30 രാജ്യങ്ങളിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ ലാംഡ വേരിയന്റ് ഡെൽറ്റ വേരിയന്റിനേക്കാൾ മാരകമായിരിക്കുമെന്ന് മുന്നറിയിപ്പ്. മലേഷ്യൻ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ആന്റിബോഡികളിലേക്കു അതിവേഗം കടന്നുകയറുകയും പ്രതിരോധം ദുർബലമാക്കുകയും ചെയ്യുന്ന വകഭേദമായി ലാംഡയെ വിശേഷിപ്പിച്ചിരുന്നു. പെറുവിലാണ് ലാംഡ വൈറസ് ആദ്യമായി കണ്ടെത്തിയത്. ലോകത്തിലെ ഏറ്റവും ഉയർന്ന മരണനിരക്ക് എന്ന പ്രത്യേകത പെറുവിലുണ്ടെന്ന് മലേഷ്യൻ ആരോഗ്യ മന്ത്രാലയം പോസ്റ്റ് ചെയ്ത ട്വീറ്റിൽ പറയുന്നു.
പാൻ അമേരിക്കൻ ഹെൽത്ത് ഓർഗനൈസേഷൻ (PAHO) റിപ്പോർട്ട് പ്രകാരം മെയ്, ജൂൺ മാസങ്ങളിൽ പെറുവിൽ കണ്ടെത്തിയ സാമ്പിളുകളിൽ 82 ശതമാനവും ലാംഡ വകഭേദം ആണെന്നും മറ്റൊരു തെക്കേ അമേരിക്കൻ രാജ്യമായ ചിലിയിൽ ഇതേ കാലയളവിൽ 31 ശതമാനം സാമ്പിളുകൾ റിപ്പോർട്ട് ചെയ്തതായും യൂറോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
യുകെയിൽ പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് (പിഎച്ച്ഇ) അന്തർദ്ദേശീയ വിപുലീകരണവും L452Q, F490S എന്നിവയുൾപ്പെടെ നിരവധി ശ്രദ്ധേയമായ മ്യൂട്ടേഷനുകളും കാരണം ഗവേഷണം നടത്തിവരുന്ന വേരിയന്റുകളുടെ പട്ടികയിൽ (വിയുഐ) ലാംഡയെ ചേർത്തു. കഴിഞ്ഞ നാല് ആഴ്ചയ്ക്കുള്ളിൽ യുകെയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആറ് ലാംഡ കേസുകൾക്ക് പ്രധാന കാരണം വിദേശ യാത്രയാണെന്ന് പറയപ്പെടുന്നു. ഉയർന്ന പനിയും പുതുതായി ആരംഭിക്കുന്നതും തുടർച്ചയായതുമായ ചുമ. മണം അല്ലെങ്കിൽ രുചിയിലെ മാറ്റം തുടങ്ങിയ ലക്ഷണങ്ങൾ ലാംഡയുമായി ബന്ധപ്പെട്ടിരിക്കുന്നു.
കോവിഡ് മൂന്നാം തരംഗം രാജ്യത്ത് ഓഗസ്റ്റ് മാസം ആരംഭിക്കുമെന്ന് എസ്ബിഐ റിപ്പോര്‍ട്ട്. സെപ്റ്റംബറില്‍ മൂന്നാം തരംഗം കൂടുതല്‍ വ്യാപിക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. കോവിഡ് രണ്ടാം തരംഗത്തിന്റെ 1.7 ഇരട്ടിയാണ് മൂന്നാം തരംഗത്തില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
വാക്സിനേഷന് ആണ് മഹാമാരിയില്‍ നിന്ന് രക്ഷപ്പെടാനുള്ള ഏകമാര്‍ഗമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ജൂലൈ രണ്ടാം വാരത്തോടെ കോവിഡ് കേസുകള്‍ കുറയുകയും ഓഗസ്റ്റ് മാസത്തോടെ വീണ്ടും ഉയര്‍ന്ന് തുടങ്ങുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കോവിഡ് രണ്ടാം തരംഗം കുറയുമ്പോഴും രാജ്യത്ത് മൂന്നാം തരംഗം ഉണ്ടാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. അതേസമയം രാജ്യത്തെ 12 സംസ്ഥാനങ്ങളില്‍ കോവിഡ് വൈറസിന്റെ ഡെല്‍റ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Also Read-Covid 19 | ഏത് വാക്സിനാണ് കൂടുതൽ ഫലപ്രദം? ഓരോ വാക്സിന്റെയും ഫലപ്രാപ്തി നിരക്ക് അറിയാംരാജ്യത്ത് കഴിഞ്ഞ 24മണിക്കൂറിനുള്ളില്‍ 39,796 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കോവിഡ് മൂലം 723 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രാജ്യത്ത് പ്രതിദിനം 40 ലക്ഷം വാക്സിന് കുത്തിവെപ്പുകള്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്. കോവിഡ് കേസുകള്‍ കുറയുന്നതിന്റെ പശ്ചാത്തലത്തില്‍ മിക്ക സംസ്ഥാനങ്ങളിലും ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു തുടങ്ങിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.