നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • കോവിഡ് 19: പേടിയല്ല, വേണ്ടത് ജാഗ്രത; ഈ നിർദ്ദേശങ്ങൾ അവഗണിക്കരുത്

  കോവിഡ് 19: പേടിയല്ല, വേണ്ടത് ജാഗ്രത; ഈ നിർദ്ദേശങ്ങൾ അവഗണിക്കരുത്

  പനി, തൊണ്ടവേദന, ചുമ എന്നിവ പ്രധാന ലക്ഷണങ്ങള്‍. വയറിളക്കവും വരാം.

  കൊറോണ വൈറസ്

  കൊറോണ വൈറസ്

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊറോണ ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ് വീണ്ടും പുറത്തിറക്കി. ലോകാരോഗ്യ സംഘടന അംഗീകരിച്ച ചികിത്സാ മാനദണ്ഡങ്ങളും  നേരത്തേ പുറത്തിറക്കിയിരുന്നു.    • വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവര്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാരുമായോ അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രവുമായോ നിര്‍ബന്ധമായും ഫോണ്‍ മുഖേന ബന്ധപ്പെടണം.

    • വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ ഉള്ളവര്‍ ഒപിയിലോ കാഷ്വല്‍റ്റിയിലോ പോകരുത്. നോഡല്‍ ഓഫിസറെ അറിയിച്ചശേഷം ഐസലേഷന്‍ സൗകര്യമുള്ള ആശുപത്രിയില്‍ എത്തണം.

    • പനി, തൊണ്ടവേദന, ചുമ എന്നിവ പ്രധാന ലക്ഷണങ്ങള്‍. വയറിളക്കവും വരാം. തീവ്രമാകുകയാണെങ്കില്‍ മരണം വരെ സംഭവിക്കാന്‍ സാധ്യത. പ്രതിരോധ മരുന്നോ കൃത്യമായ ചികിത്സയോ നിലവിലില്ല. നിലവില്‍ എന്തെങ്കിലും രോഗമുള്ളവര്‍ക്ക് വൈറസ് ബാധിക്കുന്നത് അപകടകരം.

    • രോഗസംശയമുണ്ടങ്കില്‍ വീടുകളില്‍ 28 ദിവസം നിരീക്ഷിക്കും. ഇവരും വീട്ടിലുള്ളവരും വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ജോലിക്കോ പോകരുത്. മറ്റുള്ളവരുമായി സമ്പര്‍ക്കവും പാടില്ല.

    • സംസ്ഥാനത്ത് മുഴുവന്‍ സമയ കോള്‍ സെന്‍ററുകള്‍ പ്രവര്‍ത്തനം തുടങ്ങി. വിളിക്കേണ്ട നമ്പറുകള്‍: 0471-23 09 250, 0471-23 09 251, 0471-23 09 252.
   BEST PERFORMING STORIES:Coronavirus Outbreak LIVE: കേരളത്തിൽ അതീവ ജാഗ്രത; പത്തനംതിട്ടയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി [NEWS]Corona Virus in Kerala: രകൊറോണ; UAE ഉൾപ്പെടെ 9 രാജ്യങ്ങളിലേക്ക് യാത്ര നിരോധിച്ച് സൗദി അറേബ്യ IMA [PHOTS]Women's Day 2020 | Corona Virus in Kerala: സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി [NEWS]
   Published by:Aneesh Anirudhan
   First published:
   )}