കോവിഡ് വ്യാപന ആശങ്കയിൽ മലപ്പുറം; ജില്ലയിൽ പലയിടത്തും ക്ലസ്റ്ററുകൾ രൂപപ്പെടുന്നതായി ആരോഗ്യ വിദഗ്ധർ

ജില്ലയിൽ ഞായറാഴ്ച രോഗം സ്ഥിരീകരിച്ച 170ൽ 147 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗമുണ്ടായത്

Covid

Covid

  • Share this:
മലപ്പുറം ജില്ലയിൽ കോവിഡ് സമ്പർക്ക വ്യാപനം കൂടുന്നു. ജില്ലയിൽ ഞായറാഴ്ച രോഗം സ്ഥിരീകരിച്ച 170ൽ 147 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗമുണ്ടായത്.  അതിൽ 25 പേരുടെ ഉറവിടം വ്യക്തവുമല്ല. ജില്ലയുടെ വിവിധ മേഖലകളിലാണ് ക്ലസ്റ്ററുകൾ എന്നത് ആശങ്ക വർധിപ്പിക്കുന്നു.

മലപ്പുറത്തും പരിസര പ്രദേശത്തുമായി രോഗം സ്ഥിരീകരിച്ചത് 22 പേർക്ക്, പരപ്പനങ്ങാടി മേഖലയിൽ 18 പേർക്ക്, കൊണ്ടോട്ടി കോട്ടപ്പുറം പ്രദേശങ്ങളിലുമായി 16 പേർക്കും, കോട്ടക്കൽ മേഖലയിൽ 11 പേർക്കും രോഗം സ്ഥിരീകരിച്ചു. മമ്പാട്, തിരുവാലി, പുലാമന്തോൾ എന്നിവിടങ്ങളിലും കൂടുതൽ പേർക്ക് രോഗബാധയുണ്ടായി.

നേരത്തെ ഏതെങ്കിലും ഒരു നഗരസഭയുടെയോ പഞ്ചായത്തിൻ്റെയോ പരിധിയിലോ ഒരു താലൂക്കിലോ ആണ് കൂടുതൽ ആളുകൾക്ക് രോഗബാധ റിപ്പോർട്ട് ചെയ്തിരുന്നത് എങ്കിൽ ഇപ്പൊൾ ജില്ലയിലെ വിവിധ മേഖലകളിൽ ക്ലസ്റ്റർ രൂപപ്പെട്ടു എന്ന് സൂചിപ്പിക്കുന്ന തരത്തിലാണ് ഫലങ്ങൾ. ജില്ലയിൽ വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കാൻ സാധ്യത ഉണ്ടെന്നാണ് ആരോഗ്യവകുപ്പിൻ്റെ നിഗമനം.ഇത് മുൻകൂട്ടി കണ്ട് കൂടുതൽ  ആശുപത്രികൾ സജ്ജീകരിക്കാനാണ് ശ്രമം. പെരിന്തല്‍മണ്ണ എം.ഇ.എസ്. ആര്‍ട്‌സ് കോളേജില്‍ 120 കിടക്കകളും 13 പേര്‍ക്കുള്ള തീവ്രരിചരണ വിഭാഗവും രണ്ട് ദിവസത്തിനകം പ്രവര്‍ത്തന സജ്ജമാകും. ഇ.എം.എസ്. നഴ്‌സിങ്ങ് ഹോസ്റ്റല്‍ 100 കിടക്കകളുള്ള കോവിഡ് ആശുപത്രിയായി മാറ്റിയിട്ടുണ്ട്. നിലമ്പൂര്‍ ഐ.ജി.എം.ആര്‍ ഹോസ്റ്റലും ഈ തരത്തിലേക്ക് മാറ്റും.

അതേസമയം  ജില്ലയിലെ നിറമരുതൂര്‍ പഞ്ചായത്തിലെ 16, 17 വാർഡുകളും, കോട്ടക്കല്‍ മുന്‍സിപ്പാലിറ്റി മുഴുവനായും ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചു. കൊണ്ടോട്ടി താലൂക്കില്‍ കൊണ്ടോട്ടി നഗരസഭ, പള്ളിക്കല്‍, പുളിക്കല്‍ പഞ്ചായത്തുകള്‍ ഒഴികെയുള്ള  പഞ്ചായത്തുകളെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Published by:meera
First published:
)}