നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • എറണാകുളത്ത് കൂടുതൽ സ്ഥലങ്ങളിലേക്ക് കോവിഡ് വ്യാപനം; അപകടരമായ സ്ഥിതിയെന്ന് ആരോഗ്യവകുപ്പ്

  എറണാകുളത്ത് കൂടുതൽ സ്ഥലങ്ങളിലേക്ക് കോവിഡ് വ്യാപനം; അപകടരമായ സ്ഥിതിയെന്ന് ആരോഗ്യവകുപ്പ്

  ചെല്ലാനത്തിനും ആലുവയ്ക്കും സമീപമുള്ള പ്രദേശങ്ങളില്‍  കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അപകടകരമായ മുന്നറിയിപ്പെന്നാണ് ആരോഗ്യ വകുപ്പ്

  covid 19

  covid 19

  • Share this:
  കൊച്ചി : ആശങ്ക വര്‍ധിപ്പിച്ച് ജില്ലയിലെ കൂടുതല്‍ മേഖലകളിലേയ്ക്ക് കോവിഡ് വ്യാപിക്കുന്നു. ചെല്ലാനത്തിനും ആലുവയ്ക്കും സമീപമുള്ള പ്രദേശങ്ങളില്‍  കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അപകടകരമായ മുന്നറിയിപ്പെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. ഈ മേഖലകളില്‍ കര്‍ശനമായ നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

  എറണാകുളം ജില്ലയില്‍ കോവിഡ് ആശങ്ക വര്‍ദ്ധിപ്പിയ്ക്കുന്നതാണ് പുറത്ത് വരുന്ന പുതിയ കണക്കുകള്‍. ചെല്ലാനത്തും ആലുവയിലും സമ്പര്‍ക്കത്തിലൂടെയുള്ള രോഗികളുടെ എണ്ണത്തില്‍ നിയന്ത്രണമില്ല.
  TRENDING:കോഴിക്കോട് കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു; ജില്ല കടുത്ത നിയന്ത്രണങ്ങളിലേക്ക് [NEWS]തിരുവനന്തപുരത്ത് എൻട്രൻസ് പരീക്ഷ എഴുതിയ രണ്ട് വിദ്യാർഥികൾക്ക് കോവിഡ് പോസിറ്റീവ് [PHOTOS]England vs West Indies 2nd Test: ബെൻ സ്റ്റോക്സിന്റെ തോളിലേറി ഇംഗ്ലണ്ടിന് ആവേശജയം; വിൻഡീസിനെ തോൽപിച്ചത് 113 റൺസിന് [NEWS]
  ഇതോടൊപ്പം സമീപ പ്രദേശങ്ങളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ചൂര്‍ണിക്കര, ആലങ്ങാട്, കരുമാലൂര്‍, എടത്തല, കടുങ്ങല്ലൂര്‍, ചെങ്ങമനാട് എന്നിവിടങ്ങളിലാണ്  രോഗം സ്ഥിരീകരിച്ചത്. ഇത് സ്ഥിതി സങ്കീര്‍ണ്ണമാക്കുമെന്ന് ആരോഗ്യ വകുപ്പ് അധിക്യതര്‍ വ്യക്തമാക്കുന്നു.

  സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ചൂര്‍ണിക്കര പഞ്ചായത്തിലെ 14-ാം വാര്‍ഡും ചെങ്ങമനാട്ടെ 11 -ാം വാര്‍ഡും കുമ്പളത്തെ രണ്ടാം വാര്‍ഡും കണ്ടെയ്ന്‍മെന്റ് സോണാക്കി. കൂടുതല്‍ ഇടങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. ഇതോടൊപ്പം ഇവിടങ്ങളിലെ ടെസ്റ്റുകളുടെ എണ്ണവും വര്‍ധിപ്പിയ്ക്കും.
  Published by:Naseeba TC
  First published: