നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | കോവിഡ് വ്യാപനം ചെറുക്കാൻ ആശുപത്രികളിലേക്ക് സൗജന്യമായി ഓക്സിജന്‍ എത്തിക്കാൻ റിലയൻസ് ഇൻഡസ്ട്രീസ്

  Covid 19 | കോവിഡ് വ്യാപനം ചെറുക്കാൻ ആശുപത്രികളിലേക്ക് സൗജന്യമായി ഓക്സിജന്‍ എത്തിക്കാൻ റിലയൻസ് ഇൻഡസ്ട്രീസ്

  റിലയൻസ് ഉടമസ്ഥതയിലുള്ള റിഫൈനറികളിലാണ് ഓക്സിജൻ നിർമ്മിക്കുന്നത്. ഇത് കോവിഡ് ചികിത്സയുള്ള ആശുപത്രികളിലേക്ക് നൽകും.

  oxygen

  oxygen

  • Share this:
   മുംബൈ : രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായിരിക്കുന്നു. മഹാരാഷ്ട്രയില്‍ രോഗവ്യാപനം ആശങ്കാജനകമായ വിധത്തിൽ സങ്കീര്‍ണ്ണമാണ്. ഈ ഘട്ടത്തിൽ ആശുപത്രിയിലേക്ക് ആവശ്യമായ ഓക്സിജന്‍ സൗജന്യമായി എത്തിക്കുമെന്ന പ്രഖ്യാപനവുമായി റിലയൻസ് ഇൻഡസ്ട്രീസ്. ഇതിനോടകം തന്നെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഗുജറാത്തിലെ ജാംനഗര്‍ മുതല്‍ മഹാരാഷ്ട്രവരെയുള്ള മേഖലയിലെ ആശുപത്രികളിൽ സൗജന്യമായി ഓക്സിജന്‍ വിതരണം ആരംഭിച്ചിട്ടുണ്ട്.

   റിലയൻസ് ഉടമസ്ഥതയിലുള്ള റിഫൈനറികളിലാണ് ഓക്സിജൻ നിർമ്മിക്കുന്നത്. ഇത് കോവിഡ് ചികിത്സയുള്ള ആശുപത്രികളിലേക്ക് നൽകും. കോവിഡ് ചികിത്സയുടെ ഭാഗമായി ഓക്സിജൻ സിലിണ്ടറുകൾക്ക് വൻതോതിലുള്ള ക്ഷാമം നേരിടുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനിടെയാണ് ആശുപത്രികളിലേക്ക് സൌജന്യമായി ഓക്സിജൻ എത്തിക്കുമെന്ന പ്രഖ്യാപനവുമായി റിലയൻസ് രംഗത്തെത്തിയത്.

   പശ്ചിമ ഇന്ത്യയിലെ ലോകത്തിലെ ഏറ്റവും വലിയ ശുദ്ധീകരണ സമുച്ചയം പ്രവർത്തിക്കുന്ന ആർ‌ഐ‌എൽ, ഗുജറാത്തിലെ ജാംനഗറിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് ഓക്സിജൻ വിതരണം ചെയ്യാൻ തുടങ്ങി. 100 ടൺ ഗ്യാസ് ആർ‌ഐ‌എൽ സംസ്ഥാനത്തിന് നൽകുമെന്ന് മഹാരാഷ്ട്ര നഗരവികസന മന്ത്രി പിഡബ്ല്യുഡി ഏകനാഥ് ഷിൻഡെ അറിയിച്ചു.


   പുതിയ വിവരം അനുസരിച്ച്, മെഡിക്കൽ ഉപയോഗത്തിന് അനുയോജ്യമായ ഓക്സിജൻ സ്ട്രീമുകൾ നിർമ്മിച്ച ശേഷം, റിലയൻസ് അതിന്റെ പെട്രോളിയം കോക്ക് ഗ്യാസിഫിക്കേഷൻ യൂണിറ്റുകൾക്കായി ഉദ്ദേശിച്ചിട്ടുള്ള ചില ഓക്സിജൻ സ്ട്രീമുകൾ ആശുപത്രികളിലെ ഉപയോഗത്തിനായി നൽകും.

   പകർച്ചവ്യാധിയെ നേരിടാനുള്ള ആർ‌ഐ‌എല്ലിന്റെ സമീപനങ്ങളെക്കുറിച്ച് പ്രതികരിച്ച കോൺഗ്രസ് നേതാവ് മിൽന്ദ് ദിയോറ മുകേഷ് അംബാനിക്ക് നന്ദി പറഞ്ഞു. COVID-19 വ്യാപനത്തിനിടെ പ്രതിദിന വേതനക്കാരായ പാവപ്പെട്ടവരെ സഹായിക്കുന്നതിന് റിലയൻസ് ഫൌണ്ടേഷൻ സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.

   നേരത്തെ 2020ൽ കോവിഡ് വ്യാപനം രൂക്ഷമായപ്പോൾ, ആശുപത്രികളിലേക്ക് ആവശ്യമുള്ള പിപിഇ കിറ്റുകളും മാസ്ക്കുകളും വൻതോതിൽ ഉൽപാദിപ്പിച്ചു സൌജന്യമായി റിലയൻസ് ഇൻഡസ്ട്രീസ് ആശുപത്രികൾക്ക് നൽകിയിരുന്നു. കൂടാതെ കോവിഡ് രോഗികളെ ചികിത്സിക്കാനായി മുംബൈയിൽ പ്രത്യേക കോവിഡ് ആശുപത്രിയും റിലയൻസ് ഫൌണ്ടേഷൻ സജ്ജീകരിച്ചിരുന്നു. കോവിഡ് ലോക്ക്ഡൌൺ കാലത്ത് പാവപ്പെട്ടവർക്കായി പ്രതിദിനം ആയിരകണക്കിന് ആളുകൾക്ക് ഭക്ഷണം വിതരണം ചെയ്ത റിലയൻസ് ഫൌണ്ടേഷന്‍റെ നടപടിക്രമം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

   ജാഗ്രതയും കരുതലും കൈവിട്ടാല്‍ രാജ്യത്ത് കൊവിഡ് കണക്കുകളും മരണ നിരക്കുകളും കൂടാനുള്ള സാധ്യതയാണ് കാണുന്നത്. ആശുപത്രികളും നിറഞ്ഞു കവിഞ്ഞതോടെ കൊവിഡ് ചികിത്സയ്ക്ക് വന്‍ പ്രതിസന്ധിയാണ് പലയിടത്തും നേരിടുന്നത്. പല ആശുപത്രികളിലും രോഗികളുടെ നീണ്ട നിര കാണുന്നുണ്ട്.
   Published by:Anuraj GR
   First published:
   )}