HOME » NEWS » Corona » COVID 19 NEW STUDY SUGGESTS MOBILE PHONES MAY BE CARRIER CARRIERS

Covid 19 | മൊബൈൽ ഫോൺ കോവിഡ് വാഹകരാകാമെന്ന് പുതിയ പഠനം

പൊതുഗതാഗത സംവിധാനങ്ങള്‍. എ ടി എം മെഷീനുകള്‍, മൊബൈല്‍ ഫോണ്‍- ലാപ്‌ടോപ് പോലുള്ള ഗാഡ്‌ജറ്റുകളുടെ സ്‌ക്രീനുകള്‍ എന്നിവിടങ്ങളെല്ലാം വൈറസ് വാഹകരാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളാണ്

News18 Malayalam | news18-malayalam
Updated: April 22, 2021, 2:04 PM IST
Covid 19 | മൊബൈൽ ഫോൺ കോവിഡ് വാഹകരാകാമെന്ന് പുതിയ പഠനം
(പ്രതീകാത്മക ചിത്രം)
  • Share this:
കോവിഡ് 19 എന്ന മഹാമാരി രണ്ടാം തരംഗം രാജ്യത്ത് അതിരൂക്ഷമായിരിക്കുന്നു. പ്രതിദിനം രോഗബാധിതരാകുന്നവരുടെ എണ്ണം രണ്ടു ലക്ഷം കടന്നിരിക്കുന്നു. ദിവസവും നൂറുകണക്കിന് പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്യുന്നു. നമ്മുടെ സംസ്ഥാനത്തും സ്ഥിതിഗതികൾ വിഭിന്നമല്ല. വളരെ പെട്ടെന്ന് രോഗബാധിതരുടെ എണ്ണം ഇരുപതിനായിരം പിന്നിട്ടിരിക്കുന്നു. ദിവസവും ഇരുപതിലേറെ പേർ കോവിഡ് ബാധിച്ചു മരിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ പുറത്തുവരുന്ന ഒരു പഠനം ശ്രദ്ധേയമാകുന്നു. മൊബൈൽ ഫോൺ കോവിഡ് വാഹക വസ്തുവായിരിക്കാമെന്നാണ് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നത്. യുഎസിലെ പബ്ലിക് ഹെല്‍ത്ത് ഏജന്‍സിയായ സിഡിസി (സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍) ആണ് ഈ പഠനം നടത്തിയിരിക്കുന്നത്. ഇങ്ങനെ രോഗം വരാം എന്നാല്‍ ഇതിന്റെ തോത് വളരെ കുറവാണ്.

പൊതുഗതാഗത സംവിധാനങ്ങള്‍. എ ടി എം മെഷീനുകള്‍, മൊബൈല്‍ ഫോണ്‍- ലാപ്‌ടോപ് പോലുള്ള ഗാഡ്‌ജറ്റുകളുടെ സ്‌ക്രീനുകള്‍ എന്നിവിടങ്ങളെല്ലാം വൈറസ് വാഹകരാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളാണ്. രോഗിയുമായി സമ്പർക്കമുണ്ടാകുന്ന എല്ലാ പ്രതലങ്ങളും രോഗവ്യാപനത്തിന് ഇടയാക്കും. രോഗബാധിതര്‍ സ്പര്‍ശിച്ച ഇടങ്ങള്‍, സ്രവകണങ്ങള്‍ പതിച്ച പ്രതലങ്ങള്‍ എന്നിവയിലൂടെയും രോഗം പകരാന്‍ സാധ്യതയുണ്ടെന്നും പഠനത്തിൽ പറയുന്നു.

അതുകൊണ്ടുതന്നെ പൊതു ഇടങ്ങളിലെ പ്രതലങ്ങളില്‍ തൊട്ടാല്‍ പിന്നീട് വായിലോ മൂക്കിലോ കണ്ണിലോ തൊടും മുമ്പ് കൈകള്‍ വൃത്തിയായി സോപ്പും വെള്ളവുമുപയോഗിച്ച്‌ കഴുകിയിരിക്കണമെന്നും കഴിവതും കയ്യുറ ധരിക്കണമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നൽകുന്നു. പതിനായിരത്തിൽ ഒന്നു പേർക്ക് മാത്രമാണ് ഇത്തരത്തിൽ രോഗം പകരാൻ സാധ്യതയെങ്കിലും രോഗനിരക്ക് ഉയരുന്നതിനാൽ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ഗവേഷകർ പറയുന്നു. മൊബൈൽ ഫോൺ, ലാപ്ടോപ്പ് എന്നിവ കഴിവതും പൊതു ഇടങ്ങളിൽ വെക്കാതിരിക്കണം. ഏറെ സുരക്ഷയോടെ മാത്രമെ ഇത്തരത്തിൽ ഗാഡ്ജറ്റുകൾ ഉപയോഗിക്കാൻ പാടുള്ളുവെന്നും ഗവേഷകർ പറയുന്നു.

അതിനിടെ സംസ്ഥാനത്ത് ബുധനാഴ്ച 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. എറണാകുളം 3980, കോഴിക്കോട് 2645, തൃശൂര്‍ 2293, കോട്ടയം 2140, തിരുവനന്തപുരം 1881, മലപ്പുറം 1874, കണ്ണൂര്‍ 1554, ആലപ്പുഴ 1172, പാലക്കാട് 1120, കൊല്ലം 943, പത്തനംതിട്ട 821, ഇടുക്കി 768, കാസര്‍ഗോഡ് 685, വയനാട് 538 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Also Read- വാക്സിൻ കൂടുതൽ ഫലപ്രദം; കോവിഷീൽഡ്, കോവാക്സിൻ സ്വീകരിച്ചവരിൽ രോഗബാധ 0.05 ശതമാനത്തിൽ താഴെ

കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,763 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,45,93,000 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5000 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 206 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,771 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1332 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 3958, കോഴിക്കോട് 2590, തൃശൂര്‍ 2262, കോട്ടയം 1978, തിരുവനന്തപുരം 1524, മലപ്പുറം 1804, കണ്ണൂര്‍ 1363, ആലപ്പുഴ 1155, പാലക്കാട് 505, കൊല്ലം 933, പത്തനംതിട്ട 783, ഇടുക്കി 736, കാസര്‍ഗോഡ് 651, വയനാട് 529 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
Published by: Anuraj GR
First published: April 22, 2021, 2:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories