നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • coronavirus-latest-news
    • »
    • COVID 19| മലപ്പുറം ജില്ലയിൽ ആശങ്ക; കൊണ്ടോട്ടി താലൂക്ക് മുഴുവൻ കണ്ടെയിൻമെന്റ് സോണിൽ

    COVID 19| മലപ്പുറം ജില്ലയിൽ ആശങ്ക; കൊണ്ടോട്ടി താലൂക്ക് മുഴുവൻ കണ്ടെയിൻമെന്റ് സോണിൽ

    ഞായറാഴ്ച പുറത്ത് വന്ന കണക്കുകൾ പ്രകാരം സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 117 ൽ 54 പേർ കൊണ്ടോട്ടിയിൽ നിന്ന് ആണ്.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      കൊണ്ടോട്ടി: മലപ്പുറം ജില്ലയെ ആശങ്കയിലാക്കി കൊണ്ടോട്ടി മേഖലയിൽ കോവിഡ് വ്യാപനം. ഞായറാഴ്ച പുറത്ത് വന്ന കണക്കുകൾ പ്രകാരം സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 117 ൽ 54 പേർ കൊണ്ടോട്ടിയിൽ നിന്ന് ആണ്. എടവണ്ണ പഞ്ചായത്തിൽ ചൊവ്വാഴ്ച മുതൽ ലോക്ക്ഡൗൺ നടപ്പാക്കാനും തീരുമാനിച്ചു.

      കഴിഞ്ഞ ദിവസങ്ങളിലെല്ലാം കൊണ്ടോട്ടിയിൽ കൂടുതൽ ആളുകൾക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ടായിരുന്നെങ്കിലും ഇത്രയും അധികം പേർക്ക് രോഗ ബാധ സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് മുതൽ 70 വയസ് വരെ പ്രായമുള്ളവർ ഉണ്ട്.

      കൊണ്ടോട്ടി താലൂക്കിലെ കൊണ്ടോട്ടി നഗരസഭയും പള്ളിക്കൽ പഞ്ചായത്തുമായിരുന്നു മുൻപ് കണ്ടയിൻമെന്റ് സോണുകൾ. വാഴയൂര്‍, വാഴക്കാട് മുതുവല്ലൂർ, പുളിക്കല്‍,ചീക്കോട്, കുഴിമണ്ണ , മൊറയൂര്‍ , ചേലമ്പ്ര , ചെറുകാവ് തുടങ്ങിയ പഞ്ചായത്തുകൾ കൂടി കണ്ടയിൻമെന്റ് സോണിൽ ഇതോടെ ഉൾപ്പെട്ടു.
      TRENDING:'കർണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയ്ക്ക് രോഗം സ്ഥിരീകരിച്ചു; ആശുപത്രിയിൽ ചികിത്സ തേടി[NEWS]മാധ്യമപ്രവർത്തകൻ കെഎം ബഷീർ കൊല്ലപ്പെട്ടിട്ട് ഒരു വർഷം; നീതി ലഭിക്കുമോ എന്ന് കുടുംബത്തിന് ആശങ്ക[NEWS]മലയാളത്തിൽ സൈക്കോ കില്ലറുടെ കഥപറയുന്ന സിനിമയുമായി ബംഗാളിൽ നിന്നുമൊരു സംവിധായകൻ; 'കത്തി നൃത്തം'[NEWS]
      ഒളവട്ടൂർ, പെരിന്തൽമണ്ണ മേഖലകളിലും ഇന്ന് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചു. പൊന്നാനി താലൂക്ക് പരിധിയിലും ദിവസങ്ങൾക്ക് ശേഷം രോഗബാധ വർദ്ധിച്ചു. ജില്ലയിൽ എല്ലാ മേഖലയിലും ആളുകൾക്ക് രോഗം സമ്പർക്കത്തിലൂടെ  പടർന്നു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ജില്ലയിൽ മുഴുവൻ ആയി കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ട് വരാനും അധികൃതർ ആലോചിക്കുന്നുണ്ട്.

      നിലവിൽ നിലമ്പൂർ , പൊന്നാനി നഗരസഭകളും മമ്പാട്, പെരുവള്ളൂർ പഞ്ചായത്തുകളിലെ 5 വീതം വാർഡുകളും കണ്ടയിന്മെന്റ് സോണിൽ ആണ്.  എടവണ്ണ പഞ്ചായത്തിൽ ചൊവ്വ മുതൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം എടവണ്ണ പഞ്ചായത്തിൽ ഒമ്പത്  പേർക്ക് കോവിഡ് പോസിറ്റീവ് ആയതോടെയാണ് ആരോ​ഗ്യ-പോലീസ്-ഫയർഫോഴ്സ്-പഞ്ചായത്ത് വകുപ്പ് അധികൃതർ യോഗം ചേർന്ന് തീരുമാനം എടുത്തത്.

      ചൊവ്വാഴ്ച മുതൽ ശനിയാഴ്ച്ച രാവിലെ വരെ കടകൾ പൂർണ്ണമായും അടച്ചിടണമെന്ന് പി കെ ബഷീർ എം എൽ എ അറിയിച്ചു.  ആരോ​ഗ്യ വകുപ്പ് തയ്യാറാക്കിയ പ്രാഥമിക സമ്പർക്ക പട്ടിക പ്രകാരം 270പേരോളം രോഗികളുമായി സമ്പർക്കം പുലർത്തിയിട്ടുണ്ട്. ഇത് അസാധാരണ സാഹചര്യമാണ്.

      ഇവർക്കെല്ലാം ആന്റിജൻ പരിശോധന നടത്താനാണ്  ആലോചന. കൂടാതെ പഞ്ചായത്തിലെ പ്രധാന ടൗണുകളായ എടവണ്ണ, പത്തപ്പിരിയം, പന്നിപ്പാറ, കുണ്ടുതോട്, ഒതായി  എന്നിവിടങ്ങളിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ അണു നശീകരണം നടത്തും.
      Published by:Naseeba TC
      First published: