നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • ബാങ്കുകളിൽ വരാനിരിക്കുന്നത് തിരക്കിന്റെ ദിനങ്ങൾ; ക്ലസ്റ്റർ അടിസ്ഥാനത്തിൽ ശാഖകൾ തുറക്കണമെന്ന് ആവശ്യം

  ബാങ്കുകളിൽ വരാനിരിക്കുന്നത് തിരക്കിന്റെ ദിനങ്ങൾ; ക്ലസ്റ്റർ അടിസ്ഥാനത്തിൽ ശാഖകൾ തുറക്കണമെന്ന് ആവശ്യം

  ഒരു സമയം ഒന്നിലധികം പേരെ ഇടപാടുകൾക്ക് ബാങ്കിനുള്ളിലേക്ക് കടത്തി വിടില്ല. ഏപ്രിൽ ആദ്യ ദിനങ്ങളിൽ നിരവധി ഉപഭോക്താക്കൾ ഒരേ ദിവസം ബാങ്കിൽ എത്തുന്നത്  ഒഴിവാക്കണം.

  bank

  bank

  • Share this:
  തിരുവനന്തപുരം: നാളെ മുതൽ ബാങ്കുകളിൽ തിരക്കിന്റെ ദിവസങ്ങളാണ്. ശമ്പളം, പെൻഷൻ, കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നൽകുന്ന ക്ഷേമ പെൻഷനുകൾ ഇതെല്ലാം പിൻവലിക്കാൻ ആദ്യ ദിവസം തന്നെ ഗുണഭോക്താക്കളുടെ തിരക്ക് അനുഭവപ്പെടുമെന്നാണ് ജീവനക്കാരുടെ കണക്കുകൂട്ടൽ.

  കൊവിഡ് 19 ന്റെ പശ്‌ചാത്തലത്തിൽ ബാങ്കുകളിലും ക്രമീകരണം വേണമെന്ന ആവശ്യവുമായി ജീവനക്കാർ രംഗത്തെത്തിക്കഴിഞ്ഞു. എല്ലാ ശാഖകളും ഒരുമിച്ച് തുറന്ന് പ്രവർത്തിപ്പിക്കുന്നതിന് പകരം ക്ലസ്റ്റർ അടിസ്ഥാനത്തിൽ ശാഖകൾ തുറക്കണം.

  കോവിഡ് ബാധിതനായ ഒരാൾ ബാങ്കിൽ എത്തിയാൽ  മുഴുവൻ ജീവനക്കാരും നിരീക്ഷണത്തിൽ പോകേണ്ടിവരും. ബാങ്ക് അടച്ചിടേണ്ടി വരും. ഈ സാഹചര്യം ഒഴിവാക്കാനാണ് ക്ലസ്റ്റർ അടിസ്ഥാനത്തിൽ പ്രവർത്തനം എന്ന നിർദ്ദേശം. ഏപ്രിൽ ആദ്യ ദിനങ്ങളിൽ നിരവധി ഉപഭോക്താക്കൾ ഒരേ ദിവസം ബാങ്കിൽ എത്തുന്നത്  ഒഴിവാക്കണം. ഇതിന്  നിയന്ത്രണം അനിവാര്യമാണ്.

  BEST PERFORMING STORIES:'21 ദിവസ ലോക്ക്ഡൗണിന് ക്ഷമ ചോദിക്കുന്നു;മറ്റ് വഴിയില്ല;' പ്രധാനമന്ത്രി നരേന്ദ്രമോദി [NEWS]രോഗ വിമുക്തരായ കോട്ടയത്തെ ദമ്പതികള്‍ ആശുപത്രി വിട്ടു [NEWS]ലോകത്തിലെ ആദ്യ കൊറോണ രോഗി വുഹാനിലെ ചെമ്മീൻ കച്ചവടക്കാരിയോ? ആണെന്നും അല്ലെന്നും വാദം [PHOTO]

  ഒരു സമയം ഒന്നിലധികം പേരെ ഇടപാടുകൾക്ക് ബാങ്കിനുള്ളിലേക്ക് കടത്തി വിടില്ല. ഇതിന് കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരുടെയോ പോലീസിന്റെയോ സേവനം ലഭ്യമാക്കണം. ഉപഭോക്താക്കൾ ബ്രാഞ്ചിൽ കയറുന്നതിന് മുമ്പ് സാനിറ്റെസർ അടക്കം ഉപയോഗിക്കണം. തിരക്കുള്ള ദിവസങ്ങളിൽ ആവശ്യത്തിന് ജീവനക്കാരെ ഓഫിസിലെത്താൻ അനുവദിക്കണമെന്നും ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ആവശ്യപ്പെട്ടു.

  ജീവനക്കാർക്ക് യാത്രാ സൗകര്യം ഒരുക്കാൻ മാനേജ്മെൻറ് കൾ നടപടി സ്വീകരിക്കണം. 6500 ലധികം ശാഖകളിലായി ലക്ഷകണക്കിന് ഇടപാടുകാരാണ് സംസ്ഥാനത്തുള്ളത്. ക്ലസ്റ്റർ അടിസ്ഥാനത്തിൽ പ്രവർത്തനം പുനഃക്രമീകരിക്കാൻ സംസ്ഥാന സർക്കാർ ജില്ലാ ഭരണകൂടങ്ങൾക്കും ബാങ്ക് മാനേജ്മെൻറിനും അടിയന്തരമായി നിർദേശം നൽകണമെന്ന് ഓൾ ഇന്ത്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ എസ് കൃഷ്ണ ആവശ്യപ്പെട്ടു.

  സംസ്ഥാനതല ബാങ്കേഴ്സ് സമിതി സർക്കാരിന് നൽകിയ നിർദ്ദേശങ്ങൾ പരിഗണിക്കണമെന്നും ആവശ്യമുണ്ട്. ഓഫീസിലെത്തുന്ന ജീവനക്കാരുടെ എണ്ണം കുറച്ചാണ് അവശ്യ സർവീസ് ആയ ബാങ്കുകളുടെ ഇപ്പോഴത്തെ പ്രവർത്തനം.
  First published:
  )}