Covid 19 LIVE Updates: പഠനത്തെ ബാധിക്കാതിരിക്കാൻ ബദൽ ക്രമീകരണം; പുസ്തകങ്ങൾ ഓൺലൈനിൽ ലഭിക്കും

Covid 19 LIVE Updates | ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചവരിൽ 7,987 പേർ ചികിത്സയിലും 856 പേർ രോഗമുക്തി നേടിയവരുമാണ്

  • News18 Malayalam
  • | April 13, 2020, 23:50 IST
    facebookTwitterLinkedin
    LAST UPDATED 2 YEARS AGO

    AUTO-REFRESH

    HIGHLIGHTS

    Coronavirus Pandemic LIVE Updates: സംസ്ഥാനത്ത് ഇന്ന് മൂന്നുപേർക്കാണ് കോവിഡ് 19 പോസിറ്റീവ് ആയി സ്ഥിരീകരിച്ചത്. പുതിയ മൂന്നു കേസുകളിൽ രണ്ടെണ്ണം കണ്ണൂരും ഒന്ന് പാലക്കാടുമാണ്. അവലോകനയോഗത്തിനു ശേഷമുള്ള വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചതാണ് ഇക്കാര്യം. ഇതിൽ രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് 19 പേർക്ക് രോഗം ഭേദമായി.

    എല്ലാവർക്കും വിഷു ആശംസകളും അംബേദ്കർ ജയന്തി ആഘോഷവും ആശംസിച്ച മുഖ്യമന്ത്രി വിഷു കൈനീട്ടം നാടിന് വേണ്ടി ആകട്ടെയെന്നും പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയായി മാറട്ടെ കൈനീട്ടങ്ങൾ എന്നും മുഖ്യമന്ത്രി പറഞ്ഞു.

    നോവൽ കൊറോണ വൈറസ് ലോകത്ത് 18 ലക്ഷത്തിലധികം ആളുകളെ ബാധിക്കുകയും ഒരു ലക്ഷത്തിലധികം പേർ മരിക്കുകയും ചെയ്തിട്ടുണ്ട്.

    തത്സമയവിവരങ്ങൾ ചുവടെ...