നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | കോവിഡ് വ്യാപനം; ഗോവയില്‍ 15 ദിവസത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു

  Covid 19 | കോവിഡ് വ്യാപനം; ഗോവയില്‍ 15 ദിവസത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു

  ഗോവയില്‍ പ്രവേശിക്കുന്ന സഞ്ചാരികള്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

  News18 Malayalam

  News18 Malayalam

  • Share this:
   പനാജി: കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഗോവയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. മേയ് 9 മുതല്‍ 23 വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവശ്യ സേവനങ്ങള്‍ മാത്രമേ കര്‍ഫ്യൂ കാലയളവില്‍ അനുവദിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. പലചരക്ക് കടകള്‍ക്ക് രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയാണ് പ്രവര്‍ത്തിക്കാന്‍ അനുമതി.

   സംസ്ഥാനത്തെ കര്‍ഫ്യൂ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശനിയാഴ്ച അറിയിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 'പോസിറ്റിവിറ്റി നിരക്കും മരണനിരക്കും സംസ്ഥാനത്ത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് ഓക്‌സിജന്റെയും മരുന്നിന്റെയും കുറവില്ല. സംസ്ഥാനതല കര്‍ഫ്യൂ സംബന്ധിച്ച വിശദമായ ഉത്തരവ് നാളെ വൈകുന്നേരം 4 മണിയോടെ പുറത്തിറക്കും'മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.

   Also Read- 'ലോക്ക്ഡൗണിൽ ആരും പട്ടിണി കിടക്കില്ല; ആവശ്യക്കാര്‍ക്ക് ഭക്ഷണം വീട്ടിലെത്തിച്ച് നല്‍കും': മുഖ്യമന്ത്രി

   കര്‍ഫ്യൂ വേളയില്‍ അവശ്യ സേവനങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഗോവയില്‍ പ്രവേശിക്കുന്ന സഞ്ചാരികള്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി.

   സംസ്ഥാനത്ത് ഇന്ന് 3,869കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിനു പിന്നാലെയാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. നിലവില്‍ സംസ്ഥാനത്ത് 1,08,267 കോവിഡ് കേസുകളാണ് ഉള്ളത്. വ്യഴാഴ്ച് 58 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.

   Also Read- ലോക്ക്ഡൗൺ നിർദേശങ്ങൾ പുതുക്കി; റസ്റ്റോറന്‍റുകൾ രാവിലെ 7 മുതൽ രാത്രി 7.30വരെ; ബാങ്കുകൾ മൂന്നു ദിവസം

   അതേസമയം കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കര്‍ണാടകയില്‍ രണ്ടാഴ്ചത്തെ ലോകിഡൗണ്‍ പ്രഖ്യാപിച്ചു. കോവിഡ് കേസുകള്‍ കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നായ കേരളത്തില്‍ നാളെ മുതല്‍ ലോക്ഡൗണ്‍ പ്രാബല്യത്തില്‍ വരും.

   രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 4,14,188. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,14,91,598 ആയി. 3,915 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. 2,34,083 പേരാണ് ഇതുവരെ മരിച്ചത്.

   36,45,164 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 1,76,12,351 പേര്‍ രോഗമുക്തരായി. മഹാരാഷ്ട്ര, കര്‍ണാടക, കേരളം, ഉത്തര്‍പ്രദേശ്, തമിഴ്‌നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

   മഹാരാഷ്ട്രയില്‍ ഇന്നലെ 62,194 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കര്‍ണാടക- 49,058, കേരളം- 42,464, ഉത്തര്‍പ്രദേശ്- 26,622, തമിഴ്‌നാട്-24,898 എന്നിങ്ങനെയാണ് ഇന്നലത്തെ പ്രതിദിന കോവിഡ് കണക്കുകള്‍. രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ 49.55 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയില്‍ നിന്നാണ് 15.02 കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്.

   മഹാരാഷ്ട്രയില്‍ ഇന്നലെ 853 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഉത്തര്‍പ്രേദശില്‍ 350 പേര്‍ മരിച്ചു. ഇന്ത്യയില്‍ കഴിഞ്ഞ പത്ത് ദിവസത്തിനിടയില്‍ 36,110 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. അതായത് മണിക്കൂറില്‍ ശരാശരി 150 മരണങ്ങള്‍ ഉണ്ടാകുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
   Published by:Jayesh Krishnan
   First published:
   )}