HOME » NEWS » Corona » COVID 19 NUMBER OF COVID PATIENTS IN THE COUNTRY HAS CROSSED FOUR LAKH PER DAY

Covid 19 | രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാലുലക്ഷം പിന്നിട്ടു

ഒരു ദിവസം 4 ലക്ഷത്തിലധികം അണുബാധകള്‍ റിപോര്‍ട്ട് ചെയ്ത ലോകത്തെ ആദ്യ രാജ്യമായി ഇന്ത്യ മാറി

News18 Malayalam | news18-malayalam
Updated: May 1, 2021, 10:26 AM IST
Covid 19 | രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാലുലക്ഷം പിന്നിട്ടു
(പ്രതീകാത്മക ചിത്രം)
  • Share this:
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച രാത്രി 11 മണി വരെ രാജ്യത്ത് 4,08,323 പുതിയ കൊവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. ഏപ്രില്‍ 30നാണ് ഒരു ദിവസം 4 ലക്ഷത്തിലധികം അണുബാധകള്‍ റിപോര്‍ട്ട് ചെയ്ത ലോകത്തെ ആദ്യ രാജ്യമായി ഇന്ത്യ മാറിയത്. നിലവില്‍ 32 ലക്ഷത്തിലധികം പേര്‍ ചികിത്സയിലുണ്ട്. ലോകത്ത് തന്നെ ആദ്യമായിട്ടാണ് ഒരു രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടക്കുന്നത്. കഴിഞ്ഞ മാസം മാത്രം 48,768 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2.99 ലക്ഷം പേരാണ് ഇന്നലെ രോഗമുക്തി നേടിയത്.

ഒമ്പത് ദിവസം കൊണ്ടാണ് പ്രതിദിന കോവിഡ് നിരക്ക് മൂന്ന് ലക്ഷത്തില്‍ നിന്ന് നാല് ലക്ഷമായത്. ഏപ്രില്‍ മാസത്തില്‍ മാത്രം 69 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര-62,919, കര്‍ണാടക-48,296, കേരളം-37,199 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണത്തിൽ മുന്നിലുള്ള സംസ്ഥാനങ്ങള്‍.

കോവിഡ് ബാധിച്ചുള്ള മരണവും രാജ്യത്ത് കുതിച്ചുയരുന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 3523 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 2,11,853 ലക്ഷമായി ഉയര്‍ന്നു. മഹാരാഷ്ട്രയില്‍ 828 പേരും ഡല്‍ഹിയില്‍ 375, ഉത്തര്‍പ്രദേശില്‍ 332 എന്നിങ്ങനെയാണ് മരണം. രാജ്യത്ത് ഇതുവരെ 1,91,63,488 കേസുകളും 2,11,778 മരണങ്ങളും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.

കേന്ദ്രഭരണ പ്രദേശമായ ലഡാക്കില്‍ നിന്നുള്ള കേസുകളും മരണങ്ങളും ഈ കണക്കുകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഏപ്രില്‍ 30 ന് 2,97,488 പേരാണ് രോഗമുക്തരായത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,56,71,536 ആയി.

ഏപ്രില്‍ 29 ന് 19,20,107 സാംപിളുകള്‍ പരീക്ഷിച്ചതിന്റെ ഫലമാണ് ഏപ്രില്‍ 30 ന് ലഭിച്ചത്. ദിവസേനയുള്ള പരിശോധനകള്‍ 19 ലക്ഷം കടന്ന ആദ്യ സംഭവമാണിത്. ഏപ്രില്‍ 28 ന് 17.68 ലക്ഷം സാംപിളുകള്‍ പരീക്ഷിച്ചു. പകര്‍ച്ചവ്യാധി തുടങ്ങിയതു മുതല്‍ ഏപ്രില്‍ 29 വരെ രാജ്യത്ത് മൊത്തം 28.64 കോടി പരിശോധനകള്‍ നടത്തി.

പ്രതിദിനം ശരാശരി 52,679 കേസുകള്‍ ഉള്ള യുഎസാണ് അടുത്ത സ്ഥാനത്തുള്ളത്. ഫ്രാന്‍സ് (27,250), ജര്‍മനി (20,788), കാനഡ (7,980) എന്നിവയാണ് പട്ടികയില്‍ ഉള്‍പ്പെട്ട മറ്റ് മൂന്ന് രാജ്യങ്ങള്‍. മരണസംഖ്യ 31.93 ലക്ഷമായി ഉയര്‍ന്നു.രോഗമുക്തി നേടിയവരുടെ എണ്ണം പതിമൂന്ന് കോടിയോട് അടുത്തു. ഇരുപത്തിനാല് മണിക്കൂറിനിടെയില്‍ അരലക്ഷത്തിലധികം പേര്‍ക്കാണ് യുഎസില്‍ രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി മുപ്പത്തിയൊന്ന് ലക്ഷം കടന്നു. മരണസംഖ്യ 5.90 ലക്ഷമായി ഉയര്‍ന്നു.

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ കേന്ദ്രമന്ത്രിസഭാ യോഗം ചേര്‍ന്നു. രാജ്യത്തെ കോവിഡ് രണ്ടാം തരംഗത്തിന്റെ സാഹചര്യം വിലയിരുത്തി. കോവിഡ് സാഹചര്യത്തെ നേരിടാന്‍ സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും വേഗത്തിലാക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തില്‍ പറഞ്ഞു.

കോവിഡ് വൈറസ് ലോകത്തിന് വെല്ലുവിളിയാണെന്ന് മന്ത്രിസഭ അഭിപ്രായപ്പെട്ടു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തു. "കോവിഡിനെതിരായുള്ള പോരാട്ടത്തില്‍ സമൂഹത്തിന്റെ പങ്കാളിത്തം ഒരു പ്രധാന ഘടകമാണ്" യോഗം അഭിപ്രായപ്പെട്ടു.


 Also Read-Covid 19 | കോവിഡ് കേസുകള്‍ കൂടുതലുള്ള ജില്ലകളില്‍ ലോക്ഡൗണ്‍ ആലോചനയില്‍; മുഖ്യമന്ത്രി

പ്രാദേശിക തലത്തിലെ പ്രശ്‌നങ്ങള്‍ പരിശോധിച്ച് പരിഹരിക്കേണ്ടതുണ്ടെന്ന് മന്ത്രിമാര്‍ അഭിപ്രായപ്പെട്ടു. ആശുപത്രി കിടക്കകള്‍, പിഎസ്എ ഓക്‌സിജന്‍ സൗകര്യങ്ങള്‍, ഓക്‌സിജന്റെ ഉത്പാദനം, സംഭരണം, ഗതാഗതം എന്നിവയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള സംസ്ഥാനങ്ങളുമായുള്ള കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ത്രിസഭ ചര്‍ച്ച ചെയ്തു.

Published by: Anuraj GR
First published: May 1, 2021, 10:24 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories