Covid 19 | രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു; 24 മണിക്കൂറിനിടെ 1,65,553 പേർക്ക് രോഗം; മരണം 3460

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് തുടർച്ചയായ ആറാമത്തെ ദിവസവും പത്തിൽ താഴെ ആയത് ആശ്വാസകരമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 8.02% ആയി കുറഞ്ഞു.

News18

News18

 • Share this:
  ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം വലിയതോതിൽ കുറയുന്നു. തുടർച്ചയായ ആറാമത്തെ ദിവസമാണ് രോഗികളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ 1,65,553 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ച്ചായ മൂന്നാം ദിവസമാണ് രണ്ടു ലക്ഷത്തില്‍ താഴെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 3460 പേരാണ് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് തുടർച്ചയായ ആറാമത്തെ ദിവസവും പത്തിൽ താഴെ ആയത് ആശ്വാസകരമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 8.02% ആയി കുറഞ്ഞു.

  കോവിഡ് രണ്ടാം തരംഗത്തിന്റെ ആരംഭത്തില്‍ രാജ്യത്ത് മരണ നിരക്ക് കൂടുതലായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളിലായി കോവിഡ് മൂലമുള്ള മരണം വലിയതോതിൽ കുറയുന്നുണ്ട്. പോസിറ്റീവ് കേസുകള്‍ കുറയുന്നതിനൊപ്പം മരണനിരക്കിലും കുറയുന്നത് രോഗവ്യാപനം കുറയുന്നതിന്‍റെ സൂചനയാണെന്നും വിദഗ്ദ്ധർ പറയുന്നു. കൃത്യമായ ഇടപെടലും ലോക്ക് ഡൗണും മൂലം കേസുകള്‍ വര്‍ധിക്കുന്നത് തടയാന്‍ സാധിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

  രാജ്യത്ത് ഇതുവരെ ആകെ 2.78 കോടി പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഒന്നരമാസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ പോസിറ്റീവ് കണക്കുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരണസംഖ്യ 3,25,972 ആയി. 2,76,309 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തര്‍ 2,54,54,320 ആയി.

  നൂറ്റാണ്ടിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് കോവിഡ് പ്രതിസന്ധിയെന്ന് പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം എല്ലാ ശേഷിയും ഉപയോഗിച്ച് കോവിഡിനെതിരെ പോരാടുകയാണ്. ആരോഗ്യ പ്രവർത്തർ രാവും പകലും വിശ്രമമില്ലാതെ അധ്വാനിക്കുന്നു. ഓക്സിജൻ എക്സ്പ്രസ് ഓടിച്ച വനിത ലോക്കോ പൈലറ്റ്മാരെ അടക്കം പ്രധാനമന്ത്രി അഭിനന്ദിച്ചു. മുന്നണിപ്പോരാളികളുമായി പ്രധാനമന്ത്രി മൻ കീ ബാതിൽ ആശയ വിനിമയം നടത്തി. സംസ്ഥാനങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. കോവിഡ് കാലത്തുണ്ടായ പ്രളയത്തെ നേരിടാനും രാജ്യത്തിന് സാധിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. യാസ് ചുഴലിക്കാറ്റിൽ പ്രതിസന്ധി നേരിടുന്നവർക്ക് എല്ലാ സഹായവും പ്രധാനമന്ത്രി ഉറപ്പ് നൽകി.

  'ഈ ദിവസം സർക്കാർ ഏഴു വർഷം പൂർത്തിയാക്കി. ഈ ഏഴുവർഷത്തിനുള്ളിൽ രാജ്യത്തിന്റെ വിജയമാണ് കാണാനായത്. രാജ്യത്തോടൊപ്പം നമ്മൾ നേട്ടങ്ങൾ ആഘോഷിച്ചു. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഗൂഢാലോചനകൾക്ക് ഇന്ത്യ ഉചിതമായ മറുപടി നൽകുന്നത് കാണുമ്പോൾ, ഭാരതീയരുടെ ആത്മവിശ്വാസം വർദ്ധിക്കുന്നു', പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

  ഓക്സിജൻ കണ്ടെയ്നർ ഡ്രൈവർമാർ, ലോക്കോമോട്ടീവ് പൈലറ്റ് ഡ്രൈവിംഗ് ഓക്സിജൻ എക്സ്പ്രസ്, എയർഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റൻ എന്നിവരുമായി പ്രധാനമന്ത്രി മോദി സംവദിച്ചു. ദ്രാവക ഓക്സിജൻ വിതരണം ചെയ്യുന്നതിനും ആശുപത്രികളിൽ എത്തിക്കുന്നതിനുമുള്ള അവരുടെ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. ലിക്വിഡ് ഓക്സിജന്റെ ഉത്പാദനം 10 ഇരട്ടിയായി വർദ്ധിപ്പിക്കാനായെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. 'ലക്ഷക്കണക്കിന് ആളുകൾ മഹാമാരിക്കെതിരെ മുൻ‌നിരയിൽ പ്രവർത്തിക്കുന്നു. ദ്രാവക ഓക്സിജന്റെ ഉത്പാദനം 10 ഇരട്ടി വർദ്ധിച്ചു. നമ്മുടെ കോവിഡ് പോരാളികൾ ലിക്വിഡ് ഓക്സിജൻ രാജ്യത്തിന്റെ വിവിധ കോണുകളിലേക്ക് എത്തിക്കുന്നു. പകർച്ചവ്യാധിയുടെ തുടക്കത്തിൽ ദിവസവും കുറച്ച് പരിശോധനകളാണ് ഉണ്ടായിരുന്നത്. പക്ഷേ ഇപ്പോൾ ദിവസവും 20 ലക്ഷം ടെസ്റ്റുകളാണ് രാജ്യത്താകമാനം നടക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
  Published by:Anuraj GR
  First published:
  )}