• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19| തിരുവനന്തപുരം അഞ്ചുതെങ്ങ് മേഖലയിൽ സ്ഥിതി ഗുരുതരം; ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 104 പേർക്ക്

COVID 19| തിരുവനന്തപുരം അഞ്ചുതെങ്ങ് മേഖലയിൽ സ്ഥിതി ഗുരുതരം; ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 104 പേർക്ക്

അഞ്ച് കേന്ദ്രങ്ങളിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് കണ്ടെത്തിയത്.

covid 19

covid 19

  • Share this:
    തിരുവനന്തപുരം: നേരത്തെ തന്നെ കോവിഡ് ക്ലസ്റ്ററായി മാറിയ അഞ്ചുതെങ്ങ് മേഖലയിൽ രോഗവ്യാപനം ഗുരുതരമായി തുടരുകയാണ്. 104 പേർക്ക് ഇന്ന് മാത്രം കോവിഡ് സ്ഥിരീകരിച്ചു. അഞ്ച് കേന്ദ്രങ്ങളിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് കണ്ടെത്തിയത്.

    കായിക്കര, പൂത്തുറ, മാമ്പള്ളി, അഞ്ചുതെങ്ങ് ജംഗ്ഷൻ, സെന്റ് ജോസഫ് സ്കൂൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. പ്രദേശത്ത് മാത്രം 441 പേരെയാണ് പരിശോധിച്ചത്. ഇതിൽ പൂത്തുറയിൽ 75 പേരെ പരിശോധിച്ചപ്പോൾ പോസിറ്റീവ് കേസ് 4 എണ്ണം കണ്ടെത്തി.
    TRENDING:AMonsoon Bumper Lottery | ആ അഞ്ചുകോടി കോടനാട്ടെ റെജിൻ കെ രവിയുടെ കൊച്ചുവീട്ടിലേക്ക്
    [NEWS]
    'മുസ്ലിമായതിനാൽ ബലാത്സംഗം ചെയ്യപ്പെടണം' ; ഭീഷണി മുഴക്കിയ ആളുടെ പേര് വെളിപ്പെടുത്തി ഖുശ്ബു
    [PHOTO]
    Sonu Sood| കൂട്ടുകാരെല്ലാം ഗെയിം കളിക്കുന്നു; തനിക്ക് ഒരു PS4 നൽകണമെന്ന് വിദ്യാർത്ഥി; സോനു സൂദിന്റെ മറുപടി ഇങ്ങനെ
    [NEWS]

    മാമ്പളിയിൽ 72 പരിശോധിച്ചപ്പോൾ 21 പേർ പോസിറ്റീവായി. അഞ്ചുതെങ്ങ് ജംഗ്ഷൻ 78 പേരെ പരിശോധിച്ചമ്പോൾ 23 പേരാണ് പോസിറ്റീവ് ആയത്. ജോസഫ് സ്കൂളിൽ150 പേരെ പരിശോധിച്ചതിൽ 56 പോസിറ്റീവ് കേസുകളും കണ്ടെത്തി.

    അഞ്ചുതെങ്ങിലെ കായിക്കര പ്രദേശത്തു 66 പേരിൽ നടത്തിയ പരിശോധയിൽ എല്ലാം നെഗറ്റീവായിരുന്നു. അഞ്ചുതെങ്ങിൽ കോവിഡ് വ്യപനം നേരത്തെ തന്നെ രൂക്ഷമായിരുന്നു. ഇതേ തുടർന്നാണ് ആന്റിജൻ പരിശോധന നടത്തിയത്. കൂടാതെ കരിംങ്കുളം പഞ്ചായത്തിൽ 63 പേരെ പരിശോധിച്ചതിൽ 13 പേർക്ക് രോഗം സ്ഥിരീകരിച്ചു.
    Published by:Naseeba TC
    First published: