Covid 19 | കോഴിക്കോട്, മലപ്പുറം ജില്ലകളിൽ എല്ലാ ഹോട്ടലുകളും തുറക്കില്ല; വ്യാപാരികളുടെ തീരുമാനം

മലപ്പുറത്ത് ജൂലൈ 15 വരെ ഒരു ഹോട്ടലുകളും തുറക്കേണ്ടെന്ന് ഹോട്ടല്‍ ആന്‍ഡ് റെസ്റ്റൊറന്റ് അസോസിയേഷന്‍ തീരുമാനിച്ചു.

News18 Malayalam | news18-malayalam
Updated: June 7, 2020, 1:19 PM IST
Covid 19 | കോഴിക്കോട്, മലപ്പുറം ജില്ലകളിൽ എല്ലാ ഹോട്ടലുകളും തുറക്കില്ല;  വ്യാപാരികളുടെ തീരുമാനം
പ്രതീകാത്മക ചിത്രം
  • Share this:
കോഴിക്കോട്:സർക്കാർ അനുമതി നൽകിയിട്ടുണ്ടെങ്കിലും കോഴിക്കോട് ജില്ലയിൽ ഹോട്ടലുകൾ തുറക്കേണ്ടെന്ന് ഉടമകൾ തീരുമാനിച്ചു. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഹോട്ടലുകൾ തുറന്നാൽ സ്ഥിതി ഗുരുതരമാകുമെന്നാണ് വ്യാപാരികൾ പറയുന്നുത്. ഇതു സംബന്ധിച്ച് ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റൊറന്റ് അസോസിയേഷന്‍ തിങ്കളാഴ്ച തീരുമാനമെടുക്കും.
TRENDING:2,45,670 രോഗ ബാധിതർ; കോവിഡ് രോഗികളുടെ എണ്ണത്തിൽ സ്പെയിനിനെയും മറികടന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്ത് [NEWS]Covid 19 | ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 198 ആയി; കൂടുതൽ മരണം യു.എ.ഇയിൽ [NEWS]Wife Raped by Husband's friends കഠിനംകുളം ബലാത്സംഗ കേസ്; ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിൽ [NEWS]

ജില്ലയിലെ ഭൂരിഭാഗം ഹോട്ടലുകളും തുറക്കേണ്ടതില്ലെന്ന കാര്യത്തില്‍ ഏകദേശ തീരുമാനമായി കഴിഞ്ഞു. ഏതൊക്കെ സ്ഥലങ്ങളില്‍ എങ്ങനെയുള്ള തീരുമാനങ്ങള്‍ എടുക്കണമെന്ന കാര്യത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റൊറന്റ് അസോസിയേഷന്‍ യൂണിറ്റ് കമ്മറ്റികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ റിപ്പോർട്ട് ലഭിച്ച ശേഷം അന്തിമ തീരുമാനമെടുക്കും.

ജൂലൈ 15 വരെ ഒരു ഹോട്ടലുകളും തുറക്കേണ്ടതില്ലെന്നാണ് മലപ്പുറത്തെ ഹോട്ടല്‍ ആന്‍ഡ് റെസ്റ്റൊറന്റ് അസോസിയേഷന്‍ തീരുമാനിച്ചിരിക്കുന്നത്.
First published: June 7, 2020, 1:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading