നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19| കേരളത്തിൽ ആരോഗ്യപ്രവർത്തകർക്കിടയിൽ രോഗം പകരുന്നു; കൂടുതൽ മുൻകരുതൽ ആവശ്യം

  COVID 19| കേരളത്തിൽ ആരോഗ്യപ്രവർത്തകർക്കിടയിൽ രോഗം പകരുന്നു; കൂടുതൽ മുൻകരുതൽ ആവശ്യം

  പിപിഇ കിറ്റുകളടക്കമുള്ള സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിലെ പിഴവും മുൻകരുതലുകളിലെ വീഴ്ചയും ആരോഗ്യപ്രവർത്തകർക്ക് രോഗം പകരാൻ കാരണമാകുന്നുണ്ട്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
  തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർക്ക് രോഗം പകരുന്നത് തുടരുകയാണ്. ആകെ 42 ആരോഗ്യപ്രവർത്തകർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. മൂന്നാംഘട്ട വ്യാപനത്തിൽ മാത്രം 25 ആരോഗ്യപ്രവർത്തകർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

  ന‍ഴ്സുമാർ, ആശാ പ്രവർത്തകർ, ആംബുലൻസ് ജീവനക്കാർ തുടങ്ങിയവർക്കാണ് രോഗം പകരുന്നത്. രണ്ടാംഘട്ടത്തെ അപേക്ഷിച്ച് കൂടുതൽ ആരോഗ്യപ്രവർത്തകർക്ക് മൂന്നാം ഘടത്തിലാണ് രോഗം പകർന്നത്.

  You may also like:കറുപ്പല്ല, വെളുത്ത വസ്ത്രങ്ങൾ ധരിച്ച് കുടുംബം; ജോർജ് ഫ്ലോയിഡിന് അന്ത്യാഞ്ജലി [NEWS]Anju P Shaji Death Case | 'ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു' [NEWS] കഴിഞ്ഞ വർഷം ഇതേ ദിവസം; വിരമിക്കൽ പ്രഖ്യാപിച്ച് യുവ്‍രാജ് സിങ് [NEWS]

  പ്രായമേറിയ കോവിഡ് രോഗികളെയടക്കം അടുത്തിടപഴകി പരിചരിക്കേണ്ടിവന്നതാണ് പലർക്കും രോഗം പടരാൻ കാരണമായത്. പിപിഇ കിറ്റുകളടക്കമുള്ള സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിലെ പിഴവും മുൻകരുതലുകളിലെ വീഴ്ചയും ആരോഗ്യപ്രവർത്തകർക്ക് രോഗം പകരാൻ കാരണമാകുന്നുണ്ട്.

  ആരോഗ്യപ്രവർത്തകർക്ക് എങ്ങനെയാണ് രോഗ പകരുന്നത് എന്നത് സംബന്ധിച്ച പരിശോധന തുടരുകയാണ്. ആരോഗ്യ പ്രവർത്തകർക്ക് രോഗം പടരുന്നത്  കൂടെ ജോലി ചെയ്യുന്നവർക്കും ചികിൽസിക്കുന്നവർക്കും ക്വാറന്റിലേക്ക് പോകേണ്ട അവസ്ഥയും ഉണ്ടാക്കുന്നു. ഇത് ആശുപത്രികളുടെ പ്രവർത്തനത്തെയും ബാധിക്കുന്നു.

  First published:
  )}