ആരോഗ്യമന്ത്രിയുമില്ല മന്ത്രിസഭയും ഇല്ല; 69 കോവിഡ് മരണങ്ങളും; മധ്യപ്രദേശിൽ നടക്കുന്നതെന്ത് ?

ഒരു വശത്തു കോവിഡ് കേസുകൾ കൂടുമ്പോൾ മറുവശത്തു കോവിഡ് പ്രതിരോധത്തിലെ വീഴ്ച്ചകളെ ചൊല്ലി വിവാദം മുറുകുകയാണ്.

News18 Malayalam | news18-malayalam
Updated: April 18, 2020, 11:28 AM IST
ആരോഗ്യമന്ത്രിയുമില്ല മന്ത്രിസഭയും ഇല്ല; 69 കോവിഡ് മരണങ്ങളും; മധ്യപ്രദേശിൽ നടക്കുന്നതെന്ത് ?
news18
  • Share this:
ഭോപ്പാൽ: ഒന്നേകാൽ വർഷത്തെ കമൽനാഥിന്റെ ഭരണത്തിന് അന്ത്യം കുറിച്ച് ശിവ്‌രാജ്  സിംഗ് ചൗഹാൻ വീണ്ടും മുഖ്യമന്ത്രി പദത്തിൽ എത്തിയിട്ട് 25 ദിവസത്തിൽ അധികമായി. ഇപ്പോഴും സംസ്ഥാനത്ത്  മന്ത്രിസഭ ഇല്ല. ശിവരാജന്റെ വൺ മാൻ ഷോ മാത്രം.

പക്ഷെ ഈ വൺ മാൻ ഷോ  ചർച്ചയാക്കുന്നത് സംസ്ഥാനത്ത്  കോവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ്. മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് മധ്യപ്രദേശിലാണ്. ഏപ്രിൽ 18 നു ആരോഗ്യ മന്ത്രലയം പുറത്തുവിട്ട കണക്ക് പ്രകാരം 69 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചത്. രോഗ ബാധിതരുടെ എണ്ണം ആയിരം കടന്നു.

മന്ത്രിസഭ ഇല്ലാത്തതിനാൽ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ആരോഗ്യ മന്ത്രിയില്ല. ആരോഗ്യ വകുപ്പും നിലവിൽ ഇല്ലാത്ത സ്ഥിതിയാണ്. കാരണം ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി, മധ്യപ്രദേശ് ആരോഗ്യ കോര്പറേഷൻ എംഡി, ആയുഷ്മാൻ ഭാരത് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ തുടങ്ങി ഉദ്യോഗസ്ഥരും ജീവനക്കാരും അടക്കം 89 പേർ കോവിഡ് ബാധിച്ചു ചികിത്സയിലാണ്.
BEST PERFORMING STORIES:ലോക്ക്ഡൗണ്‍ ലംഘനം; 1000 മുതല്‍ 5000 രൂപ വരെ സെക്യൂരിറ്റി ഈടാക്കി വാഹനങ്ങൾ വിട്ടുനല്‍കാമെന്ന് കോടതി [NEWS]'എല്ലില്ലാത്ത നാവു കൊണ്ട് എന്റെ മുട്ടുകാലിന്റെ ബലം ആരും അളക്കണ്ട': സ്പീക്കർ പി ശ്രീരാമകൃഷ്ണൻ [NEWS]ജപ്പാൻ പഴയ ജപ്പാനല്ല; ആശുപത്രികൾ രോഗികളാൽ നിറഞ്ഞു; മെഡിക്കൽ സംവിധാനം താറുമാറായി [NEWS]

കോവിഡ് പടരുമ്പോഴും വൺ മാൻ ഷോ തുടരുന്നതിനെതിരെ  പ്രതിപക്ഷമായ കോൺഗ്രസ്സ് രംഗത്തുവന്നതോടെ  സംസ്ഥാനത്തെ ബിജെപി നേതാക്കളെ ഉൾപ്പെടുത്തി ഒരു ടാസ്ക് ഫോഴ്സ് രൂപീകരിച്ചിരിക്കുകയാണ് ശിവ്‌രാജ്.

ബിജെപി സംസ്ഥാന അധ്യക്ഷൻ വിഡി ശർമ, കമൽനാഥ് സർക്കാരിൽ ആരോഗ്യമന്ത്രിയും ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം ബിജെപിയിൽ എത്തുകയും ചെയ്ത തുളസി സിലാവത്ത് തുടങ്ങിയവർ ടാസ്ക് ഫോഴ്സിൽ അംഗങ്ങളാണ്.

പ്രധാനമന്ത്രി ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് മാർച്ച് 24 നാണ്. അതിന്റെ തലേ ദിവസമാണ് മുഖ്യമന്ത്രിയായി ശിവ്‌രാജ് വീണ്ടും അധികാരം ഏറ്റത്. മിക്ക സംസ്ഥാനങ്ങളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയപ്പോൾ മധ്യപ്രദേശിൽ അധികാരവടംവലിയായിരുന്നു.

തലസ്ഥാനമായ ഭോപ്പാലും സംസ്ഥാനത്തെ പ്രധാന നഗരമായ ഇൻഡോറും ഇപ്പോൾ കോവിഡ് ഹോട്ട്സ്പോട്ടുകളാണ്. ഒരു വശത്തു കോവിഡ് കേസുകൾ കൂടുമ്പോൾ മറുവശത്തു കോവിഡ് പ്രതിരോധത്തിലെ വീഴ്ച്ചകളെ ചൊല്ലി വിവാദം മുറുകുകയാണ്. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന ഹർജിയും സുപ്രീംകോടതിയുടെ പരിഗണനയിൽ ഉണ്ട്.

First published: April 18, 2020, 11:19 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading