• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid19| കൊച്ചി സൂപ്പർ സ്‌പ്രെഡിന്റെ വക്കിൽ? രണ്ടു ദിവസം കൊണ്ട് 28 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

Covid19| കൊച്ചി സൂപ്പർ സ്‌പ്രെഡിന്റെ വക്കിൽ? രണ്ടു ദിവസം കൊണ്ട് 28 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

എറണാകുളം മാർക്കറ്റ്, ബ്രോഡ് വേ, തുടങ്ങിയ തിരക്കേറിയ ഇടങ്ങളിൽ രണ്ടു ദിവസം കൊണ്ടു റിപ്പോർട്ട് ചെയ്തത് 12ഓളം പോസിറ്റീവ് കേസുകളാണ്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    കൊച്ചി: രണ്ടു ദിവസത്തിനുള്ളിൽ  സമ്പർക്കത്തിലൂടെ 28 പേർക്ക് രോഗം പകർന്നതിൻ്റെ ആശങ്കയിലാണ് കൊച്ചി നഗരം . ജനത്തിരക്കേറിയ നഗരത്തിൽ സമ്പർക്കത്തിലൂടെ രോഗം പകരുന്നത് ആരോഗ്യ പ്രവർത്തകർക്കടക്കം വലിയ ഭീഷണിയാണ് ഉയർത്തുന്നത്.

    സൂപ്പർ സ്പ്രെഡ് എന്ന  നിർവചനത്തിന്റെ മുനമ്പിലാണ് കൊച്ചി നഗരം. കൂടുതൽ ആൾ തിരക്കുള്ള മേഖലയിൽ രോഗം സമ്പർക്കത്തിലൂടെ  പടരുന്നതിന്റെ സാധ്യതകളാണ് സൂപ്പർ സ്പ്രെഡ് എന്നത് കൊണ്ടുദ്ദേശിക്കുന്നത്. എറണാകുളം മാർക്കറ്റ്, ബ്രോഡ് വേ, തുടങ്ങിയ തിരക്കേറിയ ഇടങ്ങളിൽ രണ്ടു ദിവസം കൊണ്ടു റിപ്പോർട്ട് ചെയ്തത് 12ഓളം പോസിറ്റീവ് കേസുകളാണ്.

    നാലു ദിവസം കഴിയുമ്പോൾ കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമായി അത് 48 ആയി. ഈ സാഹചര്യത്തെ മറികടക്കുക എന്നതാണ് ഇനിയുള്ള വെല്ലുവിളി.
    പോസിറ്റീവ് കേസുകൾ വരുന്ന മേഖലകൾ  പൂർണ്ണമായും അടയ്ക്കുക മാത്രമേ മുന്നിലുള്ളൂ. ഒപ്പം ഇവിടെ കൂടുതൽ മുൻ കരുതൽ പരിശോധനകൾ നടത്തുകയും വേണം.

    എറണാകുളം മാർക്കറ്റും ബ്രോഡ്‌വെയും അടച്ചു പൂട്ടി, അവിടെ സമ്പർക്ക സാധ്യതയുള്ളവരിൽ നടത്തിയ 165 പരിശോധനയും  നെഗറ്റീവ് ആയിരുന്നു.  വ്യാപനം തുടക്കത്തിലേ ഇവിടെ തടയാൻ കഴിഞ്ഞു എന്നാണ് ആരോഗ്യ വകുപ്പ് വിലയിരുത്തൽ. ഇതേ രീതി തുടരാനാണ് തീരുമാനം.
    TRENDING:Covid19| സമ്പർക്ക ഭീതിയിൽ പൊന്നാനി താലൂക്ക്; ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 12 ൽ 11ഉം പൊന്നാനിയിൽ
    [NEWS]
    Kerala Gold Smuggling|'പിണറായി സർ, നല്ലത് ചെയ്തപ്പോൾ കയ്യടിച്ചിട്ടുണ്ട്; ഇപ്പോൾ നടന്നത് സംഭവിക്കാൻ പാടില്ലാത്ത വീഴ്ച': സംവിധായകൻ മിഥുൻ മാനുവൽ
    [NEWS]
    Sushant Singh Rajput|സുശാന്തിനെ നാല് സിനിമകളിൽ നിന്ന് ഒഴിവാക്കിയതെന്തിന്? കാരണം വ്യക്തമാക്കി സഞ്ജയ് ലീല ബൻസാലി
    [NEWS]


    സ്വകാര്യ ആശുപത്രികളിലും പരിശോധനയ്ക്കു അനുമതി നൽകിയതും രോഗികളെ പെട്ടന്നു കണ്ടു പിടിക്കുന്നതിൽ ഗുണം ചെയ്യും.  അവസാന 12 ദിവസം കൊണ്ടു 100 ലധികം കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ 59 പേര്‍ സമ്പർക്ക രോഗികളാണ്. ഇതിൽ മൂന്നു പേരുടെ ഉറവിടം സംബന്ധിച്ച് ഇപ്പോഴും അന്വേഷണം തുടരുകയാണ്.

    മറ്റുള്ളവരുടെ സമ്പർക്ക പട്ടിക തയ്യാറാണ്. ജനങ്ങൾ കൂടി  ആരോഗ്യ പ്രവർത്തകരുടെ നിർദേശത്തോട്  സഹകരിച്ചാൽ മാത്രമേ കൊച്ചിയിൽ രോഗ വ്യാപനം തടയാനാകു. ഇല്ലെങ്കിൽ ട്രിപ്പിൾ ലോക്ക് ഡൗൺ തന്നെ വേണ്ടി വരും.
    Published by:Gowthamy GG
    First published: