തിരുവനന്തപുരം: ഒക്ടോബർ 30 വരെ അടിയന്തര ആവശ്യങ്ങൾക്കല്ലാതെ പൊതുജനങ്ങൾ നഗരസഭ ഓഫീസിൽ വരേണ്ടെന്ന് തിരുവനന്തപുരം കോർപ്പറേഷൻ മേയർ കെ ശ്രീകുമാർ. മേയറുടെ പരാതി പരിഹാര സെല്ലിനെ അടിയന്തര ആവശ്യങ്ങൾക്ക് സമീപിക്കാം.
കോവിഡ് രോഗവ്യാപനം തടയാൻ നൽകുന്ന നിർദേശങ്ങൾ ആരും പാലിക്കുന്നില്ല. നഗരവാസികൾ സഹകരിക്കണമെന്ന് മേയർ അഭ്യർത്ഥിച്ചു. ആവശ്യമില്ലാതെ പൊതുജനങ്ങൾ നിരത്തിലിറങ്ങി നടക്കരുത്. കോവിഡ് വ്യാപനത്തിന്റെ ഉത്തരവാദികൾ എല്ലാവരുമായി മാറുന്ന സാഹചര്യമാണുള്ളത്.144 പ്രഖ്യാപിച്ചിട്ടും നഗരത്തിലെ മാർക്കറ്റുകളിൽ പല കടകളിലും വൈകുന്നേരങ്ങളിൽ ആൾക്കൂട്ടം ഉണ്ട്.
ഇതിൻറെ പശ്ചാത്തലത്തിൽ നഗരസഭാ സ്പെഷ്യൽ സ്ക്വാഡിന് രൂപം നൽകി. ആൾക്കൂട്ടം കണ്ടാൽ നോട്ടീസ് നൽകാതെ കടകൾ പൂട്ടിക്കും. നഗരസഭയിലെ ഏഴ് കൗൺസിലർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇരുപതിലധികം കൗൺസിലർമാർ നിരീക്ഷണത്തിലാണ്. നിർണായകമായ ഈ ഒരു മാസം പൊതുജനങ്ങൾ സഹകരിക്കണമെന്ന് മേയർ അഭ്യർത്ഥിച്ചു.
You may also like: തിരുവനന്തപുരം ജില്ലയിലെ നിയന്ത്രണങ്ങൾ ഇങ്ങനെ; ഒക്ടോബർ 3 മുതൽ 31 വരെ നിരോധനാജ്ഞ
മാസങ്ങളായി നഗരസഭ അങ്കണത്തിൽ എത്തുന്ന പൊതുജനങ്ങൾക്ക് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിവിധ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്. ഓഫീസിന് പുറത്ത് പ്രത്യേക ഡെസ്കുകൾ ഒരുക്കി. നഗരസഭയിൽ ആവശ്യങ്ങൾക്ക് എത്തുന്നവർക്ക് കൂടുതൽ സമയം കാത്തുനിൽക്കേണ്ടി വന്നെങ്കിലും ആവശ്യങ്ങൾ നടന്നിരുന്നു. ഈമാസം മേയറുടെ പരാതി പരിഹാര സെല്ലിൽ ഓൺലൈനായി അപേക്ഷകൾ നൽകാനുള്ള അവസരം ജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മേയർ ആവശ്യപ്പെട്ടു.
അതേസമയം, കെപിസിസി ഓഫീസിലും ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് കെപിസിസി അധ്യക്ഷനും സ്വയം നിരീക്ഷണത്തിൽ പോയി. കോവിഡ് പോസിറ്റീവായ വ്യക്തി കഴിഞ്ഞ ഒരാഴ്ചയായി ജോലിക്കെത്തിയിരുന്നില്ല.
കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന് കോവിഡ് പോസിറ്റീവായത്. തുടര്‍ന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്വയംനിരീക്ഷണത്തില്‍ പ്രവേശിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona, Corona death toll, Corona In India, Coronavirus update