നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Lockdown4| ഇതുവരെ കണ്ടതൊന്നുമല്ല; നാലാംഘട്ട ലോക്ക് ഡൗൺ പുതിയ രൂപത്തിൽ; വിശദാംശങ്ങൾ 18ന് മുമ്പെന്ന് പ്രധാനമന്ത്രി

  Lockdown4| ഇതുവരെ കണ്ടതൊന്നുമല്ല; നാലാംഘട്ട ലോക്ക് ഡൗൺ പുതിയ രൂപത്തിൽ; വിശദാംശങ്ങൾ 18ന് മുമ്പെന്ന് പ്രധാനമന്ത്രി

  Lockdown 4|ഇതുവരെയുള്ള മൂന്ന് ഘട്ട ലോക്ക്ഡൗണില്‍ നിന്നും വ്യത്യസ്തമായിരിക്കും നാലാംഘട്ടമെന്നാണ് പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്.

  പ്രതീകാത്മത ചിത്രം

  പ്രതീകാത്മത ചിത്രം

  • Share this:
   ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക്ഡൗൺ നീട്ടുമെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

   ഇതുവരെയുള്ള മൂന്ന് ഘട്ട ലോക്ക്ഡൗണില്‍ നിന്നും വ്യത്യസ്തമായിരിക്കും നാലാംഘട്ടമെന്നാണ് പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്.

   പൂര്‍ണ്ണമായും പുതിയ രൂപത്തിലും പുതിയ നിയമത്തിലുമായിരിക്കും നാലാംഘട്ട ലോക്ക്ഡൗണ്‍ വരിക. സംസ്ഥാനങ്ങളില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശങ്ങളെ അടിസ്ഥാനമാക്കികൂടിയായിരിക്കും അത്- പ്രധാനമന്ത്രി വ്യക്തമാക്കി.   മെയ് 18ന് മുമ്പ് തന്നെ അതിന്റെ വിശദാംശങ്ങള്‍ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാംഘട്ട ലോക്ക് ഡൗൺ മെയ് 17നാണ് അവസാനിക്കുന്നത്.
   You may also like:ഡോക്ടർമാർക്ക് ഇളവില്ല; കോവിഡ് ഡ്യൂട്ടി ചെയ്യുന്ന നഴ്സുമാരുടെ ക്വാറന്റീൻ കാലാവധി റദ്ദാക്കി
   [NEWS]
   Eid Holidays: യുഎഇയിലും സൗദിയിലും പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു
   [NEWS]
   BREAKING | മെയ് 23 മുതൽ 27 വരെ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് സൗദി അറേബ്യ
   [NEWS]


   കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ലോക്ക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്തിരുന്നു. ആറ് സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതേസമയം നിയന്ത്രണങ്ങള്‍ ലഘൂകരിക്കണമെന്നാണ് മിക്ക സംസ്ഥാനങ്ങളും ആവശ്യപ്പെട്ടത്.
   First published:
   )}