HOME » NEWS » Corona » COVID 19 PREVALENCE IN THE COUNTRY IS DECLINING SIGNIFICANTLY TPR AT ITS LOWEST RATE IN 71 DAYS

Covid 19 | രാജ്യത്ത് കോവിഡ് വ്യാപനം ഗണ്യമായി കുറയുന്നു; ടിപിആർ 71 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കിൽ

കഴിഞ്ഞ 24 മണിക്കൂറിനിടെ 4.25 ശതമാനമാണ് രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

News18 Malayalam | news18-malayalam
Updated: June 13, 2021, 3:10 PM IST
Covid 19 | രാജ്യത്ത് കോവിഡ് വ്യാപനം ഗണ്യമായി കുറയുന്നു; ടിപിആർ 71 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കിൽ
News18 Malayalam
  • Share this:
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഗണ്യമായി കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,834 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നത് ആശ്വാസകരമായി മാറുന്നുണ്ട്. 71 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന രോഗബാധ നിരക്കാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4.25 ശതമാനമാണ് രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 31 ദിവസമായി പുതിയ രോഗബാധിതരേക്കാള്‍ മുകളിലാണ് രോഗമുക്തരുടെ എണ്ണം. രോഗമുക്തി നിരക്ക് 95.26 ശതമാനമായി ഉയര്‍ന്നു.

ഇതുവരെ രോഗം ബാധിച്ചവരിൽ ഏറ്റവും കുടുതൽ മഹാരാഷ്ട്ര, കർണാടകം, കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയിൽ 5,805,565 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. കർണാടകയിൽ 26,35,122 പേർക്കും, കേരളത്തിൽ 2,584,853 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ 2,172,751 പേർക്കും ആന്ധ്രാപ്രദേശിൽ 1,738,990 പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

രാജ്യത്ത് ഇതുവരെ 2,94,39,989 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആകെ മരണസംഖ്യ 3,70,407 ആയി. ഇതുവരെ 2,80,43,446 പേരാണ് രോഗമുക്തരായത്. ഇന്നലെ 3303 പേരാണ് രോഗബാധിതരായി മരിച്ചത്. 1,32,062 പേര്‍ രോഗമുക്തരായി. രാജ്യത്ത് നിലവില്‍ 10,26,159 പേരാണ് ചികിത്സയിലുള്ളത്. സജീവ കേസുകളില്‍ 54,532 രോഗികളുടെ കുറവാണുണ്ടായത്. 20 ദിവസമായി പത്തില്‍ താഴെയാണ് ടിപിആര്‍. പ്രതിവാര ടിപിആര്‍ 4.74 ശതമാനമായി കുറഞ്ഞു.

അതേസമയം ലോകത്ത് കോവിഡ് വ്യാപനം കൂടുതൽ രൂക്ഷമാകുകയാണ്. രോഗബാധിതരുടെ എണ്ണം 17.63 കോടി കടന്നു . കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മൂന്നര ലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യയും കുത്തനെ ഉയരുകയാണ്. ഇതുവരെ മുപ്പത്തിയെട്ട് ലക്ഷത്തിലധികം പേരാണ് മരണമടഞ്ഞത്.

ലോകത്ത് ഏറ്റവും കൂടുതൽ രോഗം ബാധിച്ചത് അമേരിക്കയിലാണ്. അമേരിക്കയില്‍ മൂന്ന് കോടി നാല്‍പത്തി മൂന്ന് ലക്ഷം രോഗബാധിതരുണ്ട്. മരണസംഖ്യ 6.15 ലക്ഷമായി ഉയര്‍ന്നു. ബ്രസീലിലും രോഗവ്യാപനം അതിവേഗം ഉയരുകയാണ്. രാജ്യത്ത് ഇതുവരെ ഒരു കോടി എഴുപത്തിമൂന്ന് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 4.86 ലക്ഷം പേര്‍ മരിച്ചു.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 13,832 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2234, കൊല്ലം 1592, എറണാകുളം 1539, മലപ്പുറം 1444, പാലക്കാട് 1365, തൃശൂര്‍ 1319, കോഴിക്കോട് 927, ആലപ്പുഴ 916, കോട്ടയം 560, കാസര്‍ഗോഡ് 475, കണ്ണൂര്‍ 442, പത്തനംതിട്ട 441, ഇടുക്കി 312, വയനാട് 266 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,734 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.72 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,11,26,248 സാമ്പിളുകളാണ് പരിശോധിച്ചത്.



കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 171 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന്സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,975 ആയി.

രോഗം സ്ഥിരീകരിച്ചവരില്‍ 82 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,986 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 700 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 2103, കൊല്ലം 1585, എറണാകുളം 1483, മലപ്പുറം 1380, പാലക്കാട് 935, തൃശൂര്‍ 1305, കോഴിക്കോട് 901, ആലപ്പുഴ 909, കോട്ടയം 538, കാസര്‍ഗോഡ് 473, കണ്ണൂര്‍ 397, പത്തനംതിട്ട 427, ഇടുക്കി 297, വയനാട് 253 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

You may also like: കോവിഡ് വാക്സിൻ സ്വീകരിച്ചവരിൽ ആന്‍റിബോഡി ഉൽപ്പാദനം കൂടുതൽ; പ്രതിരോധത്തിനായി വാക്സിൻ നിർബന്ധമെന്ന് പഠന റിപ്പോർട്ട്

64 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം, കണ്ണൂര്‍ 14 വീതം, പത്തനംതിട്ട 8, എറണാകുളം 7, തൃശൂര്‍ 6, കൊല്ലം, പാലക്കാട് 4 വീതം, വയനാട് 3, കാസര്‍ഗോഡ് 2, ആലപ്പുഴ, കോട്ടയം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,172 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2167, കൊല്ലം 1666, പത്തനംതിട്ട 688, ആലപ്പുഴ 1468, കോട്ടയം 259, ഇടുക്കി 314, എറണാകുളം 2718, തൃശൂര്‍ 1263, പാലക്കാട് 2054, മലപ്പുറം 2921, കോഴിക്കോട് 1348, വയനാട് 285, കണ്ണൂര്‍ 652, കാസര്‍ഗോഡ് 369 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,29,488 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 25,75,769 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
Published by: Anuraj GR
First published: June 13, 2021, 11:07 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories