ആദ്യ ഡോസ് വാക്സിൻ സ്വീകരിക്കാത്ത കോവിഡ് രോഗികളിൽ രക്തം കട്ട പിടിക്കാനുള്ള സാധ്യത കൂടുതലെന്ന് പഠനം

പഠനത്തിൽ പങ്കെടുത്ത 29 കോടിയാളുകൾ 2020 ഡിസംബറിനും ഏപ്രിലിനും ഇടയിൽ ആസ്ട്രാസെനെക്ക അല്ലെങ്കിൽ ഫൈസർ പ്രതിരോധ വാക്സിനുകൾ സ്വീകരിച്ചവരാണ്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  കോവിഡ് പ്രതിരോധത്തെക്കുറിച്ച് ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ അടുത്തിടെ ഒരു പഠനം പ്രസിദ്ധീകരിച്ചിരുന്നു. അതനുസരിച്ച്, ആദ്യ ഡോസ് വാക്സിൻ സ്വീകരിക്കാത്ത കോവിഡ് -19 രോഗികളിൽ രക്തം കട്ടപിടിക്കാനുള്ള സാധ്യത, കോവിഷീൽഡ് (ആസ്ട്രാസെനെക്ക) അല്ലെങ്കിൽ ഫൈസർ പ്രതിരോധ കുത്തിവെയ്പ്പുകൾ എടുത്തവരെ അപേക്ഷിച്ച് കൂടുതലാണന്ന് കണ്ടെത്തി.

  ഈ പഠനം വലിയൊരു വിഭാഗം ആളുകളിലാണ് നടത്തിയത്. പഠനത്തിൽ പങ്കെടുത്ത 29 കോടിയാളുകൾ 2020 ഡിസംബറിനും ഏപ്രിലിനും ഇടയിൽ ആസ്ട്രാസെനെക്ക അല്ലെങ്കിൽ ഫൈസർ പ്രതിരോധ വാക്സിനുകൾ സ്വീകരിച്ചവരാണ്. കൂടാതെ പഠനത്തിൽ പങ്കെടുത്ത 1.7 കോടി കോവിഡ് രോഗികൾ പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്തവരാണ്.

  “ആസ്ട്രാസെനെക്കയുടെ ആദ്യ ഡോസ് സ്വീകരിക്കുന്ന ഓരോ 10 കോടി ആളുകളെ അപേക്ഷിച്ച് വാക്സിൻ സ്വീകരിക്കാത്ത ആളുകളിൽ രക്തം കട്ടപിടിക്കാനുള്ള സാധ്യതകൾ കൂടുതലാണന്ന്“ ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം വെളിപ്പെടുത്തുന്നുവെന്ന് റിപ്പോർട്ട് ചെയ്യുന്നു.

  കോവിഡ് പ്രതിരോധത്തിന്റെ ആദ്യ ഡോസോ അല്ലെങ്കിൽ മുഴുവൻ വാക്സിനോ ലഭിച്ച ആളുകളേക്കാൾ, വാക്സിൻ സ്വീകരിക്കാത്ത കോവിഡ് രോഗികളിൽ പ്ലേറ്റ്‌ലെറ്റുകൾ കുറയാനുള്ള സാധ്യത ഏതാണ്ട് ഒമ്പത് മടങ്ങ് കൂടുതലാണെന്നും പഠനം അവകാശപ്പെടുന്നു. വാക്സിൻ സംരക്ഷണം അല്ലാതെ, രോഗികളിൽ പ്രവേശിക്കുന്ന വൈറസ് തന്നെ രോഗികളെ വൈറസ് ആഘാതങ്ങളെ ചെറുത്ത് നിൽക്കാൻ സജ്ജരാക്കുന്നുണ്ടെന്നും ഇതുവഴി പഠനം അവകാശപ്പെടുന്നുണ്ട്. ഓക്സ്ഫോർഡ് സർവകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്, പക്ഷേ ഇതൊരു സ്വതന്ത്ര പഠനം ആയിരുന്നു. അതായത് ആസ്ട്രാസെനെക്കയിൽ പ്രവർത്തിച്ച ഗവേഷക സംഘവുമായി പ്രസ്തുത പഠനത്തിന് യാതൊരു ബന്ധവുമില്ല.

  കോവിഡ് 19 പ്രതിരോധത്തിനായി ആസ്ട്രാസെനെക്ക വാക്സിൻ പൊതുജനങ്ങളിൽ ഉപയോഗിക്കാമെന്ന അംഗീകാരം ലഭിച്ചത് മുതൽ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള സുരക്ഷാ ആശങ്കകൾ ഉയർന്നിരുന്നു. ആശങ്കകളുടെ അടിസ്ഥാനം, വാക്സിൻ ഉപയോഗത്തിലുണ്ടായ പ്രതികൂല ഫലങ്ങളാണ്. പ്രത്യേകിച്ച് രോഗികളിൽ രക്തം കട്ടപിടിക്കുന്ന സംഭവങ്ങൾ. സത്യത്തിൽ, ഇത്തരം അപകടങ്ങളെത്തുടർന്ന്, ചില രാജ്യങ്ങൾ പ്രതിരോധ കുത്തിവയ്പ്പുകൾ താൽക്കാലികമായി നിർത്തി വെച്ച സംഭവങ്ങൾ വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചില രാജ്യങ്ങൾ ഇത് പ്രായമായവരിൽ മാത്രമാണ് നൽകുന്നത്, കാരണം രക്തം കട്ടപിടിക്കുന്നത് ചെറുപ്പക്കാരിലാണ് സാധാരണയായി റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം നിർമ്മാതാക്കൾ ചൂണ്ടിക്കാട്ടുന്നത്, ഒരു ചെറിയ ന്യൂനപക്ഷം ആളുകളിൽ റിപ്പോർട്ട് ചെയ്ത രക്തം കട്ടപിടിക്കുന്നതിന്റെ അപകടസാധ്യതകൾ മാറ്റിനിർത്തിയാൽ വാക്സിൻ കൊണ്ട് പ്രയോജനങ്ങൾ ഉണ്ടെന്നാണ്.

  ഈ പഠനം പ്രതിരോധ കുത്തിവയ്പ്പുകളുടെ പ്രാധാന്യം വിവരിക്കാൻ സഹായിക്കുന്നു. പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്തവർക്ക് കോവിഡ് -19 പിടിപെടാനും തുടർന്ന് രക്തം കട്ടപിടിക്കാനുമുള്ള അപകട സാധ്യതകൾ വളരെ കൂടുതലാണ്.

  രോഗികളിൽ രക്തം കട്ടിപിടിക്കുന്ന പ്രതിഭാസവും വാക്സിനുകളും ബന്ധപെട്ടു കിടക്കുന്നു എന്ന് മുമ്പ് ചില പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ടെങ്കിലും, ഈ പഠനങ്ങളിൽ പറയുന്ന ബന്ധം ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല.
  Published by:Karthika M
  First published:
  )}