നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19| കളമശേരി മെഡിക്കൽ കോളേജിൽ ഐസൊലേഷനിലെ രോഗികളുടെ ഭക്ഷണം ഇങ്ങനെ

  COVID 19| കളമശേരി മെഡിക്കൽ കോളേജിൽ ഐസൊലേഷനിലെ രോഗികളുടെ ഭക്ഷണം ഇങ്ങനെ

  COVID 19 | ഐസൊലേഷൻ വാർഡിൽ കഴിയുന്നവർക്കായി പ്രത്യേകം ഭക്ഷണക്രമമാണ് തയ്യാറാക്കിയിട്ടുള്ളത്

  menu isolation ward

  menu isolation ward

  • Share this:
  കൊച്ചി: കോവിഡ് 19 സ്ഥിരീകരിച്ചും രോഗലക്ഷണങ്ങളോടെയും കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നവർക്ക് പ്രത്യേക ഭക്ഷണക്രമം. വിദേശികൾക്കും സ്വദേശികൾക്കും പ്രത്യേകം മെനുവാണ് ഒരുക്കിയിരിക്കുന്നത്.

  ഇന്ന് രാവിലെ പ്രഭാത ഭക്ഷണമായി ഇന്ത്യൻ രോഗികൾക്ക് നൽകിയത് ഇവയാണ്- ദോശ, പുഴുങ്ങിയ മുട്ട, ചായ, ഓറഞ്ച്. എന്നാൽ വിദേശികൾക്ക് അവരുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള ഭക്ഷണമാണ് നൽകിയത്. ടോസ്റ്റഡ് ബ്രഡ്, സവാളയോ ഉള്ളിയോ ചേർക്കാത്ത ഓംലെറ്റ്, സൂപ്പ്, ഫ്രൂട്ട് ജ്യൂസ് എന്നിവയാണ് വിദേശികളായ രോഗികൾക്കുള്ള പ്രഭാത ഭക്ഷണം.

  ഐസൊലേഷൻ വാർഡിൽ കഴിയുന്നവർക്കായി പ്രത്യേകം ഭക്ഷണക്രമമാണ് തയ്യാറാക്കിയിട്ടുള്ളത്. രാവിലെ 7 30നാണ് പ്രഭാതഭക്ഷണം. ദോശ, സാമ്പാർ, പുഴുങ്ങിയ മുട്ട, ചായ , ഓറഞ്ച് (2 എണ്ണം ) ഒരു ലിറ്റർ വെള്ളം എന്നിവയാണ് പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

  10 30 ന് ഫ്രൂട്ട് ജ്യൂസും 12 മണിക്ക് ഉച്ചഭക്ഷണവും ഒരുക്കിയിട്ടുണ്ട്. ചപ്പാത്തി ( 2 എണ്ണം ) ചോറ് ,മീൻ കറി, തോരൻ, തൈര് , മറ്റു  കറികൾ എന്നിങ്ങനെയാണ് ഉച്ചഭക്ഷണത്തിന്റെ മെനു .3 30ന് ചായയ്ക്കൊപ്പം പഴംപൊരിയോ വടയോ ബിസ്ക്കറ്റോ ഉണ്ടാകും. രാത്രിയിൽ ഏഴുമണിക്കാണ് അത്താഴം.  അപ്പം ,വെജിറ്റബിൾ സ്റ്റൂ ,പഴം ( 2 എണ്ണം ) എന്നിവയാണ് ആണ് നൽകുക..

  ഫ്രൂട്ട് ജ്യൂസ്, ഓട്സ് ,ബ്രെഡ് റോസ്റ്റ്, സൂപ്പ്, ചീസ് ,എന്നിങ്ങനെ വിദേശികൾക്ക് പ്രത്യേക ഭക്ഷണക്രമം ഒരുക്കിയിട്ടുണ്ട്. വാർത്തകൾ അറിയുന്നതിനായി പത്രവും ഐസൊലേഷൻ വാർഡിൽ ഉള്ളവർക്ക് നൽകുന്നുണ്ട്.

  ഇന്ത്യക്കാരായ രോഗികൾക്ക് ഇന്നത്തെ ഭക്ഷണക്രമം ഇങ്ങനെ...

  രാവിലെ 7.30ന് ബ്രേക്ക് ഫാസ്റ്റ്

  ദോശ, സാമ്പാർ, രണ്ട് മുട്ട, രണ്ട് ഓറഞ്ച്, ചായ, ഒരു ലിറ്റർ മിനറൽ വാട്ടർ

  രാവിലെ 10.30

  ഫ്രൂട്ട് ജ്യൂസ്

  ഉച്ചയ്ക്ക് 12.00ന് ലഞ്ച്

  രണ്ട് ചപ്പാത്തി, ചോർ, ഫിഷ് ഫ്രൈ, തോരൻ, കറി, തൈര്, ഒരു ലിറ്റർ വെള്ളം

  വൈകിട്ട് 3.30ന്

  ചായ, ബിസ്ക്കറ്റ്/പഴംപൊരി/വട

  വൈകിട്ട് 7ന്

  അപ്പം, വെജിറ്റബിൾ സ്റ്റൂ, രണ്ട് പഴം, ഒരു ലിറ്റർ വെള്ളം

  വിദേശികളായ രോഗികൾക്ക്

  ബ്രേക്ക് ഫാസ്റ്റ്

  സൂപ്പ്, ഫ്രൂട്ട്സ്(വെള്ളരി, ഓറഞ്ച്, പഴം), ഓംലെറ്റ്

  11ന്

  പൈനാപ്പിൾ ജ്യൂസ്

  12ന്

  ടോസ്റ്റഡ് ബ്രഡ്, ചീസ്(ആവശ്യമെങ്കിൽ), ഫ്രൂട്ട്സ്,

  വൈകിട്ട് 4ന്

  ഫ്രൂട്ട് ജ്യൂസ്

  ഡിന്നർ

  ടോസ്റ്റഡ് ബ്രഡ്, സ്ക്രാംബിൾഡ് എഗ്ഗ്, ഫ്രൂട്ട്സ്, പാൽ
  Published by:Anuraj GR
  First published:
  )}