നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    COVID 19 Live Updates| കേരളത്തിൽ 39 പേർക്ക് കൂടി കോവിഡ് 19; ഇതിൽ 34 എണ്ണവും കാസർകോട്ട്

    COVID 19 Live Updates| ഇതുവരെ രോഗം സ്ഥിരീകരിക്കാതിരുന്ന കൊല്ലം ജില്ലയിലും ഒരാൾക്ക് കോവിഡ് 19 ഉണ്ട്. 14 ജില്ലകളിലും കോവിഡ് 19 സ്ഥിരീകരിച്ചു. ഇത് മോശം ദിവസമാണെന്ന് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

  • News18 Malayalam
  • | March 27, 2020, 18:27 IST
    facebookTwitterLinkedin
    LAST UPDATED 2 YEARS AGO

    AUTO-REFRESH

    7:36 (IST)

    20:23 (IST)

    കോവിഡ് പ്രതിസന്ധി മറികടക്കാന്‍ 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പത്ത് ശതമാനം വരും ഈ തുക. ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനുള്ള പദ്ധതിയുടെ അടിസ്ഥാനമാകും ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ലോകത്തെ ഏറ്റവും മികച്ച ഉൽപന്നങ്ങൾ നിർമിക്കും. വിതരണ ശൃംഖലകൾ ആധുനീകരിക്കും. രാജ്യത്തിന് കഴിവും ശേഷിയുമുണ്ട്. ലോകം ഇപ്പോൾ ധനകേന്ദ്രീകൃത സ്ഥിതിയിൽനിന്ന് മനുഷ്യ കേന്ദ്രീകൃതമായി മാറി.

    20:19 (IST)

    രാജ്യത്തെ സ്വയം പര്യാപ്തമാക്കുകയാണ് ഈ സമയത്ത് ചെയ്യേണ്ടത്. ഇന്ത്യ നന്നായി പ്രവർത്തിക്കുന്നുെവെന്ന് ലോകത്തിന് മുന്നിൽ തെളിയിച്ചു- പ്രധാനമന്ത്രി

    20:17 (IST)

    ലോകത്ത് ഇന്ത്യയുടെ സ്വീധാനം വർധിക്കുന്നു. തോൽക്കാനോ പേടിച്ച് പിന്മാറാനോ ഇന്ത്യ തയാറല്ല. ഈ പോരാട്ടത്തിൽ നമ്മൾ ജയിക്കുക തന്നെ ചെയ്യും - പ്രധാനമന്ത്രി

    20:16 (IST)

    ഇതുപോലൊരു സ്ഥിതി ഇതിന് മുൻപുണ്ടായിട്ടില്ല. കോവിഡിനെതിരായ പോരാട്ടം തുടരണം. മനുഷ്യ കേന്ദ്രീകൃതമായ വികസനമാണ് ഇനി ആവശ്യം. - പ്രധാനമന്ത്രി 

    Coronavirus Pandemic LIVE Updates: തിരുവനന്തപുരം: കേരളത്തിൽ 39 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 164 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ച 39ൽ 34 എണ്ണവും കാസർകോട്ടാണ്. ഇതോടെ ഇവിടെ രോഗം പിടിപെട്ടവരുടെ എണ്ണം 81 ആയി. ഇതുവരെ രോഗം സ്ഥിരീകരിക്കാതിരുന്ന കൊല്ലം ജില്ലയിലും ഒരാൾക്ക് കോവിഡ് 19 ഉണ്ടെന്ന് കണ്ടെത്തി. ഇതോടെ 14 ജില്ലകളിലും കോവിഡ് 19 സ്ഥിരീകരിച്ചു. ഇത് മോശം ദിവസമാണെന്ന് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

    തുടർന്ന് വായിക്കുക.....
    )}