HOME » NEWS » Corona » COVID 19 THIRD WAVE AND THE NEED FOR RAPID VACCINATION

കോവിഡ്-19 മൂന്നാം തരംഗ ഭീഷണിയും വേഗത്തിലുള്ള പ്രതിരോധ കുത്തിവയ്പ്പിന്റെ ആവശ്യകതയും

ഈ വര്‍ഷം ജനുവരി 16-നാണ് ഇന്ത്യയില്‍ വാക്സിനേഷന്‍ തുടങ്ങിയത്. യുഎസില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 14 മുതല്‍ ഇത് നല്‍കുന്നുണ്ട്.

News18 Malayalam | news18-malayalam
Updated: July 8, 2021, 12:10 PM IST
കോവിഡ്-19 മൂന്നാം തരംഗ ഭീഷണിയും വേഗത്തിലുള്ള പ്രതിരോധ കുത്തിവയ്പ്പിന്റെ ആവശ്യകതയും
News18
  • Share this:
ജൂണ്‍ 28 വരെ, ഇന്ത്യ 32,36,63,297 കോവിഡ്-19 വാക്സിന്‍ ഡോസുകള്‍ നല്‍കി. അതിനര്‍ത്ഥം ആകെ നല്‍കിയ വാക്സിന്‍ ഡോസുകളുടെ എണ്ണത്തില്‍ നാം യുഎസിനെ മറികടന്നു എന്നാണ്. ഈ വര്‍ഷം ജനുവരി 16-നാണ് ഇന്ത്യയില്‍ വാക്സിനേഷന്‍ തുടങ്ങിയത്. യുഎസില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 14 മുതല്‍ ഇത് നല്‍കുന്നുണ്ട്. കോവിഡ് രണ്ടാം തരംഗം രാജ്യത്തുണ്ടാക്കിയ ദുരിതവും പൊതുജനാരോഗ്യ സംവിധാനങ്ങളില്‍ ഏല്‍പ്പിച്ച ക്ഷതവും പരിഗണിക്കുമ്പോള്‍ ഈ നേട്ടാം ആഘോഷിക്കതക്കതായ ഒന്നല്ല. അതേസമയം, യോഗ്യതയുള്ള ജനസംഖ്യയില്‍ വാക്സിനേഷന്‍ ലഭിച്ച ആളുകളുടെ ശതമാനം നോക്കുമ്പോള്‍ വളരെ കുറവാണ്.

ഇന്ത്യയില്‍ മൂന്നാം തരംഗം ഉണ്ടാകുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചിലര്‍ പറയുന്നത് മൂന്നാം തരംഗം 6-8 ആഴ്ച്ചയ്ക്കിടെ ഉണ്ടാകുമെന്നാണ്. മറ്റ് ചിലര്‍ പറയുന്നത് സെപ്തംബര്‍-ഒക്ടോബര്‍ മാസത്തിലാണ് ഇതിന് സാധ്യത എന്നാണ്. മൂന്നം തരംഗത്തിന്റെ സമയവും തീവ്രതയും വൈറസിന് സംഭവിക്കുന്ന ജനിതകമാറ്റത്തെ ആശ്രയിച്ചിരിക്കും. വ്യാപന തോത്, മനുഷ്യരുടെ പെരുമാറ്റരീതി, വാക്‌സിനേഷന്റെ വേഗത എന്നീ ഘടകങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. ടൈംലൈന്‍ എന്തു തന്നെ ആയാലും മൂന്നാം തരംഗം, ഒരുപക്ഷെ അതിന് ശേഷമുള്ള ഏതാനും വരവുകളും ഒഴിവാക്കാനാകുന്നവയല്ല. സര്‍ക്കാരുകള്‍, പൊതുജനങ്ങള്‍, സിവില്‍ സൊസൈറ്റി സംഘടനകള്‍, വ്യവസായങ്ങള്‍ തുടങ്ങിയവ എല്ലാം ഇതിനായി തയ്യാറെടുക്കേണ്ടതുണ്ട്.

ലോകത്തെമ്പാടുമുള്ള രോഗവ്യാപനത്തെ നാം നേരിടേണ്ടതുണ്ട്, അതിന് നമുക്കുള്ള ഏക ആയുധം വാക്‌സിനേഷനാണ്. കോവിഡ്-19 വാക്‌സിനുകളുടെ കാര്യക്ഷമത വാക്‌സിന്‍, ലൊക്കേഷന്‍, വൈറസ് വകഭേദം എന്നിവയുടെ അടിസ്ഥാനത്തില്‍ വ്യത്യാസപ്പെടുന്നുണ്ടെങ്കിലും, അതിന് ജീവന്‍ രക്ഷിക്കാനുള്ള ശേഷിയുണ്ട്. വാക്‌സിനേഷന്‍ എടുത്തവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുള്ള സാധ്യത കുറവാണ്. ഫസ്റ്റ് ഡോസ് മാത്രം എടുത്തവര്‍ക്ക് പോലും ഈ പ്രതിരോധശേഷിയുണ്ട്. ഒരു കവചവും ഇല്ലാതിരിക്കുന്നതിലും ഭേദം ഭാഗികമായെങ്കിലും സംരക്ഷണ കവചമുള്ളതാണ്. പലപ്പോഴും ജീവിതത്തിനും മരണത്തിനും ഇടയ്ക്കുള്ള നൂല്‍പ്പാലമാണിത്.

ഇന്ത്യയിലെ ആശങ്ക, കുറഞ്ഞ തോതിലുള്ള വാക്‌സിനേഷനും ഡെല്‍റ്റാ സബ് വകഭേദത്തിന്റെ വ്യാപനവുമാണ്. നമ്മള്‍ ഇതു വരെ 0-18 വയസ്സുള്ളവര്‍ക്ക് വാക്‌സിനേഷന്‍ തുടങ്ങിയിട്ടില്ലെന്ന കാര്യം നാം പരിഗണിക്കേണ്ടതുണ്ട്. വാക്‌സിനേഷന്‍ വേഗത വര്‍ദ്ധിപ്പിക്കാത്ത പക്ഷം നമുക്ക് ഹേര്‍ഡ് ഇമ്മ്യൂണിറ്റി കൈവരിക്കാന്‍ കഴിഞ്ഞേക്കില്ല. സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വാക്‌സിനേഷന്‍ എടുക്കാന്‍ വകയില്ലാത്തവരെ സംബന്ധിച്ച് സൌജന്യ വാക്‌സിനേഷന്‍ വേഗത വര്‍ദ്ധിപ്പിക്കേണ്ടത് വളരെ നിര്‍ണ്ണായകമാണ്. സര്‍ക്കാര്‍ നല്‍കുന്ന സൌജന്യ വാക്‌സിനേഷന്‍ ഇപ്പോഴും ഇന്ത്യയിലെ റിമോട്ട്, ഗ്രാമ, ചേരി പ്രദേശങ്ങളില്‍ ഉള്ളവരെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. സാങ്കേതികവിദ്യാ പരിജ്ഞാനത്തിന്റെ അഭാവം, വാക്‌സിന്‍ എടുക്കാനുള്ള മടി, ഇതേക്കുറിച്ചുള്ള അറിവില്ലായ്മ തുടങ്ങിയവയാണ് നാം അതിവേഗം മറികടക്കേണ്ട പ്രതിബന്ധങ്ങള്‍.

വാക്‌സിനേഷനുകളുടെ എഫിക്കസി കാലയളവിനെ സംബന്ധിച്ച അന്തിമ തീരുമാനം എടുത്തിട്ടില്ല. പക്ഷെ ഭാവി കോവിഡ് വരവുകളെ പ്രതിരോധിക്കാനും കാര്യക്ഷമമായി ഇമ്മ്യൂണോസൈഷന്‍ നടപ്പാക്കാനും നാം പൊതുജനാരോഗ്യ സംവിധാനങ്ങളെ ശക്തിപ്പെടുത്തേണ്ടതുണ്ട്. അത്തരം അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിക്കുന്നത് ബൂസ്റ്റര്‍ ഡോസേജുകള്‍ വേഗത്തില്‍ കൊടുത്തു തീര്‍ക്കാന്‍ നമ്മെ സഹായിക്കും.

ഈ പോരാട്ടത്തിലെ പ്രധാന ഘടകങ്ങളിലൊന്ന് മുന്‍നിര ആരോഗ്യപ്രവര്‍ത്തകരുടെ കപ്പാസിറ്റി വര്‍ദ്ധിപ്പിക്കുക എന്നതാണ്. അംഗനവാടി വര്‍ക്കര്‍മാര്‍, ആഷാ വര്‍ക്കര്‍മാര്‍, എഎന്‍എം വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അവരുടെ കപ്പാസിറ്റി വര്‍ദ്ധിപ്പിക്കേണ്ടതും ആളുകളെ ബോധവത്ക്കരിക്കാനുള്ള അറിവ് പകര്‍ന്ന് നല്‍കേണ്ടതും വളരെ പ്രധാനപ്പെട്ട കാര്യമാണ്.

സാധാരണഗതിയിലേക്ക് മടങ്ങി വരാനുള്ള ഏക മാര്‍ഗ്ഗം വാക്‌സിനേഷനുകളാണ്. എല്ലാവര്‍ക്കും വാക്‌സിനേഷന്‍ ലഭിക്കാത്തിടത്തോളം ആരും സുരക്ഷിതരല്ല. നാമെല്ലാവരും വാക്‌സിനേഷന്‍ എടുക്കേണ്ട സമയം അതിക്രമിച്ചു, മറ്റുള്ളവരെയും നമുക്ക് ഇതിനായി പ്രോത്സാഹിപ്പിക്കേണ്ടതുമുണ്ട്.
അനില്‍ പര്‍മാര്‍, വൈസ് പ്രസിഡന്റ്,
കമ്മ്യൂണിറ്റി ഇന്‍വെസ്റ്റ്‌മെന്റ്, യൂണൈറ്റഡ് വേ മുംബൈ
Published by: Naseeba TC
First published: July 8, 2021, 12:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories