നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19 | പ്രവാസികളെ ഒന്നിച്ച് പരിശോധിക്കാൻ 'പൂൾഡ് ടെസ്റ്റിങ്'

  COVID 19 | പ്രവാസികളെ ഒന്നിച്ച് പരിശോധിക്കാൻ 'പൂൾഡ് ടെസ്റ്റിങ്'

  കൂടുതൽ പേരെ ഒരേ സമയം പരിശോധന നടത്തേണ്ടി വരുമ്പോൾ ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകൾ മറികടക്കാൻ പൂൾഡ് ടെസ്റ്റിങ്ങിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
  തിരുവനന്തപുരം: പ്രവാസികളും ഇതര സംസ്ഥാനങ്ങളിലുള്ളവരും എത്തുമ്പോള്‍ പൂൾഡ് ടെസ്റ്റിങ്ങ് രീതി ഉപയോഗിക്കാൻ ആലോചന. ഒന്നിച്ച് കൂടുതൽ പേരെ പരിശോധിക്കാമെന്നതും, കുറവ് കിറ്റുകൾ ഉപയോഗിക്കാമെന്നതും പൂൾഡ് ടെസ്റ്റിങ്ങ് പരിഗണിക്കാൻ കാരണം.

  നിലവിലെ പിസിആർ കിറ്റ് തന്നെയാകും പൂൾഡ് പരിശോധനയ്ക്കും ഉപയോഗിക്കുന്നത്. കൂടുതൽ പേരെ ഒരേ സമയം പരിശോധന നടത്തേണ്ടി വരുമ്പോൾ ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകൾ മറികടക്കാൻ പൂൾഡ് ടെസ്റ്റിങ്ങിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ.

  ഒരു സംഘം ആളുകളുടെ മൂക്കിലെയോ, തൊണ്ടയിലെയൊ സ്രവം ശേഖരിക്കും. ആര്‍എൻഎ വേർതിരിച്ച്  നിലവിൽ ഉപയോഗിക്കുന്ന പിസിആർ കിറ്റിൽ അവ ഒന്നിച്ച് പരിശോധിക്കും. ഈ ടെസ്റ്റുകളിൽ ഏതെങ്കിലും പോസിറ്റീവ് ആയാൽ ഓരോ സാമ്പിളുകളും പ്രത്യേകം പരിശോധിക്കും. ഇതാണ് പൂള്‍ഡ് ടെസ്റ്റിംഗ് രീതി. പൂൾഡ് ടെസ്റ്റിങ് നെഗറ്റീവാണെങ്കിൽ എല്ലാവരെയും ഒന്നിച്ച് ഒഴിവാക്കാനാകും.

  TRENDING:പനിയുള്ളവർ എത്തിയാൽ യന്ത്രം ശബ്ദിക്കും; കൊച്ചി വിമാനത്താവളത്തിലും തെർമൽ സ്കാനിങ്ങ് സിസ്റ്റം [NEWS]ഷാപ്പിലിരുന്നു കള്ളുകുടി നടക്കില്ല; കള്ള് പാഴ്‌സല്‍ നല്‍കിയേക്കും [NEWS]ലോക്ക്ഡൗൺ വിലക്ക് ലംഘിച്ച് ആരാധന; 13 പേർ അറസ്റ്റിൽ [NEWS]

  ഐസിഎംആർ പൂൾഡ് ടെസ്റ്റിങ്ങിന് വ്യക്തമായ മാർഗനിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അഞ്ച് പേരിൽ കൂടുതൽ സാമ്പിളുകൾ ഒന്നിച്ച് പരിശോധിക്കരുതെന്നാണ് ശുപാർശ. പിസിആർ കിറ്റുകളിലും 30 ശതമാനത്തോളം തെറ്റ് വരാൻ സാധ്യത ഉള്ളതിനാലാണ് അഞ്ചിൽ കൂടുതൽ സാമ്പിളുകൾ ഒന്നിച്ച് പരിശോധിക്കരുതെന്ന് നിർദ്ദേശിച്ചിട്ടുള്ളത്.

  Published by:Naseeba TC
  First published: