COVID 19| റിയാദ്, ജിദ്ദ ഉള്‍പ്പെടെ പ്രധാന നഗരങ്ങളിൽ 24 മണിക്കൂർ കർഫ്യു പ്രഖ്യാപിച്ച് സൗദി

COVID19 | ഭക്ഷണം, ആരോഗ്യ പരിരക്ഷ തുടങ്ങി സുപ്രധാന കാര്യങ്ങൾക്കല്ലാതെ ജനങ്ങൾ വീടിന് പുറത്തിറങ്ങാൻ പാടുള്ളതല്ല.

News18 Malayalam | news18-malayalam
Updated: April 7, 2020, 8:56 AM IST
COVID 19| റിയാദ്, ജിദ്ദ ഉള്‍പ്പെടെ പ്രധാന നഗരങ്ങളിൽ 24 മണിക്കൂർ കർഫ്യു പ്രഖ്യാപിച്ച് സൗദി
സൗദി അറേബ്യ
  • Share this:
റിയാദ്: തലസ്ഥാന നഗരമായ റിയാദ് അടക്കം പ്രമുഖ സ്ഥലങ്ങളിൽ 24 മണിക്കൂർ കർഫ്യു പ്രഖ്യാപിച്ച് സൗദി. നേരത്തെ ഭാഗിക കർഫ്യു പ്രഖ്യാപിച്ച നഗരങ്ങളിലടക്കം കര്‍ഫ്യു 24 മണിക്കൂറായി നീട്ടിയിരിക്കുകയാണ്. റിയാദ്, ദമാം, തബൂക്ക്, ദഹ്റാൻ, ഹോഫൂഫ്, ജിദ്ദ, തായിഫ്, ഖത്തിഫ്, ഖോബാർ തുടങ്ങിയ ഇടങ്ങളിലാണ് 24 മണിക്കൂർ കർഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള വിവരങ്ങൾ ഉദ്ദരിച്ച് സൗദി മാധ്യമങ്ങളാണ് വാർത്ത പുറത്തു വിട്ടത്.

കോവിഡ് 19ന്റെ വ്യാപനം തടയാൻ കര്‍ശന നിയന്ത്രണങ്ങളാണ് സൗദി നടപ്പാക്കി വരുന്നത്. സ്വദേശികളുടെയും വിദേശികളുടെയും അടക്കം രാജ്യത്ത് കഴിയുന്ന എല്ലാവരുടെയും ആരോഗ്യ സുരക്ഷയെ മുൻനിര്‍ത്തിയാണ് പ്രതിരോധ-മുൻകരുതല്‍ നടപടികൾ കൂടുതൽ ശക്തമാക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

You may also like:ചൈനയിൽ വീണ്ടും രോഗഭീതി; ലക്ഷണങ്ങളില്ലാതെ സ്ഥിരീകരിക്കുന്ന കേസുകൾ കൂടുന്നു [PHOTO]മുഖ്യം ജനങ്ങളുടെ ജീവൻ; ലോക്ക് ഡൗൺ നീട്ടണമെന്ന അഭ്യർഥനയുമായി തെലങ്കാന മുഖ്യമന്ത്രി [NEWS]ചലച്ചിത്രതാരം ശശി കലിംഗ അന്തരിച്ചു [NEWS]

സുപ്രധാന മേഖലകളിൽ ജോലി ചെയ്യുന്നവരെ പുതിയ നിയന്ത്രണത്തിൽ നിന്നൊഴിവാക്കിയിട്ടുള്ളതായും അധികൃതർ അറിയിച്ചിട്ടുണ്ട്.  ഭക്ഷണം, ആരോഗ്യ പരിരക്ഷ തുടങ്ങി സുപ്രധാന കാര്യങ്ങൾക്കല്ലാതെ ജനങ്ങൾ വീടിന് പുറത്തിറങ്ങാൻ പാടുള്ളതല്ല. രാവിലെ 6 മണി മുതൽ വൈകിട്ട് മൂന്നു മണി വരെയുള്ള സമയങ്ങളിൽ മാത്രമെ ഇത്തരം ആവശ്യങ്ങൾക്കായി പുറത്തിറങ്ങാൻ പാടുള്ളു. വാഹനങ്ങളിൽ ഡ്രൈവറെക്കൂടാതെ ഒരാൾക്ക് കൂടിയെ സഞ്ചരിക്കാൻ അനുവാദമുള്ളു എന്നും അറിയിച്ചിട്ടുണ്ട്. താമസിക്കുന്ന ഇടങ്ങൾക്ക് സമീപത്തായുള്ള പ്രദേശങ്ങളിലേക്ക് സഞ്ചരിക്കുന്നതിന് മാത്രമാണ് ഇത്തരം ഇളവുകളെന്നും പ്രത്യേകം വ്യക്തമാക്കുന്നുണ്ട്.



ഫാര്‍മസികൾ, ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കുന്ന കേന്ദ്രങ്ങള്‍, പെട്രോള്‍ പമ്പുകള്‍, പാചകവാതക വിതരണ കേന്ദ്രങ്ങള്‍, ബാങ്ക്, മെയിന്റനന്‍സ് പ്രവര്‍ത്തനങ്ങള്‍, ഇലക്ട്രിക്കല്‍, പ്ലംബിംഗ്, എയര്‍കണ്ടീഷന്‍ ജോലികള്‍,ജലവിതരണം, ഡ്രൈനേജ് വെള്ളം കൊണ്ടുപോകുന്ന സേവനം എന്നിവയെ കര്‍ഫ്യുനിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സാമൂഹിക അകലം പരമാവധി പാലിക്കുന്നതിനായി ഭക്ഷ്യസാധനങ്ങളും മരുന്നുമടക്കം അത്യാവശ്യ സാധനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ഡെലിവറി സേവനം ഉപയോഗപ്പെടുത്തണമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

 

First published: April 7, 2020, 8:56 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading