നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • കോവിഡ് 19 | വില കുറച്ചു, നിർമാണം കൂട്ടി സോപ്പ് നിർമാതാക്കൾ

  കോവിഡ് 19 | വില കുറച്ചു, നിർമാണം കൂട്ടി സോപ്പ് നിർമാതാക്കൾ

  ഹിന്ദുസ്ഥാൻ യുണിലെവർ, ഗോദ്രേജ്, പതഞ്ജലി എന്നീ കമ്പനികളാണ് കോവിഡ് പ്രതിരോധത്തിൽ രാജ്യത്തിനൊപ്പം അണിനിരക്കുന്നത്.

  news18

  news18

  • Share this:
   കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സോപ്പുകളുടെ വില കുറക്കാനും നിർമാണം വർധിപ്പിക്കാനും തയ്യാറായി കമ്പനികൾ. ഹിന്ദുസ്ഥാൻ യുണിലെവർ, ഗോദ്രേജ്, പതഞ്ജലി എന്നീ കമ്പനികളാണ് കോവിഡ് പ്രതിരോധത്തിൽ രാജ്യത്തിനൊപ്പം നിൽക്കുന്നത്.

   എച്ച് യു എല്ലിന്റെ ലൈഫ് ബോയ് സാനിറ്റൈസർ, ഹാൻഡ് വാഷ്, ഡൊമെക്സ് ഫ്ളോർ ക്ലീനർ എന്നിവയുടെ വിലയിൽ 15 ശതമാനം കുറവാണുണ്ടാകുക. ഈ ഉത്പന്നങ്ങളുടെ നിർമാണം കൂട്ടാൻ തീരുമാനിച്ചതായും കമ്പനി അറിയിച്ചു. വരുന്ന ആഴ്ച്ചകളിൽ തന്നെ കൂടുതൽ ഉത്പനങ്ങൾ മാർക്കറ്റിലെത്തും.
   BEST PERFORMING STORIES: 'ഞങ്ങൾക്ക് പറ്റിയ തെറ്റ് നിങ്ങൾക്ക് പറ്റരുത്'; കാസർകോട്ട് നിന്നൊരു മാധ്യമപ്രവർത്തകന്റെ കുറിപ്പ് [NEWS]യുഎഇയിൽ രണ്ട് മരണം; ക്വാറന്റൈനിൽ നിന്ന് മുങ്ങുന്നവർക്ക് അഞ്ചുവർഷം ജയിൽ [NEWS] ജനതാ കർഫ്യൂ; പ്രധാനമന്ത്രിക്ക് പിന്തുണ അറിയിച്ച് പ്രമുഖർ [NEWS]

   കോവിഡ് പ്രതിരോധിക്കാൻ രണ്ട് കോടി ലൈഫ് ബോയ് സോപ്പുകൾ വിതരണം ചെയ്യാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. കമ്പനിയുടെ സേവനം ഏറ്റവും ആവശ്യമായ ഘട്ടമാണിതെന്നും സർക്കാരിനൊപ്പം ചേർന്ന് ഈ പ്രതിസന്ധി മറികടക്കാൻ തങ്ങളുമുണ്ടാകുമെന്ന് എച്ച് യു എൽ സിഎംഡി അറിയിച്ചു.

   12.5 ശതമാനം വിലക്കുറവാണ് പതഞ്ജലിയുടെ അലോവേര ഹൽദി-ചന്ദൻ സോപ്പുകൾക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം ഉപഭോക്താക്കളിൽ നിന്ന് ഈടാക്കില്ലെന്ന് ഗോദ്രേജും അറിയിച്ചു.

   കോവിഡ് 19 ആശങ്ക ഉയരുന്നതിനിടയിൽ ഹാൻസ്ഡ് സാനിട്ടൈസറുകൾക്കും ഹാൻഡ് വാഷുകൾക്കും സോപ്പുകൾക്കും ആവശ്യക്കാർ കൂടിയിരിക്കുകയാണ്.

   രോഗം പ്രതിരോധിക്കാൻ കൈകൾ സോപ്പ് ഉപയോഗിച്ച് ഇടക്കിടെ കഴുകുകയോ സാനിട്ടൈസർ ഉപയോഗിക്കുകയോ വേണമെന്നാണ് സർക്കാരും ആരോഗ്യപ്രവർത്തകരും നിരന്തരം നിർദേശിക്കുന്നത്.

   !function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
   Published by:Naseeba TC
   First published:
   )}