Covid 19 to Film Crew member | പൃഥ്വിരാജിനൊപ്പം ജോർദാനിൽ നിന്നും മടങ്ങിയെത്തിയ ഭാഷാ സഹായിക്ക് കോവിഡ്
Covid 19 to Film Crew member | പൃഥ്വിരാജിനൊപ്പം ജോർദാനിൽ നിന്നും മടങ്ങിയെത്തിയ ഭാഷാ സഹായിക്ക് കോവിഡ്
നടൻ പൃഥ്വിരാജ് ഉൾപ്പെടെയുള്ളവർക്കൊപ്പം ജോർദാനിൽ നിന്നും മെയ് 22 നാണ് ഇയാൾ നാട്ടിലെത്തിയത്.
News18
Last Updated :
Share this:
മലപ്പുറം: ആടു ജീവിതം സിനിമാ സംഘത്തോടൊപ്പം ജോർദാനിൽ നിന്നും മടങ്ങിയെത്തിയ മലപ്പുറം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളെ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.
നടൻ പൃഥ്വിരാജ് ഉൾപ്പെടെയുള്ളവർക്കൊപ്പം ജോർദാനിൽ നിന്നും മെയ് 22 നാണ് ഇയാൾ നാട്ടിലെത്തിയത്. ആടു ജീവിതം സിനിമാ സംഘത്തോടൊപ്പം ഭാഷാ സഹായിയാണ് ഇയാൾ ജോർദാനിലേക്ക് പോയത്.
എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് ആട് ജീവിതം ഷൂട്ടിംഗ് സംഘത്തെ നാട്ടിലെത്തിച്ചത്. നാട്ടിലെത്തിച്ച ശേഷം ഇവർ ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് 58 പേരടങ്ങുന്ന സംഘമാണ് ലോക് ഡൗണിനെ തുടർന്ന് ജോർദ്ദാനിൽ കുടുങ്ങിപ്പോയത്.
ഇതിനിടെ ഷൂട്ടിങ് അനുമതിയും ജോർദാൻ സർക്കാർ റദ്ദാക്കി. പിന്നീട് പ്രത്യേക അനുമതിയോടെ ചിത്രീകരണം പൂർത്തിയാക്കിയാണ് സംഘം നാട്ടിലെത്തിയത്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.