മുംബൈ: മുംബൈയില്‍ നടന്നുകൊണ്ടിരിക്കുന്ന കോവിഡ് വാക്സിനേഷന് ഡ്രൈവ് വെള്ളിയാഴ്ച നിര്‍ത്താലാക്കുകയാണെന്ന് നഗരത്തിലെ വാക്സിന് ഡോസുകള്‍ അവസാനിരിക്കെ മേയര്‍ കിഷോരി പെഡ്നേക്കര്‍ വാര്‍ത്ത ഏജന്‍സി പിടിഐയെ അറിയിച്ചു. കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ വാക്സിന് പ്രതീക്ഷിക്കുന്നതിനാല്‍ മുംബൈയിലെ 26 വാക്സിനേഷന് കേന്ദ്രങ്ങള്‍ അടച്ചതായയും സര്‍ക്കാര്‍ അറിയിച്ചു.
അതേസമയം മഹാരാഷ്ട്രയില്‍ കോവിഡ് വാക്സിന് ക്ഷാമം ഉണ്ടെന്ന വാദത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ സംസ്ഥാന സര്‍ക്കര്‍ തെറ്റായ പ്രസ്താവനകള്‍ നടത്തുകയാണെന്ന് ബുധനാഴ്ച കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്ധന് പത്രക്കുറിപ്പിലൂടെ ആരോപിച്ചിരുന്നു. രാജ്യത്ത് കോവിഡ് വാക്സിന് ക്ഷാമം ഇല്ലെന്നും ഓരോ സംസ്ഥാനത്തിനും വാക്സിന് ലഭ്യമാക്കുമെന്നും അദ്ദേഹം ഉറപ്പും നല്‍കിയിരുന്നു.
എന്നാല്‍ സംസ്ഥാനത്തിന് നല്‍കിയിട്ടുള്ള കോവിഡ് വാക്സിന് ഡോസുകള്‍ കുറവാണെന്ന് പറഞ്ഞുകൊണ്ട് സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് ടോപ്പ രംഗത്തെത്തി. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനത്തിന് വാക്സിന് ഡോസുകളില്‍ വിവേചനം അനുഭവിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Also Read
'എന്തോ പന്തികേട് മണക്കുന്നു'; ഡാൻസ് ചെയ്ത് വൈറലായ ജാനകിയ്ക്കും നവീനുമെതിരെ വിദ്വേഷ പ്രചാരണം50,000ത്തിലധികം സജീവ കേസുകളുള്ള മഹാരാഷ്ട്രയില്‍ 7.5 ലക്ഷം ഡോസുകള്‍ മാത്രമാണ് നല്കിയതെങ്കില് ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വാക്സിന് ഡോസുകള്‍ ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തില്‍ നിന്നുള്ള ഏറ്റവും പുതിയ വാക്സിന് റിലീസ് ഓര്‍ഡര്‍ പ്രകാരം മഹാരാഷ്ട്രക്ക് 7.5 ലക്ഷം കോവിഡ് വാക്സിന് ഡോസുകളാണ് അനുവദിച്ചിരിക്കുന്നത്.
'ഡോ. ഹര്‍ഷ വര്‍ധനുമായി ഞാന്‍ സംസാരിച്ചു. ശരദ് പവാര്‍ പോലും സംസാരിച്ചു. വാക്സിന് വിവേചനത്തിന്റെ പ്രശ്നം ഞാന്‍ ഉന്നയിച്ചു. 12 കോടി ജനസംഖ്യയുള്ള സംസ്ഥാനത്ത് സജീവമായ രോഗികളും പോസിറ്റിവിറ്റി നിരക്കും മരണ നിരക്കും ഞങ്ങള്‍ നേരിടുന്നു. എന്തുകൊണ്ടാണ് ഞങ്ങള്‍ക്ക് ഇത്രമാത്രം വാക്സിന് നല്‍കുന്നത്'അദ്ദേഹം ചോദിച്ചു.
എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ പക്ഷപാതത്തെക്കുറിച്ച് ചില സംസ്ഥാനങ്ങളുടെ നിലവിളിയും പ്രഹസനവും മാത്രമാണെന്ന് ഹര്‍ഷ വര്ധന് ട്വിറ്ററില്‍ കുറിച്ചു. 'അവരുടെ കഴിവില്ലായ്മ മറയ്ക്കാനുള്ള ശ്രമമാണിത്. ഏറ്റവും കൂടുതല്‍ കോവിഡ് വാക്സിന് വിതരണം ചെയ്തിരിക്കുന്നതില്‍ രണ്ടു സംസ്ഥാനങ്ങള്‍ മഹാരാഷ്ട്രയും രാജസ്ഥാനുമാണ്. രണ്ടും ബിജെപി ഇതര ഭരണമുള്ള സംസ്ഥാനമാണ്'അദ്ദേഹം കുറിച്ചു.
അതേസമയം ഡല്‍ഹിയിലെ പ്രതിരോധ കുത്തിവയ്പ് ശരാശിയെക്കുറിച്ചുള്ള കേന്ദ്ര ആരോഗ്യമന്ത്രിയുടെ പരാമര്‍ശത്തിന് മറുപടിയുമായി ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന് രംഗത്തെത്തി. പ്രതിരോധ കുത്തിവയ്പ് ശരാശരി കുറയുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ആശുപത്രികളെയാണ് കുറ്റപ്പെടുത്തേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഡല്‍ഹിയിലെ വാക്സിന് കുത്തിവയ്പ് ശരാശരി ദേശീയ ശരാശരിയെക്കാള്‍ കുറവായിരുന്നുവെന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്ധന് പറഞ്ഞിരുന്നത്.
'കേന്ദ്ര സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രതിരോധ കുത്തിവയ്പുകള്‍ 30 ശതമാനം മുതല്‍ 40 ശതമാനം കുറവാണ്. അതിനാലാണ് ഡല്‍ഹിയിലെ ശരാശരി കുറഞ്ഞത്'എന്നതായിരുന്നു ജെയിന്റെ മറുപടി. ആരോഗ്യതൊഴിലാളികള് ഉള്‍പ്പെടെയുള്ള വാക്സിന് ലഭിക്കുന്നതിന് യോഗ്യരായ എല്ലാവര്ക്കും വാക്സിന് ലഭ്യമാക്കണമെന്നാവശ്യപപെട്ട് മഹാരാഷ്ട്ര, ഡല്ഡഹി, പഞ്ചാബ് സര്‍ക്കാരുകള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
അതേസമയം ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ ഒഴികെയുള്ള എല്ലാ മുതിര്‍ന്നവര്‍ക്കും വാക്സിന് നല്‍കണമെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സര്‍ക്കാരിന്റെ ആവശ്യത്തില്‍ മാറ്റം വരുത്തി. 18 വയസ് കഴിഞ്ഞ എല്ലാവര്ക്കും വാക്സിന് നല്‍കണമെന്നായിരുന്നു ഡല്‍ഹി സര്‍ക്കാരിന്റെ ആവശ്യം. എന്നാല്‍ ഈ ആവശ്യം സംസ്ഥാനങ്ങള്‍ മുന്നോട്ട് വയ്ക്കുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍, മുന്‍നിര പോരാളികള്‍, മുതിര്‍ന്ന പൗരന്മാര് എന്നിവര്‍ക്ക് വാക്സിന് ലഭിച്ചുവെന്ന് ഉറപ്പു വരുത്തേണ്ടതുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്ധന് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.