BREAKING: കേരളത്തിൽ വീണ്ടും കോവിഡ് മരണം: ഗൾഫിൽനിന്ന് എത്തിയയാൾ മരിച്ചു

അബുദാബിയിൽനിന്ന് നാട്ടിലെത്തിയ ഇയാൾ കടുത്ത പ്രമേഹരോഗിയായിരുന്നുവെന്നാണ് അധികൃതർ പറയുന്നത്.

News18 Malayalam | news18-malayalam
Updated: May 29, 2020, 7:09 AM IST
BREAKING: കേരളത്തിൽ വീണ്ടും കോവിഡ് മരണം: ഗൾഫിൽനിന്ന് എത്തിയയാൾ മരിച്ചു
പ്രതീകാത്മക ചിത്രം
  • Share this:
കോട്ടയം: കോവിഡ് 19 ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. കോട്ടയം മെഡിക്കൽകോളേജിൽ ചികിത്സയിലായിരുന്ന തിരുവല്ല സ്വദേശി ജോഷി(65)യാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി.

അബുദാബിയിൽനിന്ന് നാട്ടിലെത്തിയതായിരുന്നു ജോഷി. കോവിഡ് ലക്ഷണങ്ങളെ കണ്ടതോടെ ഇയാളെ ഇക്കഴിഞ്ഞ പതിനെട്ടാം തീയതി പത്തനംതിട്ട ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് രോഗം മൂർച്ഛിച്ചതോടെ കോട്ടയം മെഡിക്കൽകോളേജിലേക്ക് മാറ്റുകയായിരുന്നു. ഇയാൾ ഇന്ന് പുലർച്ചെയോടെയാണ് മരിച്ചത്.

TRENDING:COVID 19 ഏ​റ്റ​വും മോ​ശ​മാ​യി ബാ​ധി​ച്ച ഒ​മ്പ​താ​മ​ത്തെ രാ​ജ്യ​മാ​യി ഇ​ന്ത്യ; മരണം 4600 കടന്നു [NEWS]എം പി വീരേന്ദ്രകുമാർ: ഏറ്റവും കുറച്ചുസമയം സംസ്ഥാനമന്ത്രിയായിരുന്ന വ്യക്തി; എഴുത്തുകാരനായി തിളങ്ങിയ രാഷ്ട്രീയ നേതാവ് [NEWS]കണ്ണൂർ വിമാനത്താവളത്തിൽ തെർമൽ സ്ക്രീനിങ് സ്മാർട്ട്‌ ഗേറ്റ് പ്രവർത്തനം ആരംഭിച്ചു; ഇന്ത്യയിൽ ആദ്യത്തേത് [NEWS]
ജോഷി കടുത്ത പ്രമേഹരോഗിയായിരുന്നുവെന്നാണ് അധികൃതർ പറയുന്നത്.

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. കണ്ണൂരിൽവെച്ച് മരിച്ച മാഹി സ്വദേശിയെ കൂടാതെയാണിത്. കഴിഞ്ഞ ദിവസം രാജസ്ഥാനിൽനിന്ന് ട്രെയിൻമാറി കേരളത്തിലെത്തിയ തെലങ്കാന സ്വദേശി കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
First published: May 29, 2020, 6:55 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading