POSITIVE STORY |ഇന്ത്യയിൽ കോവിഡ് മുക്തരാകുന്നവരുടെ എണ്ണത്തിൽ വർധനവ്; മരണനിരക്ക് കുറയുന്നു
ഏപ്രിൽ 15 ന് രോഗമുക്തരാകുന്നവരുടെ നിരക്ക് വെറും 11.42 ശതമാനമായിരുന്നു. മെയ് മൂന്ന് ആയപ്പോൾ ഇത് 26.59 ആയി. മെയ് 18 ന് 38.9 ശതമാനമായി ഉയർന്നു.

COVID 19
- News18 Malayalam
- Last Updated: June 2, 2020, 9:06 AM IST
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തോട് അടുക്കുമ്പോഴും ഒരു ആശ്വാസാവർത്ത. ഇന്ത്യയിൽ കോവിഡ് മുക്തരാകുന്നവരുടെ എണ്ണത്തിൽ വർധനവ്. മരണ നിരക്ക് കുറയുകയും ചെയ്തു.
48.19 ശതമാനമാണ് ഇന്ത്യയിലെ രോഗമുക്തി നിരക്ക്. മരണനിരക്ക് 2.83 ശതമാനമായി കുറയുകയും ചെയ്തു. ഇതുവരെ 5,394 പേരാണ് കോവിഡ് 19 ബാധിച്ച് ഇന്ത്യയിൽ മരിച്ചത്. രോഗബാധിതരുടെ എണ്ണം 1,90,535 ആയി. 93,322 ആക്ടീവ് കോവിഡ് കേസുകളാണ് രാജ്യത്തുള്ളത്. 91,818 പേർ ഇതുവരെ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രോഗമുക്തരായവരുടെ എണ്ണം 4,835 ആണ്.
TRENDING:'വിക്ടേഴ്സ് ചാനല്‍ പ്രാവര്‍ത്തികമാക്കിയത് ഇടത് സർക്കാർ'; ഉമ്മൻ ചാണ്ടിയുടെ പ്രസ്താവനയ്ക്കെതിരെ വി.എസ് അച്യുതാനന്ദൻ[NEWS]'അന്ന് ഇടതുപക്ഷം വിക്ടേഴ്സ് ചാനലിനെ എതിർത്തു; ഇന്ന് സര്‍ക്കാരിന്റെ തുണ': ഉമ്മന്‍ ചാണ്ടി [NEWS] വിക്ടേഴ്സ് ചാനൽ നാട്ടാരറിഞ്ഞപ്പോൾ രാഷ്ട്രീയ തര്‍ക്കം മുറുകുന്നു; പിതൃത്വം ആർക്ക്? [NEWS]
ഏപ്രിൽ 15 ന് രോഗമുക്തരാകുന്നവരുടെ നിരക്ക് വെറും 11.42 ശതമാനമായിരുന്നു. മെയ് മൂന്ന് ആയപ്പോൾ ഇത് 26.59 ആയി. മെയ് 18 ന് 38.9 ശതമാനമായി ഉയർന്നു.
ആഗോളതലത്തിൽ കോവിഡ് മരണ നിരക്ക് 6.19 ആയി നിൽക്കുമ്പോഴാണ് ഇന്ത്യയിലെ മരണനിരക്ക് 2.83 ശതമാനമായി കുറഞ്ഞിരിക്കുന്നത്. ഏപ്രിൽ 15 ന് ഇന്ത്യയിലെ മരണ നിരക്ക് 3.30 ശതമാനമായിരുന്നു. മെയ് 3 ആകുമ്പോഴേക്കും ഇത് കുറഞ്ഞ് 3.25 ശതമാനമായി. മെയ് 18 വരെയുള്ള കണക്കുകൾ പ്രകാരം വീണ്ടും കുറഞ്ഞ് 3.15 ശതമാനമായി.
അതേസമയം, കോവിഡ് രൂക്ഷമായി ബാധിച്ച രാജ്യങ്ങളിൽ ഇന്ത്യ 9 ാം സ്ഥാനത്ത് നിന്ന് ഏഴിലേക്ക് എത്തിയതായി കഴിഞ്ഞ ദിവസം വാർത്തയുണ്ടായിരുന്നു. മഹാരാഷ്ട്രയിലും ഗുജറാത്തിലും തമിഴ്നാട്ടിലുമാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. മഹാരാഷ്ട്രയിൽ മാത്രം രോഗബാധിതർ എഴുപതിനായിരവും മരണം 2300 ഉം കടന്നു.
48.19 ശതമാനമാണ് ഇന്ത്യയിലെ രോഗമുക്തി നിരക്ക്. മരണനിരക്ക് 2.83 ശതമാനമായി കുറയുകയും ചെയ്തു. ഇതുവരെ 5,394 പേരാണ് കോവിഡ് 19 ബാധിച്ച് ഇന്ത്യയിൽ മരിച്ചത്. രോഗബാധിതരുടെ എണ്ണം 1,90,535 ആയി.