കഷണ്ടിയുള്ളവരിൽ കോവിഡ് 19 ഗുരുതരമാകുന്നതായി നേരത്തെ തന്നെ പഠനറിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ, അതിന്‍റെ കാരണം കണ്ടെത്തിയിരിക്കുകയാണ് പുതിയൊരു പഠന റിപ്പോർട്ട്. കഷണ്ടിക്ക് കാരണമാകുന്നത് ആഡ്രോജൻ റിസെപ്ടർ(എ ആർ) ജീനിലുണ്ടാകുന്ന വ്യതിയാനങ്ങളാണ്. TMPRESS2 എന്ന എൻസൈമുകളിലും ആൻഡ്രോജൻ സ്വാധീനം ചെലുത്താറുണ്ട്. TMPRESS2 എന്ന എൻസൈമുകൾക്ക് കോവിഡ് 19 കൂടുതൽ ഗുരുതരമാകുന്നതിൽ പങ്കു വഹിക്കുന്നുവെന്നാണ് കണ്ടെത്തൽ. ഇതിനാലാണ് കഷണ്ടിക്കാരിൽ, കോവിഡ് രോഗം ഗുരുതരമാകാൻ കാരണം.
കഷണ്ടിക്കാരിൽ കോവിഡ് തീവ്രമാകാനുള്ള സാധ്യത 2.5 ഇരട്ടി കൂടുതലാണെന്നും പഠനത്തിൽ പറയുന്നു. അമ്പത് വയസ് പിന്നിട്ട പകുതിയിലേറെ പേർക്കും കഷണ്ടിയുള്ളതിനാൽ കൂടിയാണ് ഇവരിൽ രോഗം കൂടുതൽ ഗുരുതരമാകുന്നത്. കഷണ്ടിയും കോവിഡും തമ്മിലുള്ള ബന്ധം കണ്ടെത്തിയതോടെ, ഫലപ്രദമായ പുതിയ ചികിത്സാ രീതികളും മരുന്നുകളും വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗവേഷക സംഘം.
കഷണ്ടിയുള്ള കോവിഡ് ബാധിച്ച 79 ശതമാനം പേരും ഗുരുതരാവസ്ഥയിലേക്ക് എത്തിപ്പെടുന്നുണ്ട്. എന്നാൽ കഷണ്ടിയില്ലാത്ത ഇതേ പ്രായത്തിലുള്ളവർക്ക് കോവിഡ് ബാധിക്കുമ്പോൾ 31നും 53നും ഇടയിൽ ശതമാനം പേരിൽ മാത്രമാണ് രോഗം ഗുരുതരമാകുന്നത്. അതായത് എആർ സിഎജി 22 ന്യൂക്ലിയോടൈഡുകളിലും കുറവായ കോവിഡ് രോഗികളിൽ രോഗം മൂർച്ഛിക്കുമെന്നാണ് പഠനത്തിൽ വ്യക്തമായത്.
ഡിആർഡിഒയുടെ മരുന്ന് പുതിയ പ്രതീക്ഷയാകുന്നുരാജ്യത്ത് കോവിഡ് മഹാമാരി രൂക്ഷമായ ഘട്ടത്തിൽ പ്രതീക്ഷയേകി പുതിയ മരുന്ന് വരുന്നു. ഡിഫൻസ് റിസർച്ച് ഡെവലപ്മെന്‍റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ) ലാബായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസസ് (ഇൻമാസ്) വികസിപ്പിച്ചെടുത്ത 2-ഡിയോക്സി-ഡി-ഗ്ലൂക്കോസ് (2-ഡിജി) എന്ന മരുന്ന് കോവിഡ് -19 ചികിത്സയിൽ ഏറെ ഫലപ്രദമാണെന്നാണ് പരീക്ഷണങ്ങളിൽ തെളിഞ്ഞത്. അടിയന്തര ഘട്ടങ്ങളിൽ ഈ മരുന്ന് കോവിഡ് രോഗികളിൽ പ്രയോഗിക്കാൻ ഡിജിസിഐ അനുമതി നൽകി. ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറീസ് (ഡിആർഎൽ)-ആയി സഹകരിച്ചാണ് ഡിആർഡിഒ മരുന്ന് വികസിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കോവിഡ് രോഗികളെ വേഗത്തിൽ രോഗമുക്തി നേടാൻ ഈ മരുന്ന് സഹായിക്കുന്നുവെന്നും രക്തത്തിലെ ഓക്സിജൻ അളവ് കൂട്ടാൻ സഹായിക്കുന്നുവെന്നും ക്ലിനിക്കൽ പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. 2-ഡിജി മരുന്ന് ഉപയോഗിച്ച് പരീക്ഷണം നടത്തിയ രോഗികളിൽ RT-PCR ഫലം വേഗത്തിൽ നെഗറ്റീവ് കാണിക്കുന്നു. കോവിഡ്-19 ബാധിച്ച ആളുകൾക്ക് ഈ മരുന്ന് വളരെയധികം ഗുണം ചെയ്യുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
കഠിനമായ ലക്ഷണങ്ങളുള്ള കോവിഡ്-19 രോഗികൾക്ക് മിതമായ അളവിൽ അനുബന്ധ ചികിത്സയായി ഈ മരുന്ന് അടിയന്തിരമായി ഉപയോഗിക്കുന്നതിന് 2021 മെയ് 01 ന് DCGI അനുമതി നൽകി. ഗ്ലൂക്കോസിന്റെ ജനറിക് തന്മാത്രയും അനലോഗും ആയതിനാൽ ഇത് എളുപ്പത്തിൽ ഉൽപാദിപ്പിച്ച് രാജ്യത്ത് ധാരാളം ലഭ്യമാക്കാനാകുമെന്ന് ഗവേഷകർ പറയുന്നു. പൊടി രൂപത്തിലുള്ള ഈ മരുന്ന് വെള്ളത്തിൽ ലയിപ്പിച്ച് വായിലൂടെ കഴിക്കുകയാണ് വേണ്ടത്. ഇത് വൈറസ് ബാധിച്ച കോശങ്ങളിൽ അടിഞ്ഞു കൂടുകയും വൈറൽ വ്യാപനവും ഊർജ്ജ ഉൽപാദനവും നിർത്തുകയും വൈറസ് വളർച്ച തടയുകയും ചെയ്യുന്നു. വൈറസ് ബാധിച്ച കോശങ്ങളിൽ ഇത് ശേഖരിക്കപ്പെടുന്നതാണ് ഈ മരുന്നിനെ സവിശേഷമാക്കുന്നത്.
Also Read-
കയറ്റുമതിയ്ക്കായി കരുതിയ കോവിഷീൽഡ് വാക്സിനുകൾ ഇന്ത്യയിൽ തന്നെ ഉപയോഗിക്കും; നിർണായക നീക്കവുമായി കേന്ദ്രസർക്കാർമഹാമാരിയെ പ്രതിരോധിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ തുടർന്ന്, 2-ഡിജിയുടെ കോവിഡ് വിരുദ്ധ ചികിത്സാ രീതി വികസിപ്പിക്കുന്നതിന് ഡിആർഡിഒ മുൻകൈയെടുത്തു. 2020 ഏപ്രിലിൽ, കോവിഡ് ആദ്യ തരംഗത്തിനിടെയാണ് ഇതുസംബന്ധിച്ച ഗവേഷണങ്ങൾക്ക് തുടക്കമിട്ടത്. ഒരു വർഷത്തോളം നീണ്ട പരീക്ഷണങ്ങൾക്കൊടുവിലാണ് കോവിഡ് ചികിത്സയ്ക്ക് ഫലപ്രമദായ മരുന്ന് വികസിപ്പിച്ചെടുക്കാൻ ഡിആർഡിഒയ്ക്ക് സാധിച്ചിരിക്കുന്നത്. ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആന്റ് മോളിക്യുലർ ബയോളജി (സിസിഎംബി) യുടെ സഹായത്തോടെ ഐഎൻഎംഎസ്-ഡിആർഡിഒ ശാസ്ത്രജ്ഞർ ലബോറട്ടറി പരീക്ഷണങ്ങൾ നടത്തിയാണ് മരുന്ന് വികസിപ്പിച്ചത്. ഈ ജനറിക് തന്മാത്ര നോവെൽ കൊറോണ വൈറസിനെതിരെ ഫലപ്രദമായി പ്രവർത്തിക്കുന്നുവെന്നും വൈറൽ വ്യാപനം തടയുന്നുവെന്നും കണ്ടെത്തി. ഈ ഫലങ്ങളെ അടിസ്ഥാനമാക്കിയാണ്, ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിസ്കോ) 2020 മെയ് മാസത്തിൽ കോവിഡ് -19 രോഗികളിൽ 2-ഡിജിയുടെ രണ്ടാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന് അനുമതി നൽകിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.