കോഴിക്കോട്: മലബാർ മേഖലയിലെ ആറ് ഡയറികളിലായി 12.5 ലക്ഷം ലിറ്റർ പാൽ കെട്ടിക്കിടക്കുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വിൽപ്പന 40 ശതമാനത്തിന് താഴെയായി ചുരുങ്ങി. ഇതോടെയാണ് ക്ഷീര കർഷകരിൽ നിന്നുള്ള പാൽ സംഭരണം മിൽമ തൽക്കാലത്തേക്ക് നിർത്തിയത്.
പ്രതിദിനം ശരാശരി ആറരലക്ഷം ലിറ്റർ പാലാണ് മിൽമ സംഭരിക്കുന്നത്. ഇതിൽ അഞ്ച് ലക്ഷം ലിറ്ററും വിൽപ്പന നടത്തുകയാണ് പതിവ്. ഒന്നര ലക്ഷം ലിറ്റർ പാൽ കൊണ്ട് ഉപോൽപ്പന്നങ്ങൾ നിർമ്മിക്കുന്നുണ്ട്. പാൽ സംഭരണം ഇന്ന് മാത്രമാണ് നിർത്തിവച്ചതെന്ന് മിൽമ മലബാർ മേഖലാ യൂണിയൻ ചെയർമാൻ കെ എസ് മണി പറഞ്ഞു.
BEST PERFORMING STORIES: സമ്മർദ്ദം പ്രതിരോധശേഷിയെ കുറക്കും; കൂളായിരിക്കാൻ ശ്രമിക്കൂ; ക്യൂബൻ ജനതയോട് സർക്കാർ [NEWS]പ്രധാനമന്ത്രി ഇന്ന് രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും [NEWS] ഭീതി നിറച്ച് രണ്ടാം വരവോ?; ചൈനയിൽ പുതിയ കൊറോണ കേസുകളുടെ എണ്ണത്തിൽ വർധന [NEWS]
സമ്പൂർണ്ണ ലോക് ഡൗൺ ആയ സാഹചര്യത്തിൽ വരും ദിവസങ്ങളിലും പാൽ സംഭരിക്കണോയെന്ന കാര്യത്തിൽ മിൽമ തീരുമാനമെടുത്തിട്ടില്ല. ലക്ഷക്കണക്കിന് ലിറ്റർ പാൽ കെട്ടിക്കിടക്കുകയും വിൽപ്പന പകുതി പോലും നടക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സംഭരണം നിർത്തിവെയ്ക്കുകയേ വഴിയുള്ളൂവെന്ന് മിൽമ അധികൃതർ പറയുന്നു.
മിൽമ പാൽ സംഭരണം നിർത്തുമ്പോൾ മേഖലയെ ആശ്രയിച്ചു കഴിയുന്ന ആയിരക്കണക്കിന് ക്ഷീര കർഷകരാണ് പട്ടിണിയിലാവാൻ പോകുന്നത്.
!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.