നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid19: പൂന്തുറയിൽ 25 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; ആശങ്കയോടെ തലസ്ഥാനം

  Covid19: പൂന്തുറയിൽ 25 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; ആശങ്കയോടെ തലസ്ഥാനം

  രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടികയും ആശങ്കപ്പെടുത്തുന്നതാണ്.

  Covid 19

  Covid 19

  • Share this:
  തിരുവനന്തപുരം: തലസ്ഥാനത്ത് ഉറവിടം അറിയാത്ത കോവിഡ് രോഗികൾ ആശങ്കപ്പെടുത്തുന്ന രീതിയിൽ ഉയരുന്നു. ഇന്നലെ തിരുവനന്തപുരത്ത് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് 42 പേർക്കാണ്. പൂന്തുറ, വലിയതുറ, ആര്യനാട് മേഖലകളിൽ സമൂഹ വ്യാപന സൂചനകളാണ് പുറത്ത് വരുന്നത്.

  തിരുവനന്തപുരത്ത് സാഹചര്യങ്ങൾ കൂടുതൽ ആശങ്കയിലേയ്ക്ക് നീങ്ങുകയാണ്. സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 68 പേരിൽ 42 ഉം തിരുവനന്തപുരം ജില്ലയിലാണ്. പൂന്തുറയിലെ 25 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം പകർന്നത്. വള്ളക്കടവിൽ 7 പേർക്കും, ആര്യനാട് 6 പേർക്കും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

  രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടികയും ആശങ്കപ്പെടുത്തുന്നതാണ്. 9 പേർ വിവിധ കേന്ദ്രങ്ങളിൽ മത്സ്യവിൽപന നടത്തുന്നവരാണ്. ആര്യനാട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ അടക്കം അഞ്ച് ആരോഗ്യപ്രവർത്തകരും നാല് ഓട്ടോ ഡ്രൈവർമാരും ഉൾപ്പെടുന്നു. കൂടാതെ ടെക്നോപാർക്കിലെ സെക്യൂരിറ്റി ജീവനക്കാരൻ, ഹോട്ടികോപ്പിലെ ജീവനക്കാരൻ, ആര്യനാട് കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ എന്നിവരും രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു.
  TRENDING:Covid19| കൊച്ചി സൂപ്പർ സ്‌പ്രെഡിന്റെ വക്കിൽ? രണ്ടു ദിവസം കൊണ്ട് 28 പേർക്ക് സമ്പർക്കത്തിലൂടെ രോഗം
  [NEWS]
  Covid19| സമ്പർക്ക ഭീതിയിൽ പൊന്നാനി താലൂക്ക്; ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 12 ൽ 11ഉം പൊന്നാനിയിൽ
  [NEWS]
  Sushant Singh Rajput|സുശാന്തിനെ നാല് സിനിമകളിൽ നിന്ന് ഒഴിവാക്കിയതെന്തിന്? കാരണം വ്യക്തമാക്കി സഞ്ജയ് ലീല ബൻസാലി
  [NEWS]


  കൂടാതെ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരിൽ 6 പേർ 60 വയസിന് മുകളിൽ ഉള്ളവരും, 9 പേർ 10 വയസിന് താഴെയുള്ള കുട്ടികളുമാണ് എന്നത് ഗൗരവം വർദ്ധിപ്പിക്കുന്നു. നഗരസഭ പരിതിയിൽ മാത്രം 32 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
  Published by:Gowthamy GG
  First published:
  )}