• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19 | രാജ്യത്ത് രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു; ഒരു ലക്ഷത്തോളം കൂടിയത് 15 ദിവസം കൊണ്ട്

COVID 19 | രാജ്യത്ത് രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു; ഒരു ലക്ഷത്തോളം കൂടിയത് 15 ദിവസം കൊണ്ട്

കഴിഞ്ഞ 15 ദിവസത്തിനിടയിൽ ഒരു ലക്ഷം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

News18

News18

  • Last Updated :
  • Share this:
    ന്യൂഡൽഹി: രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,598 ആയി.

    കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 204 മരണങ്ങളാണ് നടന്നത്. തിങ്കളാഴ്ച്ച രാവിലെ വരെയുള്ള കണക്കുകൾ അനുസരിച്ച് പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം 8,171 ആണ്. 1,98,706 പേർ രോഗബാധിതരെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ. ഇതിൽ 97,500 രോഗികൾ ചികിത്സയിലാണ്. രോഗം ഭേദമായവരുടെ എണ്ണം 95,000.

    അതേസമയം, പിടിഐയുടെ കണക്കനുസരിച്ച്, ഇന്നലെ രാത്രിവരെയുള്ള രോഗബാധിതരുടെ എണ്ണം 2,00,321 ആയി. മരണം സംഖ്യ5,739 ഉം. ജോൺ ഹോപ്കിൻസ് സർവകലാശാല കണക്കുപ്രകാരം ഇന്ത്യയിൽ രോഗബാധിതർ 2,01,997 ആണ്.
    TRENDING:താഴത്തങ്ങാടി കൊലപാതകം: ദമ്പതികളുടെ ഫോണുകൾ എവിടെ? കൊലയാളി എത്തിയത് രണ്ടുപേരെയും വധിക്കണം എന്ന ലക്ഷ്യത്തോടെയോ? [NEWS]COVID 19| കോഴിക്കോട് നിരീക്ഷണത്തിലായിരുന്ന ഇരുപത്തിയാറുകാരി മരിച്ചു [NEWS]പേരാമ്പ്രയിൽ ആടുകളെ കൊന്നത് പുള്ളിപ്പുലിയെന്ന് സംശയം; കാൽപ്പാടുകൾ കണ്ടെത്തി [PHOTOS]
    കഴിഞ്ഞ 15 ദിവസത്തിനിടയിൽ ഒരു ലക്ഷം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

    അതേസമയം, രാജ്യത്തെ കോവിഡ് ബാധിച്ചുള്ള മരണ നിരക്ക് 2.82 ശതമാനമായി കുറഞ്ഞതാണ് ഏക ആശ്വാസം. ലോകത്തിലെ തന്നെ ഏറ്റവും കുറവ് മരണനിരക്കാണിത്. കൂടാതെ രോഗമുക്തി നിരക്കും ഇന്ത്യയിൽ കൂടിയിട്ടുണ്ട്. 48.07 ശതമാനമാണിത്.

    രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. ചൊവ്വാഴ്ച മഹാരാഷ്ട്രയിൽ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 70013ൽ എത്തി. ഇതുവരെ, 2362 പേരാണ് മഹാരാഷ്ട്രയിൽ മാത്രം കോവിഡ് ബാധിച്ച് മരിച്ചത്.

    Published by:Naseeba TC
    First published: