Covid 19 | അഞ്ച് ദിവസത്തിനിടെ സംസ്ഥാനത്ത് ഒരു ലക്ഷത്തിലധികം പുതിയ രോഗികൾ; 611 മരണം

ലപ്പുറത്ത് മാത്രം 18268 പേർക്ക് അഞ്ച് ദിവസത്തിനിടെ കോവിഡ് സ്ഥിരീകരിച്ചു. തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിലും കോവിഡ് രോഗികളുടെ എണ്ണം കുതിച്ച് ഉയരുകയാണ്

COVID 19

COVID 19

  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. അഞ്ച് ദിവസത്തിനിടെ ഒരു ലക്ഷത്തിലധികം പേർക്കാണ് കോവിഡ് ബാധിച്ചത്. അഞ്ച് ദിവസത്തിൽ 611 മരണവും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ ആഴ്ചയിൽ ഒരു ദിവസം ഒഴികെ എല്ലാ ദിവസവും കോവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരം കടന്നിരുന്നു.

കഴിഞ്ഞ അഞ്ച് ദിവസത്തെ കണക്ക് പരിശോധിച്ചാൽ 107645 പേർക്കാണ് പുതുതായി കോവിഡ് ബാധിച്ചത്. ശരാശരി ഒരു ദിവസം 21529 പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യം. ടിപിആറും ഉയരുകയാണ്. 12.6 അഞ്ച് ദിവസത്തെ ശരാശരി ടിപിആർ. ഈ ദിവസങ്ങളിൽ 611 മരണവും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

മലപ്പുറം ജില്ലയിലാണ് സാഹചര്യം കൂടുതൽ ഗുരുതരം. മലപ്പുറത്ത് മാത്രം 18268 പേർക്ക് അഞ്ച് ദിവസത്തിനിടെ കോവിഡ് സ്ഥിരീകരിച്ചു. തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിലും കോവിഡ് രോഗികളുടെ എണ്ണം കുതിച്ച് ഉയരുകയാണ്.

പുതിയ കോവിഡ് കണക്കുകൾ പരിശോധിച്ചാൽ 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചത്.16,865 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുള്ളവര്‍ 1,64,500; ആകെ രോഗമുക്തി നേടിയവര്‍ 32,08,969. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,579 സാമ്പിളുകള്‍ പരിശോധിച്ചു. ടി.പി.ആര്‍. 15ന് മുകളിലുള്ള 323 പ്രദേശങ്ങളാണ്
മലപ്പുറം 3474, തൃശൂര്‍ 2693, പാലക്കാട് 2209, കോഴിക്കോട് 2113, എറണാകുളം 2072, കൊല്ലം 1371, കണ്ണൂര്‍ 1243, ആലപ്പുഴ 1120, കോട്ടയം 1111, തിരുവനന്തപുരം 969, കാസര്‍ഗോഡ് 715, പത്തനംതിട്ട 629, വയനാട് 530, ഇടുക്കി 375 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,579 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.31 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,72,17,010 സാമ്പിളുകളാണ് പരിശോധിച്ചത്.

Also Read- കോവിഡ് മൂന്നാം തരംഗം; അതീവ ജാഗ്രത പാലിക്കണം; 33 ഓക്‌സിജന്‍ ജനറേഷന്‍ യൂണീറ്റുകള്‍ സജ്ജമാക്കും; ആരോഗ്യ മന്ത്രി

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 80 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,781 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 112 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,487 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 927 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3360, തൃശൂര്‍ 2680, പാലക്കാട് 1587, കോഴിക്കോട് 2090, എറണാകുളം 2025, കൊല്ലം 1366, കണ്ണൂര്‍ 1176, ആലപ്പുഴ 1106, കോട്ടയം 1045, തിരുവനന്തപുരം 879, കാസര്‍ഗോഡ് 693, പത്തനംതിട്ട 602, വയനാട് 515, ഇടുക്കി 363 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

98 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പാലക്കാട് 20, കാസര്‍ഗോഡ് 18, പത്തനംതിട്ട, കണ്ണൂര്‍ 13 വീതം, വയനാട് 7, എറണാകുളം, തൃശൂര്‍ 6 വീതം, കൊല്ലം 5, കോട്ടയം 4, തിരുവനന്തപുരം, കോഴിക്കോട് 2 വീതം, ആലപ്പുഴ, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 16,865 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1266, കൊല്ലം 1428, പത്തനംതിട്ട 469, ആലപ്പുഴ 1278, കോട്ടയം 841, ഇടുക്കി 325, എറണാകുളം 1135, തൃശൂര്‍ 2432, പാലക്കാട് 1295, മലപ്പുറം 2655, കോഴിക്കോട് 1689, വയനാട് 407, കണ്ണൂര്‍ 844, കാസര്‍ഗോഡ് 801 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,64,500 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 32,08,969 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,55,078 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,26,640 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,438 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2945 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ടി.പി.ആര്‍. 5ന് താഴെയുള്ള 62, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 294, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആര്‍. 15ന് മുകളിലുള്ള 323 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.
Published by:Anuraj GR
First published:
)}