നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | തമിഴ്നാട്ടിലെ ഒരു എംഎൽഎയ്ക്കു കൂടി കോവിഡ്; കുടുംബത്തിലെ മൂന്നുപേർക്കും രോഗം

  Covid 19 | തമിഴ്നാട്ടിലെ ഒരു എംഎൽഎയ്ക്കു കൂടി കോവിഡ്; കുടുംബത്തിലെ മൂന്നുപേർക്കും രോഗം

  തമിഴ്നാട്ടിൽ മുമ്പ് രണ്ടു എംഎൽഎമാർക്കും ഒരു മന്ത്രിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു

  Representative Image. (Reuters)

  Representative Image. (Reuters)

  • Share this:
   ചെന്നൈ: തമിഴ്‍നാട്ടില്‍ ഒരു എം.എല്‍.എയ്ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഡി.എം.കെ നേതാവും വില്ലുപുരം ഋഷിവന്ത്യം നിയോജക മണ്ഡലത്തിലെ എം.എല്‍.എയുമായ കെ.കാര്‍ത്തികേയനാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗബാധിത മേഖലയിൽ ഡിഎംകെയുടെ ആഭിമുഖ്യത്തിൽ നടത്തിയ സഹായവിതരണത്തിൽ കാർത്തികേയൻ പങ്കെടുത്തിരുന്നു. അതിനുശേഷം രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച ഇദ്ദേഹത്തെ നിരീക്ഷണത്തിലാക്കുകയായിരുന്നു.

   കഴിഞ്ഞ ദിവസം പരിശോധനയ്ക്കായി സ്രവം എടുത്തിരുന്നു. പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. കെ. കാർത്തികേയൻ എംഎൽഎയുടെ മൂന്ന് കുടുംബാംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

   തമിഴ്നാട്ടിൽ മുമ്പ് രണ്ടു എംഎൽഎമാർക്കും ഒരു മന്ത്രിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിൽ ഒരു എംഎൽഎ മരണപ്പെടുകയും ചെയ്തു. ശ്രീപെരുംപത്തൂർ എംഎൽഎ കെ പളനിക്കാണ് നേരത്തെ കോവിഡ് സ്ഥിരീകരിച്ചത്. അതിന് മുമ്പ് ചെപ്പോക്ക് എംഎൽഎ ജെ അൻപഴകൻ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ച ആദ്യ ജനപ്രതിനിധിയായിരുന്നു ഇദ്ദേഹം.
   TRENDING:COVID 19 | യോഗ പരിശീലിക്കുന്നവർക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത കുറവെന്ന് കേന്ദ്ര ആയുഷ് മന്ത്രി [NEWS]India China Border Standoff | ചൈന പ്രകോപനമുണ്ടായാലുടൻ തിരിച്ചടിക്കും; സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകി ഇന്ത്യ [NEWS]നടി നയൻതാരയ്ക്ക് കോവിഡ് 19 ബാധിച്ചതായുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമെന്ന് റിപ്പോർട്ട് [PHOTOS]
   ഏറ്റവും ഒടുവിൽ കോവിഡ് സ്ഥിരീകരിച്ച ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.പി അന്‍പഴകനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മന്ത്രിതല സമിതിയില്‍ അംഗമാണ് കെ.പി അന്‍പഴകന്‍. മുതിര്‍ന്ന ഉദ്യോഗസ്ഥരും മന്ത്രിമാരും പങ്കെടുത്ത ഉന്നതല യോഗങ്ങളില്‍ ബുധനാഴ്ച വരെ പങ്കെടുത്തിരുന്നു. കടുത്ത ശ്വാസതടസം അനുഭവപ്പെട്ടതോടെയാണ് ഇന്നലെ വൈകിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
   First published:
   )}