നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • കശ്മീരിൽ കോവിഡ് വ്യാപനം കുതിച്ചുയരുന്നു; ടെസ്റ്റ് സാമ്പിളുകൾ കൈകാര്യം ചെയ്യുന്നതിൽ കടുത്ത അനാസ്ഥ

  കശ്മീരിൽ കോവിഡ് വ്യാപനം കുതിച്ചുയരുന്നു; ടെസ്റ്റ് സാമ്പിളുകൾ കൈകാര്യം ചെയ്യുന്നതിൽ കടുത്ത അനാസ്ഥ

  ഏപ്രിൽ 15ന് കശ്മീർ ഡിവിഷണൽ കമ്മീഷണർ വിളിച്ചു ചേർത്ത ചർച്ചയിലാണ് സാമ്പിളുകൾ ചോർന്ന വിവരം പുറത്തുവന്നത്.

  Representational image

  Representational image

  • Share this:
   കശ്മീരിൽ കോവിഡ്-19 വ്യാപനം കുതിച്ചുയരുന്നതിനിടയിലും ടെസ്റ്റ് സാമ്പിളുകൾ കൈകാര്യം ചെയ്യുന്നതിലെ അനാസ്ഥ ആശങ്ക വർദ്ധിപ്പിക്കുന്നു. പല സാമ്പിളുകളിലും സ്പെസിമെൻ നമ്പർ, ശേഖരിച്ച സ്ഥലത്തെ ബ്ലോക്കുകളുടെ നമ്പർ എന്നിവ രേഖപ്പെടുത്തിയിട്ടില്ലെന്ന് ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു. കൂടാതെ, പല സാമ്പിളുകളിൽ നിന്നും വൈറസ് ചോർന്നതായും രേഖകൾ വ്യക്തമാക്കുന്നു. ഏപ്രിൽ 15ന് കശ്മീർ ഡിവിഷണൽ കമ്മീഷണർ വിളിച്ചു ചേർത്ത ചർച്ചയിലാണ് സാമ്പിളുകൾ ചോർന്ന വിവരം പുറത്തുവന്നത്.

   ചില ജില്ലകളിൽ നിന്ന് വന്ന ആർടിപിസിആർ ടെസ്റ്റിനുള്ള സാമ്പിളുകളിൽ സ്പെസിമെൻ നമ്പറായ എസ്ആർഎഫ് കോഡ് രേഖപ്പെടുത്തിയിരുന്നില്ല. നിരവധി സാമ്പിളുകൾ ബ്ലോക്കുകളുടെ ക്രമമനുസരിച്ചായിരുന്നില്ലെന്നും പല സാമ്പിളുകളിൽ നിന്നും വൈറസ് ചോർന്നതായും ചർച്ചയുടെ മിനുട്സിൽ പറയുന്നു.

   കശ്മീരിലെ വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിക്കുന്ന സാമ്പിളുകൾ ആർടിപിസിആർ ടെസ്റ്റ് നടത്തുന്നതിന് ഏതാനും ചില ആശുപത്രികളിൽ മാത്രമാണ് സൗകര്യമുള്ളത്. ഇങ്ങനെ സൗകര്യമില്ലാതെ വരുമ്പോൾ ജമ്മു കശ്മീരിന് പുറത്തേക്ക് പരിശോധനയ്ക്കായി അയച്ച സാമ്പിളുകളിലണ് ചോർച്ച കണ്ടെത്തിയത്.

   സാമ്പിളുകൾ ആരുടേതാണെന്ന് തിരിച്ചറിയാനുള്ള ഏക മാർഗമാണ് സ്പെസിമെൻ നമ്പറുകൾ. എന്നാൽ പല സാമ്പിളുകളിലും സ്പെസിമെൻ നമ്പർ രേഖപ്പെടുത്തിയ ലേബൽ ഇല്ലായിരുന്നു. സാമ്പിൾ ശേഖരണത്തിന് ഉപയോഗിക്കുന്ന വൈറൽ ട്രാൻസ്പോർട്ട് മീഡിയം (വിടിഎം) ട്യൂബുകളിലും വൈറസ് ചോർച്ച കണ്ടെത്തിയതായി അധികൃതർ പറയുന്നു.

   You may also like:ഹിറ്റ്‌ലറുടെ ജര്‍മാനിയ പോലെ മോദിയുടെ ഇന്ത്യാനിയ ഡല്‍ഹിയില്‍ നിര്‍മ്മിക്കപ്പെടുന്നു; സെന്‍ട്രല്‍ വിസ്ത പദ്ധതിക്കെതിരെ എം എ ബേബി

   തങ്ങൾക്ക് അധികൃതരിൽ നിന്നും ലഭിച്ച വിടിഎം കിറ്റുകൾ പൊട്ടിയ നിലയിലായിരുന്നുവെന്നും ലാബ് പരിശോധനയിൽ ചോർച്ച കണ്ടെത്തിയെന്നും ഷോപിയാൻ ചീഫ് മെഡിക്കൽ ഓഫീസറായ ഡോ. അർഷദ് ഹുസൈൻ തക് പറഞ്ഞു. സാമ്പിൾ കളക്ഷൻ കേന്ദ്രങ്ങളിൽ നിന്നും വളരെ ദൂരെയുള്ള സ്ഥലങ്ങളിലാണ് ആർടിപിസിആർ ടെസ്റ്റ് നടക്കുന്നത്. ഇതിനിടയിലുള്ള യാത്രക്കിടയിലും ചോർച്ച ഉണ്ടായിരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

   ടെസ്റ്റിങ്ങിലെ പിഴവുകൾ കോവിഡ് കേസുകൾ വർദ്ധിക്കുന്നതിന് കാരണമാകുന്നതായി ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ശനിയാഴ്ച മാത്രം 2253 കേസുകളാണ് കണ്ടെത്തിയത്. ഇതിൽ ജമ്മു ഡിവിഷനിൽ മാത്രം 794 കേസുകളും കശ്മീർ ഡിവിഷനിൽ 1459 കേസുകളും കണ്ടെത്തി. ജമ്മുവിൽ 30 മരണങ്ങളും കശ്മീരിൽ 16ഉം ഉൾപ്പെടെ 46 മരണങ്ങളും അന്നേദിവസം റിപോർട്ട് ചെയ്തു. ജമ്മു കശ്മീരിൽ ആക്ടീവ് പോസിറ്റീവ് കേസുകളുടെ എണ്ണം 39,225 ആയി ഉയർന്ന് മൊത്തം രോഗികളുടെ എണ്ണം 2,86,684 ആയി വർധിച്ചു.

   സാമ്പിൾ ശേഖരണത്തിലെ അപാകതകൾ പരിഹരിക്കാനും ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാനും നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് വക്താവ് ഡോ. മീർ മുഷ്താഖ് പറഞ്ഞു. സാമ്പിൾ ചോർന്ന സംഭവങ്ങളിൽ വീണ്ടും ടെസ്റ്റ് നടത്താൻ നിർദേശിച്ചതായി അദ്ദേഹം വ്യക്തമാക്കി.

   അതേസമയം, കശ്മീരിലെ വിവിധ മേഖലകളിൽ നടക്കുന്ന ആർടിപിസിആർ ടെസ്റ്റുകളുടെ എണ്ണം വളരെ കുറവാണ്. ഔദ്യോഗിക രേഖകളനുസരിച്ച്
   തെക്കൻ കശ്മീരിലെ ജില്ലകളായ ഷോപിയാൻ, അനന്ത്നാഗ് എന്നിവിടങ്ങളിൽ യഥാക്രമം 169, 376 ടെസ്റ്റുകളാണ് നടത്തിയത്. വടക്കൻ കശ്മീരിൽ കുപ്വാര - 237, ബാരാമുള്ള- 418 ടെസ്റ്റുകൾ എന്നിങ്ങനെയാണ് നടത്തിയത്. സെൻട്രൽ കശ്മീർ ജില്ലയായ ബുധ്ഗാമിൽ രോഗലക്ഷണമുള്ളവരിൽ നടത്തി 337ഉം ആന്റിജൻ ടെസ്റ്റായിരുന്നു.
   Published by:Naseeba TC
   First published:
   )}