നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • അതിജീവിച്ച് മലപ്പുറം; കോവിഡ് പരിശോധന നിരക്ക് സംസ്ഥാന ശരാശരിക്കും താഴെ; വ്യാഴാഴ്ച രേഖപ്പെടുത്തിയത് 16.82%

  അതിജീവിച്ച് മലപ്പുറം; കോവിഡ് പരിശോധന നിരക്ക് സംസ്ഥാന ശരാശരിക്കും താഴെ; വ്യാഴാഴ്ച രേഖപ്പെടുത്തിയത് 16.82%

  മെയ് 13 ന് 42 ശതമാനം ഉണ്ടായിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആണ് മെയ് 27  ആയപ്പോഴേക്കും 16.82 ശതമാനം ആയി കുറഞ്ഞത്.

  Corona Virus

  Corona Virus

  • Share this:
  മലപ്പുറം: ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി  നിരക്ക് സംസ്ഥാന ശരാശരിക്കും താഴെ എത്തി. 16.82 ശതമാനം ആണ് വ്യാഴാഴ്ച ജില്ലയിൽ രേഖപ്പെടുത്തിയ ടി.പി. ആർ നിരക്ക് . ജില്ലാ ഭരണകൂടവും പോലീസും ആരോഗ്യവകുപ്പും  കൈക്കൊണ്ട കർശന നടപടികളോട് ജനങ്ങൾ സഹകരിച്ചത് ആണ് മലപ്പുറം ജില്ലക്ക്  കൈത്താങ്ങ് ആയത്. മെയ് 13 ന് 42 ശതമാനം ഉണ്ടായിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആണ് മെയ് 27  ആയപ്പോഴേക്കും 16.82 ശതമാനം ആയി കുറഞ്ഞത്.

  25045 പേർക്ക് പരിശോധന നടത്തിയതിൽ 4,212 പേര്‍ക്ക് ആണ് കോവിഡ് 19 വ്യാഴാഴ്ച സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കിലും  വലിയ കുറവ് ആണ് ഉണ്ടായത്. ടി. പി. ആര്‍ 16.82 ശതമാനമാണ് ജില്ലയില്‍ രേഖപ്പെടുത്തിയത്. ഇത് സംസ്ഥാന ശരാശരിയേക്കാൾ കുറവാണ്.  വ്യാഴാഴ്ച മാത്രം 4,505 പേര്‍ രോഗമുക്തരുമായി. മെയ് 17 മുതൽ ആണ് ജില്ലയിൽ ട്രിപ്പിൾ ലോക്ഡൗൺ നടപ്പാക്കിയത്. മലപ്പുറത്തിന് ഒപ്പം നിയന്ത്രണങ്ങൾ കൊണ്ടുവന്ന തിരുവനന്തപുരം, എറണാകുളം  ജില്ലകളിൽ കഴിഞ്ഞ ആഴ്ച തന്നെ ട്രിപ്പിൾ ലോക് ഡൗൺ അവസാനിപ്പിച്ചു എങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിൽ മലപ്പുറത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചു.

  Also Read- Covid 19 | സംസ്ഥാനത്ത് 181 കോവിഡ് മരണം; 24166 പേർക്ക് രോഗം സ്ഥിരീകരിച്ചു

  രോഗവ്യാപനത്തിന് കാരണം  വീടുകളിലെ ക്വാറന്റൈനിലെ പിഴവ് കാരണം ആണെന്ന് കണ്ടെത്തിയ അധികൃതർ അവിടെയും നടപടികൾ ശക്തമാക്കി. ഒപ്പം സമൂഹ്യവ്യാപനത്തെ കുറിച്ച് മനസ്സിലാക്കാൻ വ്യാപകമായി കൂട്ടപരിശോധനയും തുടങ്ങി.  പോലീസ് പഴുതടച്ച പരിശോധനയും നിരീക്ഷണവും  ലോക്ഡൗൺ ലംഘിക്കുന്നവർക്ക് എതിരെ കർശന നടപടികളും എടുത്തതോടെ ജില്ലയിലെ സാഹചര്യങ്ങൾ മെച്ചപ്പെട്ടു.

  "നാട്ടുകാർ പോലീസ് നടപടികളോടും അധികൃതർ നൽകിയ നിർദ്ദേശങ്ങളോടും സഹകരിച്ചതാണ് പ്രധാനമായത്. ഒറ്റപ്പെട്ട ചില സംഭവങ്ങൾക്ക് എതിരെ പ്രതിഷേധങ്ങൾ ഉയർന്നു എങ്കിലും വലിയ ഒരു ലക്ഷ്യം മുൻ നിർത്തിയുള്ള പ്രവർത്തങ്ങൾ നടത്തുമ്പോൾ ചെറിയ പ്രശ്നങ്ങൾ ഉയരുന്നത് സ്വാഭാവികം ആണ്" ജില്ലാ പോലീസ് മേധാവി സുജിത് ദാസ് എസ് ഐപിഎസ് പറഞ്ഞു.

  കഴിഞ്ഞ നാലു ദിവസം കൊണ്ട് 102773 പേരെ ആണ് മലപ്പുറം ജില്ലയിൽ കോവിഡ് പരിശോധനയ്ക്ക്  വിധേയരാക്കിയത്. തിങ്കളാഴ്ച 20,500 , ചൊവ്വാഴ്ച 28097, ബുധനാഴ്ച 26354, വ്യാഴാഴ്ച 27822 എന്നിങ്ങനെ ആണ് ആ കണക്കുകൾ. ഈ ദിവസങ്ങളിൽ 2456, 4052, 4751, 4212 എന്നിങ്ങനെ ആണ് രോഗം സ്ഥിരീകരിച്ച ആളുകളുടെ എണ്ണം. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം നടത്തിയ 2777 പേരുടെ ഫലം ലഭ്യമാകാൻ ഉണ്ട്.

  Also Read- കോവിഡ് മനുഷ്യനിർമിതമാണെന്ന് അവകാശപ്പെടുന്ന പോസ്റ്റുകൾ ഇനി നീക്കം ചെയ്യില്ല; നിർണായക നയം മാറ്റവുമായി ഫേസ്ബുക്ക്

  ഇത്രയും പേരെ പരിശോധിച്ചത് കൊണ്ടാണ് ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞത്. ഈ സാഹചര്യത്തിൽ ട്രിപ്പിൾ ലോക് ഡൗൺ നിയന്ത്രണങ്ങളിൽ ജില്ലക്ക് ഇളവ് ലഭിക്കും എന്ന് തന്നെ ആണ് പ്രതീക്ഷ . ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ ആണ് അന്തിമതീരുമാനം എടുക്കേണ്ടത്.
  Published by:Anuraj GR
  First published:
  )}