HOME » NEWS » Corona » COVID 19 SPEAKER P SRIRAMAKRISHNAN TRANSFERRED TO ICU AFTER TESTED FOR PNEUMONIA

Covid 19 | സ്പീക്കർ പി ശ്രീരാമകൃഷ്ണന് കോവിഡിന് പിന്നാലെ ന്യൂമോണിയയും; ഐസിയുവിലേക്ക് മാറ്റി

Covid 19 Speaker P Sriramakrishnan | സ്പീക്കറുടെ ചികിത്സയ്ക്കു മേൽനോട്ടം വഹിക്കാൻ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ചികിത്സയും നിലവിലെ ആരോഗ്യസ്ഥിതിയും വിലയിരുത്തും

News18 Malayalam | news18-malayalam
Updated: April 13, 2021, 12:05 PM IST
Covid 19 | സ്പീക്കർ പി ശ്രീരാമകൃഷ്ണന് കോവിഡിന് പിന്നാലെ ന്യൂമോണിയയും; ഐസിയുവിലേക്ക് മാറ്റി
സ്പീക്കർ ശ്രീരാമകൃഷ്ണൻ
  • Share this:
Covid 19 Speaker P Sriramakrishnan | തിരുവനന്തപുരം: കോവിഡ് ബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്പീക്കർ പി ശ്രീരാമകൃഷ്ണന് ന്യൂമോണിയ സ്ഥിരീകരിച്ചു. ഇതേ തുടർന്ന് ശ്രീരാമകൃഷ്ണനെ പ്രത്യേക കോവിഡ് ഐ സി യുവിലേക്ക് മാറ്റി.

സ്പീക്കറുടെ ചികിത്സയ്ക്കു മേൽനോട്ടം വഹിക്കാൻ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ചികിത്സയും നിലവിലെ ആരോഗ്യസ്ഥിതിയും വിലയിരുത്തുമെന്ന് മെഡിക്കൽ കോളേജ് വൃത്തങ്ങൾ അറിയിച്ചു.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സ്പീക്കർക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന അദ്ദേഹത്തെ ചില രോഗലക്ഷണങ്ങൾ കണ്ടതോടെയാണ് മെഡിക്കൽ കോളേജിലേക്കു മാറ്റിയത്.

രോഗം സ്ഥിരീകരിച്ചപ്പോൾ കഴിഞ്ഞ ദിവസങ്ങളിൽ സ്പീക്കറുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകേണ്ടതാണെന്ന് പത്രകുറിപ്പിൽ അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് പ്രമുഖർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് കൂടിവരികയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻമന്ത്രി കെ. പി മോഹനൻ, മുഹമ്മദ് റിയാസ് തുടങ്ങിയവർക്ക് കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട് മെഡിക്കൽ കോളേജിലും മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ഇരുവർക്കും പ്രത്യേകിച്ച് രോഗലക്ഷണങ്ങളില്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

അതിനിടെ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നു. പൊതുപരിപാടികളിൽ, വിവാഹം, ഉത്സവങ്ങൾ എന്നിവയിൽ പങ്കെടുക്കാവുന്ന ആളുകൾക്ക് നിയന്ത്രണം. ഹോട്ടലുകൾ ഉൾപ്പെടെയുള്ള എല്ലാ കടകളും രാത്രി ഒൻപത് മണിവരെയെ പ്രവർത്തിക്കാവു.

കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്. പുറത്ത് വച്ച് നടത്തുന്ന പൊതുപരിപാടികളിൽ 200 പേരും, ഹാളുകൾ ഉൾപ്പെടെയുള്ള അടച്ചിട്ട മുറിയിൽ നടക്കുന്ന പരിപാടികളിൽ 100 പേരും മാത്രമെ പങ്കെടുക്കാവു. രണ്ട് മണിക്കൂർ മാത്രമെ പരിപാടികൾ നടത്താവു. വിവാഹം, ഉത്സവം ഉൾപ്പെടെയുള്ളവയ്ക്ക് ഇത് ബാധകമാണ്. വിവാഹത്തിന് ഭക്ഷണം പാഴ്സൽ നൽകണം.





Also Read- റഷ്യന്‍ വാക്‌സിന്‍ സ്പൂട്‌നിക് V അടിയന്തര ഉപയോഗത്തിന് ശുപാര്‍ശ ചെയ്ത് വിദഗ്ധ സമിതി

ഡോക്ടറുടെ കൺസൾട്ടിംഗിന് ഓൺലൈൻ സംവിധാനമായ ഇ സഞ്ജീവനി പ്രയോജനപ്പെടുത്തണമെന്നും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള യോഗത്തിൽ നിർദ്ദേശമുയർന്നു. പഞ്ചായത്ത് തല പ്രതിരോധം ശക്തമാക്കാനും ക്വാറന്റീൻ ഉറപ്പാക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
Published by: Anuraj GR
First published: April 13, 2021, 12:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories