നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Pinarayi on Social Distance| കടകളിൽ സാമൂഹിക അകലമില്ല; നിബന്ധന പാലിക്കാത്ത കടകൾ അടപ്പിക്കും; പിന്നെ തുറക്കാനാകില്ല: മുഖ്യമന്ത്രി

  Pinarayi on Social Distance| കടകളിൽ സാമൂഹിക അകലമില്ല; നിബന്ധന പാലിക്കാത്ത കടകൾ അടപ്പിക്കും; പിന്നെ തുറക്കാനാകില്ല: മുഖ്യമന്ത്രി

  'കടകളിൽ സാമൂഹിക അകലമില്ല. മാനദണ്ഡം പാലിക്കാത്ത കടകൾക്ക് പിന്നെ തുറക്കാനാകില്ല'

  News18

  News18

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹിക അകലം പാലിക്കുന്നതിൽ വീഴ്ച വരുത്തരുതെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കടകളിൽ സാമൂഹിക അകലമില്ല. മാനദണ്ഡം പാലിക്കാത്ത കടകൾക്ക് പിന്നെ തുറക്കാനാകില്ല. നിബന്ധന പാലിക്കാത്ത കടകൾ അടപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

   സാമൂഹിക അകലം കർശനമായി പാലിക്കണം. ഇതുസംബന്ധിച്ച് പോലീസിന് കർശന നിർദ്ദേശം നൽകി. സംസ്ഥാനത്ത് എല്ലായിടത്തും സാമൂഹിക അകലം നിർബന്ധമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
   TRENDING:Gold Price| സ്വര്‍ണവിലയിൽ റെക്കോഡ് വർധനവ്; ആറു മാസത്തിനിടയിൽ കൂടിയത് 6400 രൂപ [NEWS]Amazon Alcohol Delivery| കുടിയന്മാർക്ക് സന്തോഷ വാർത്ത; ആമസോണ്‍ ഓണ്‍ലൈൻ മദ്യവിതരണരംഗത്തേക്ക്; ആദ്യം ബംഗാളിൽ [NEWS]RIP Sachy | 'സച്ചിയേട്ടാ, കണ്ണമ്മയെ നിങ്ങൾ കരയിച്ചു': നടി ഗൗരി നന്ദയുടെ ഹൃദയകാരിയായ കുറിപ്പ് [NEWS]

   അതിനിടെ സംസ്ഥാനത്ത് 127 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം ബാധിച്ച 127 പേരില്‍ 87 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. 36 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവരാണ്. സമ്പര്‍ക്കം വഴി മൂന്നുപേര്‍ക്കും ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. 57 പേര്‍ രോഗമുക്തി നേടി. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
   Published by:Anuraj GR
   First published:
   )}