Triple Lock down | തിരുവനന്തപുരം നഗരത്തിലെ ട്രിപ്പിൾ ലോക് ഡൗണിൽ ഇളവ്; ഉത്തരവിറങ്ങി

നഗര പരിധിയിൽ രാത്രികർഫ്യൂ 7 മുതൽ പുലർച്ചെ 5 വരെ. ജില്ലയിലെ മറ്റിടങ്ങളിൽ രാത്രി 9 മുതൽ പുലർച്ചെ 5 വരെയാണ് കർഫ്യൂ.

News18 Malayalam
Updated: July 12, 2020, 8:24 PM IST
Triple Lock down | തിരുവനന്തപുരം നഗരത്തിലെ ട്രിപ്പിൾ ലോക് ഡൗണിൽ ഇളവ്; ഉത്തരവിറങ്ങി
തിരുവനന്തപുരത്തെ പാളയം മാർക്കറ്റ്
  • Share this:
തിരുവനന്തപുരം: കോവിഡ് തീവ്രവ്യാപനത്തെ തുടർന്ന് തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ ഏർപ്പെടുത്തിയിരുന്ന ട്രിപ്പിൾ ലോക്ക്ഡൗണിന് ഇളവുകൾ ഏർപ്പെടുത്തി. ഇതു സംബന്ധിച്ച സർക്കാരിന്റെ പുതിയ ഉത്തരവ് പുറത്തിറങ്ങി. ഇളവുകൾ തിങ്കളാഴ്ച നാളെ രാവിലെ ആറ് മണി മുതൽ പ്രാബല്യത്തിൽ വരും.

കടകൾ രാവിലെ 7 മുതൽ 12 വരെയും 4 മുതൽ 6 വരെ തുറക്കാം. പച്ചക്കറി, പലചരക്ക്, പാൽ കടകൾക്ക് മാത്രമേ തുറക്കാനാവൂ. ബേക്കറികളും തുറക്കാം. ഭക്ഷണ വിതരണം ജനകീയ ഹോട്ടലുകൾ വഴി മാത്രം അനുവദിക്കും. നിർമാണ പ്രവർത്തനങ്ങൾ തുടരാനും അനുമതിയുണ്ട്. പൂന്തുറ, മാണിക്യ വിളാകം, പുത്തൻ പള്ളി മേഖലയിൽ അവശ്യസാധനങ്ങളുടെ കടകൾ രാവിലെ 7 മുതൽ 2 വരെ മാത്രം തുറക്കാം. നഗര പരിധിയിൽ രാത്രികർഫ്യൂ 7 മുതൽ പുലർച്ചെ 5 വരെ. ജില്ലയിലെ മറ്റിടങ്ങളിൽ രാത്രി 9 മുതൽ പുലർച്ചെ 5 വരെയാണ് കർഫ്യൂ.

TRENDING:'മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന് സ്വർണക്കടത്തുമായി ബന്ധം'; ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ [NEWS]ഐശ്വര്യ റായിക്കും മകൾ ആരാധ്യയ്ക്കും കോവിഡ് [NEWS]സ്വർണക്കടത്ത് കേസിൽ NIA തേടുന്ന മൂന്നാം പ്രതി ഫൈസൽ ഫരീദ് ആരാണ്? [NEWS]
സാധനങ്ങൾ വാങ്ങാനും മെഡിക്കൽ ആവശ്യങ്ങൾക്കും മാത്രമേ ആളുകൾക്ക് പുറത്തിറക്കാനാവൂ. കോവിഡ് മാനദണ്ഡം പാലിച്ച് ഓട്ടോ ടാക്സി സർവീസ് നടത്താം. ബസ് സർവീസ് ഉണ്ടാകില്ല. നഗരത്തിൽ പരീക്ഷകൾ നടത്താൻ അനുമതിയില്ല. ഐടി സ്ഥാപനങ്ങൾക്ക് അത്യാവശ്യം ജീവനക്കാരെ വച്ചു പ്രവർത്തിക്കാം.
Published by: Aneesh Anirudhan
First published: July 12, 2020, 8:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading