നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid19| എറണാകുളത്ത് കടുത്ത നിയന്ത്രണം; പ്രധാന മാർക്കറ്റുകൾ അടച്ചു

  Covid19| എറണാകുളത്ത് കടുത്ത നിയന്ത്രണം; പ്രധാന മാർക്കറ്റുകൾ അടച്ചു

  ആലുവ നഗരസഭയിലെ 13 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
  കൊച്ചി: എറണാകുളം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ മേഖലകളിലേയ്ക്ക്. ആലുവ നഗരസഭയിലെ 13 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. പ്രധാന മാര്‍ക്കറ്റുകളെല്ലാം അടയ്ക്കുകയും ചെയ്തു. ജില്ലയിലെ കോവിഡ് നിയന്ത്രണങ്ങള്‍ ജില്ലാ ഭരണകൂടം കടുപ്പിക്കുകയാണ്.

  കണ്ടെയ്ന്‍മെന്റ് സോണുകളുടെ എണ്ണം കൂട്ടി. ആലുവ നഗരസഭയിലെ എട്ട് മുതല്‍ 20 വരെയും 23 ആം വാര്‍ഡും കണ്ടൈന്‍മെന്റ് സോണാക്കി. ചെല്ലാനം പഞ്ചായത്ത് പൂര്‍ണ്ണമായും നിയന്ത്രണ മേഖലയായി. എടത്തലയിലെ ഒന്നാമത്തെയും മരടിലെ നാലാമത്തെയും കടുങ്ങല്ലൂരിലെ ഏഴാമത്തെയും വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണാണ്.

  ആലുവ, ചമ്പക്കര, ചെല്ലാനം, വരാപ്പുഴ മാര്‍ക്കറ്റുകള്‍ അടയ്ക്കുകയും ചെയതു. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആന്റിജന്‍ ടെസ്റ്റിനുള്ള സംവിധാനങ്ങളൊരുക്കി. ജില്ലയില്‍ ടെസ്റ്റുകളുടെ എണ്ണത്തില്‍ കുറവില്ലെന്നും മന്ത്രി വി എസ് സുനില്‍ കുമാര്‍ പറഞ്ഞു.
  TRENDING:COVID 19 | രോഗികളുടെ എണ്ണത്തിൽ ഇന്നും റെക്കോഡ്; ഇന്ന് 301പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  [NEWS]
  COVD 19 | സംസ്ഥാനത്ത് പുതിയതായി 12 ഹോട്ട് സ്പോട്ടുകൾ കൂടി പ്രഖ്യാപിച്ചു
  [NEWS]
  Positive News|മധുബാനി ഫേസ്മാസ്കുകൾ വൈറലായി; ബിഹാറിലെ മധുബാനി കലാകാരൻ കോവിഡ് ദുരിതത്തെ മറികടന്നതിങ്ങനെ
  [NEWS]


  ജില്ലയില്‍ 16 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 9 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. കേസുകളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും ഉറവിടം അറിയാത്ത  കേസുകള്‍ 7 എണ്ണം മാത്രമാണുള്ളതെന്നും സുനില്‍ കുമാര്‍ പറഞ്ഞു.

  എറണാകുളം നഗരത്തിന്റെ കാര്യത്തില്‍ ആശങ്ക കുറഞ്ഞിട്ടുണ്ട്. ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ എറണാകുളം മാര്‍ക്കറ്റ് തുറക്കുന്നത് ഒരാഴ്ചത്തേയ്ക്ക് കൂടി നീട്ടുകയും ചെയ്തു.
  Published by:Gowthamy GG
  First published:
  )}