍കും.  അനുബന്ധ രോഗമുള്ളവര്‍ ആശുപത്രിയിലെത്തുന്നില്ലെങ്കില്‍ രോഗം അതിവേഗം വഷളാകാനും മരണം സംഭവിക്കാനും സാധ്യത വളരെ കൂടുതലാണ്. ആ വിപത്ത് ഒഴിവാക്കാനുള്ള എല്ലാ   ഇടപെടലുമുണ്ടാകും. അനുബന്ധ രോഗികളുടെ കാര്യത്തിൽ ആദ്യത്തെ ദിവസങ്ങൾ വളരെ നിർണായകമാണ്. ആശുപത്രിയിൽ എത്തിക്കാൻ വൈകി പോയാൽ ഗുരുതരമാകുന്ന അവസ്ഥയിലേക്ക് നീങ്ങി പോകുന്ന സ്ഥിതി പലകേസുകളിലും ഉണ്ട് .

  ഇന്നത്തെ സ്ഥിതിയും അതിന്‍റെ സവിഷേതകളും വിലയിരുത്തി മുന്നോട്ടു പോകാനുള്ള തന്ത്രം ആവിഷ്കരിക്കാന്‍ ഈ രംഗത്തെ വിദഗ്ധരെ പങ്കെടുപ്പിച്ചു യോഗം ചേരും.  എല്ലാ മെഡിക്കല്‍ കോളേജുകളിലെയും കോവിഡ് ചികിത്സാനുഭവമുള്ള പ്രധാന  ഡോക്ടര്‍മാര്‍,  ചികിത്സാ പരിചയം ഉള്ള   സ്വകാര്യ ആശുപത്രി ഡോക്ടര്‍മാര്‍, രാജ്യത്തെ പ്രമുഖ  വൈറോളജിസ്റ്റുകള്‍, ആരോഗ്യ വിദഗ്ദ്ധർ  എന്നിവരെ ആ യോഗത്തില്‍ പങ്കെടുപ്പിക്കും.  സെപ്തംബര്‍ ഒന്നിന് ഈ യോഗം ചേരും .

  തദ്ദേശ സ്വയം സ്ഥാപനങ്ങളിലെ പ്രസിഡന്‍റ്,  സെക്രട്ടറിമാരുടെ യോഗവും ഇതിന് ശേഷം സെപ്തംബര്‍ മൂന്നിന് ചേരും. ആരോഗ്യ മന്ത്രിക്ക് പുറമെ റവന്യു, തദ്ദേശ സ്വയംഭരണ വകുപ്പ്  മന്ത്രിമാരും ഈ യോഗത്തില്‍ പങ്കെടുക്കും.

  ഓരോ തദ്ദേശസ്ഥാപനത്തിന്‍റെ  കയ്യിലും വാക്സിന്‍ നല്‍കിയതിന്‍റെ കണക്ക് വേണം എന്നും അത് വിലയിരുത്തി  കുറവ് പരിഹരിക്കണം എന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

  ഐ ടി ഐ  പരീക്ഷ എഴുതേണ്ടവര്‍ക്ക് മാത്രം പ്രാക്ടിക്കല്‍ ക്ലാസിന് അനുമതി നല്‍കും.

  കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മുതിര്‍ന്ന ഐ.പി.എസ്  ഓഫീസര്‍മാരെ ജില്ലകളിലേയ്ക്ക്  പ്രത്യേകമായി നിയോഗിച്ചു.  ഈ ഓഫീസര്‍മാര്‍ തിങ്കളാഴ്ച ചുമതല ഏറ്റെടുക്കും.

  എല്ലാ ജില്ലകളിലും അഡീഷണല്‍ എസ്.പിമാര്‍ കോവിഡ് നിയന്ത്രണങ്ങളുടെ ജില്ലാതല നോഡല്‍ ഓഫീസര്‍മാരായിരിക്കും. ഇവര്‍ ജില്ലകളിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.

  വ്യാപാരസ്ഥാപനങ്ങളുടെ ഉടമസ്ഥരുടേയും റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളുടേയും യോഗം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ഓണത്തിനു മുന്‍പ് വിളിച്ചു കൂട്ടിയിരുന്നു. ഇത്തരം യോഗങ്ങള്‍ വീണ്ടും ചേരാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

  കടകളില്‍ എത്തുന്നവരും ജീവനക്കാരും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് കടയുടമകളുടെ യോഗം ചേരുന്നത്. വാക്സിന്‍ എടുക്കാത്തവര്‍ വളരെ അടിയന്തിരസാഹചര്യങ്ങളില്‍ മാത്രമേ പുറത്തിറങ്ങുന്നുള്ളൂവെന്ന് ഉറപ്പാക്കാനാണ് റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളുടെ യോഗം ചേരുന്നത്.

  മൂന്നാം തരംഗം ഉണ്ടായാൽ കുട്ടികൾക്ക് കൂടുതൽ രോഗബാധ ഉണ്ടായേക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൂന്നാം തരംഗം കണക്കിലെടുത്ത് മുന്നൊരുക്കം ശക്തമാക്കിയിട്ടുണ്ട്. 870 മെട്രിക് ടൺ ഓക്സിജൻ കരുതൽ ശേഖരം ഉണ്ട്. മെഡിക്കൽ കൊളേജിലെയും സ്വകാര്യ ആശുപത്രിയിലേയും വിദഗ്ധരെ പങ്കെടുപ്പിച്ച് സെപ്റ്റംബർ ഒന്നിന് യോഗം ചേരും. സെപ്ടംബർ 3 തദ്ദേശ സ്ഥാപന പ്രതിനിധികളുടെ യോഗം ചേരും. കോവിഡ് അവലോകനത്തിൽ ആരോഗ്യമന്ത്രിയ്ക്ക് പുറമെ റവന്യു മന്ത്രി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിമാരും പങ്കെടുക്കും. തദ്ദേശ സ്ഥാപന പ്രതിനിധികളുടെ കൈയ്യിൽ വാക്സിൻ കണക്ക് ഉണ്ടാകണം. എല്ലാ ജില്ലകളിലും അഡീഷണൽ എസ് പി മാർ എന്നിവരെ കോവിഡ് നോഡൽ ഓഫീസറാക്കും. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താൻ കട ഉടമകളുടെ യോഗം ചേരും. കോവിഡ് ബാധിച്ചവർ പുറത്ത് ഇറങ്ങുന്നുണ്ടോ എന്ന് പരിശോധിക്കാൻ റസിഡൻസ് അസോസിയേഷൻ യോഗം ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

  കോവിഡ് പരിശോധന റിസൾട്ട് 12 മണിക്കൂറിൽ അറിയിക്കണമെന്നും അല്ലാത്ത പക്ഷം ലാബിന്‍റെ ലൈസൻസ് റദ്ദാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ആർടിപിസിആർ, ആന്റിജൻ കിറ്റുകളുടെ ഗുണനിലവാരം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

  അതേസമയം സംസ്ഥാനത്ത് ഇന്ന് 31265 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പ്രതിദിന കോവിഡ് അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 168497 പേരെയാണ് ഇന്ന് പരിശോധിച്ചത്. ഇന്ന് മരണം 153 ആണ്.

  Also Read- Covid 19 | സംസ്ഥാനത്ത് 31265 പേർക്ക് കോവിഡ്; 153 മരണം

  നിയമസഭാ സമ്മേളനവും ഓണം അവധിയും കാരണമാണ് ഇടയ്ക്ക് വാർത്താസമ്മേളനം ഇല്ലാതിരുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കോവിഡ് വ്യാപനം രൂക്ഷമായിട്ടും മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്താത്തതിൽ വിമർശനം ഉയർന്നിരുന്നു. കോൺഗ്രസ്- ബി ജെ പി നേതാക്കൾ രൂക്ഷമായ വിമർശനവും പരിഹാസവുമാണ് ഇക്കാര്യത്തിൽ ഉയർത്തിയത്. അയ്യങ്കാളിയെയും ചട്ടമ്പി സ്വാമിയെയും അനുസ്മരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം തുടങ്ങിയത്.

  രോഗികളുടെ എണ്ണം വർദ്ധിച്ചത് അനുസരിച്ച് മരണനിരക്കും ഉയർന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രായമായവരും, മറ്റ് രോഗങ്ങൾ ഉള്ളവരുമാണ് മരിക്കുന്നത്. മൂന്നാം തരംഗ സാധ്യത നിലനിൽക്കെ കൂടുതൽ ജാഗ്രത യോട് മുന്നോട്ട് പോകണം. കോവിഡ് മരണം കൂടാതെ പിടിച്ച് നിർത്തുക, വാക്സിനേഷൻ വേഗത്തിൽ പൂർത്തിയാക്കുക എന്നിവയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനജീവിതം സാധാരണ നിലയ്ക്ക് തിരികെ കൊണ്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.
  Published by:Anuraj GR
  First published: